يحاول ذهب - حر

സ്നേഹം പ്രാർഥന ഉയിർത്തെഴുന്നേൽപ്

April 12, 2025

|

Vanitha

ഉയിർത്തെഴുന്നേൽപ്പിനായി പ്രാർഥനയുടെ മെഴുകുതിരികൾ എരിയുന്ന ഈസ്റ്റർ മാസത്തിൽ മൂന്നാറിലെ സിഎസ്ഐ പള്ളിയിലേക്ക് ഒരു യാത്ര

- വിജീഷ് ഗോപിനാഥ്

സ്നേഹം പ്രാർഥന ഉയിർത്തെഴുന്നേൽപ്

മഞ്ഞും വെയിലും കുർബാന കൊള്ളാനെത്തുന്ന പള്ളിയിലേക്കാണു യാത്ര. മേഘം പടർന്ന നീലാകാശത്തിനു താഴെ കടുംപച്ച വിരിച്ച തേയിലത്തോട്ടത്തി ന് അപ്പുറം ഒരു ചിത്രം പോലെ മനസ്സിൽ പതിയുന്ന സി എസ്ഐ പള്ളി. മൂന്നാറിലേക്കെത്തുന്ന സഞ്ചാരികൾക്ക് അത്രമേൽ പ്രിയപ്പെട്ട ഇടം.

പക്ഷേ, ഈ യാത്ര മൂന്നാറിന്റെ കുളിരു തേടി മാത്രമല്ല. ഈസ്റ്റർ വരുന്നു. ഏപ്രിൽ വേനൽ പോലെ വിശ്വാസികളുടെ മനസ്സിൽ അൻപതു നോമ്പിന്റെ കഠിന താപമുണ്ട്. പ്രാർഥനയുടെ കനപാതയിലൂടെ നടക്കുന്ന നാളുകൾ. ഒടുവിലെത്തുന്നത് കർത്താവിന്റെ തണലിടത്തിലേക്കാണല്ലോ എന്നോർക്കുമ്പോൾ ഓരോ വിശ്വാസിയുടെയും മനസ്സിൽ തണുപ്പിന്റെ വെള്ളിലകൾ വീഴുന്നുണ്ടാവും. ആ നാളുക ളിലാണു ചുരം കയറുന്നത്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള പള്ളിയിലേക്ക്. കുർബാന കൂടാൻ, വിശ്വാസസാക്ഷ്യങ്ങൾ കേൾക്കാൻ...

അടിമാലി മൂന്നാർ റോഡിന്റെ കഠിനപാതകൾ കഴിഞ്ഞ് മുന്നോട്ട്. കൊടുംചൂടിന്റെ ഇലകൾ കൊഴിഞ്ഞു തണുപ്പിന്റെ തളിരുകൾ മുളച്ചു തുടങ്ങി. ഈ ചൂടിലും മൂന്നാർ മഞ്ഞിന്റ നേർത്ത വിരലുകൾ കൊണ്ട് തൊടുന്നുണ്ട്.

മരണമില്ലാത്ത കഥകൾ

ചുരം കയറുമ്പോൾ ഓർത്തതു മൂന്നാറിലേക്കെത്തിയ ആ പെൺകുട്ടിയെക്കുറിച്ചാണ്. എലെയ്നർ ഇസബെൽ മെയ് അതായിരുന്നു ആ ഇരുപത്തിനാലുകാരിയുടെ പേര്. 1894 നവംബർ 25. ഭർത്താവ് സർ ഹെൻറി മാൻസ്ഫീൽഡ് നൈറ്റിന്റെ പ്രണയവിരലിൽ തൂങ്ങി ഇസബെൽ മെയ് മൂന്നാറിലെ മഞ്ഞുകൊള്ളാനെത്തി.

imageമൂന്നാർ അന്ന് ബ്രിട്ടീഷുകാരുടെ ഇഷ്ടപ്പെട്ട ഇടമാണ്. തേയിലയും മഞ്ഞും പന്ത്രണ്ടുവർഷത്തിലൊരിക്കൽ മിഴി തുറന്ന് മാനം കാണുന്ന നീലക്കുറിഞ്ഞിയും അവരെ അത മോഹിപ്പിച്ചിരുന്നു. ആ കഥകളെല്ലാം കേട്ടാണു ഹെൻറി യും ഇസബെലും ഇംഗ്ലണ്ടിൽ നിന്നു കപ്പൽ കയറിയത്. മധു വിധുവിന്റെ മഞ്ഞുവീഴുന്ന കാലം. ആ കപ്പൽ തൂത്തുക്കുടിയിൽ എത്തി. അവിടെ നിന്ന് തിരുച്ചിറപ്പിള്ളി വരെ ട്രെയിനിൽ. അതുകഴിഞ്ഞു ബോഡിനായ്ക്കന്നൂരേയ്ക്ക് കുതിര വണ്ടിയിൽ. പിന്നെ കൊങ്കണിയിൽ നിന്നു പല്ലക്കിൽ യെല്ലാപ്പെട്ടിയിലേക്ക്. അവിടെ നിന്നു മൂന്നാർ.

المزيد من القصص من Vanitha

Vanitha

Vanitha

പച്ചപ്പേകും കുഞ്ഞൻ പൂച്ചെടികൾ

പൂന്തോട്ടത്തിൽ നിലത്തിനു പച്ചപ്പു പകരാൻ കുഞ്ഞൻ പൂച്ചെടികൾ

time to read

1 mins

November 22, 2025

Vanitha

Vanitha

എന്റെ ലോകം മാറ്റിയ മെസ്സി

മെസ്സിയുടെ വേർപാടുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങൾക്കിടെയാണ് പാർവതി ജയറാമിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി വിരുന്നെത്തിയത്

time to read

2 mins

November 22, 2025

Vanitha

Vanitha

അമ്മത്തണലിൽ അദ്വൈത്

മകന് ഓട്ടിസം സ്ഥിരീകരിച്ചപ്പോൾ കുറ്റപ്പെടുത്തിയവർക്കു മുന്നിലേക്ക് അതേ മകൻ നേടിയ പുരസ്കാരങ്ങളുമായി എത്തിയ അമ്മയാണു സ്മൃതി

time to read

3 mins

November 22, 2025

Vanitha

Vanitha

രണ്ടാം വട്ടം കണ്ടപ്പോൾ...

സെക്കൻഡ് ഇംപ്രഷനിൽ തുടങ്ങിയ പ്രണയയാത്രയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

രാഹുൽ യുഗം

ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ

time to read

2 mins

November 22, 2025

Vanitha

Vanitha

ഇക്കാന്റെ സ്വന്തം കാവേരി

നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ

സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്

time to read

3 mins

November 22, 2025

Vanitha

Vanitha

സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ

സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ

time to read

2 mins

November 22, 2025

Vanitha

Vanitha

ജോലിയിൽ ഒറ്റ മൈൻഡ്

ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും

time to read

3 mins

November 22, 2025

Vanitha

Vanitha

വീണ്ടും നീയെൻ കരം പിടിച്ചാൽ...

വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ

time to read

1 mins

November 22, 2025

Listen

Translate

Share

-
+

Change font size