استمتع بـUnlimited مع Magzter GOLD

استمتع بـUnlimited مع Magzter GOLD

احصل على وصول غير محدود إلى أكثر من 9000 مجلة وصحيفة وقصة مميزة مقابل

$149.99
 
$74.99/سنة

يحاول ذهب - حر

അമ്മത്തണലിൽ അദ്വൈത്

November 22, 2025

|

Vanitha

മകന് ഓട്ടിസം സ്ഥിരീകരിച്ചപ്പോൾ കുറ്റപ്പെടുത്തിയവർക്കു മുന്നിലേക്ക് അതേ മകൻ നേടിയ പുരസ്കാരങ്ങളുമായി എത്തിയ അമ്മയാണു സ്മൃതി

-  ബൈജു ഗോവിന്ദ്

അമ്മത്തണലിൽ അദ്വൈത്

ജന്മം നൽകിയ കുഞ്ഞിന് ഓട്ടിസമാണെന്നു തിരിച്ചറിഞ്ഞ നിമിഷം പ്രിയപ്പെട്ടവർക്കു മുന്നിൽ ഒറ്റപ്പെട്ടുപോയ അമ്മയാണു സ്മൃതി. "ഇതു പോലൊരു കുഞ്ഞിനെ നിനക്കെന്തിന് ?' എന്നു ചോദിച്ച് കുറ്റപ്പെടുത്താൻ മുന്നിൽ നിന്നവരിൽ സ്വന്തം അച്ഛനമ്മമാരും ഭർത്താവിന്റെ മാതാപിതാക്കളും ഉണ്ടായിരുന്നു.

ഉറക്കെയൊന്നു കരയാൻ പോലും ശബ്ദമില്ലാതെ അന്ന് ആ അമ്മ ഭർത്താവിനൊപ്പം ബെംഗളൂരുവിലേക്കു വണ്ടി കയറി. ഓട്ടിസം എന്ന അവസ്ഥയുടെ സങ്കീർണതകളുമായി ജനിച്ച അദ്വൈതിന് സ്വന്തം അമ്മയെ പോലും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.

കരഞ്ഞു ബഹളമുണ്ടാക്കിയ അദ്വൈതിനു മുന്നിൽ തെറപി സെന്ററുകൾ വാതിലടച്ചപ്പോൾ അവനെ പഠിപ്പിക്കാൻ സ്മൃതി എന്ന ഇരുപത്താറുകാരി ഓട്ടിസം പരിചരണത്തിൽ ബിരുദം നേടി അധ്യാപികയായി. രാപകലറിയാതെ കടന്നു പോയ 16 വർഷങ്ങളിലൂടെ അദ്വൈതിന്റെ പേര് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയപ്പോൾ ഈ അമ്മ ഇരിങ്ങാലക്കുടയിലെ ബന്ധുക്കളെ കാണാൻ വീണ്ടുമൊരു യാത്ര നടത്തി.

അപ്പോഴേക്കും യുഎസിലെ കലിഫോർണിയയിലുള്ള സ്റ്റാൻഫഡ് സർവകലാശാലയിൽ അതിഥിയായി പ്രസംഗം നടത്തിയ സ്മൃതിയെക്കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കഴിഞ്ഞിരുന്നു.

എംഎസ്സി മാത്തമാറ്റിക്സ് പൂർത്തിയാക്കി ഇരിങ്ങാലക്കുടയിൽ അധ്യാപികയായി ജോലി ചെയ്തിരുന്ന സമയത്താണ് സ്മൃതിയും രാജേഷുമായുള്ള വിവാഹം നടന്നത്.

ഐടി പ്രഫഷനലായ രാജേഷിനൊപ്പം സ്മൃതിയും ബെംഗളൂരുവിലേക്കു താമസം മാറ്റി. അവർക്ക് ആദ്യമുണ്ടായത് ഒരു ആൺകുഞ്ഞായിരുന്നു - ആദിത്യ ആർ. മേനോൻ, ഭർത്താവിന് അവധി കിട്ടുമ്പോഴെല്ലാം ആദിത്യനോടൊപ്പം സ്മൃതിയും രാജേഷും നാട്ടിൽ വരുമായിരുന്നു. ബന്ധുക്കളുടെ വീടുകൾ സന്ദർശിച്ച ശേഷമേ അവർ തിരികെ പോകാറുള്ളൂ. അങ്ങനെയിരിക്കെ, ആദിത്യന് മൂന്നു വയസ്സുള്ളപ്പോൾ സ്മൃതി രണ്ടാമതൊരു ആൺകുഞ്ഞിനു ജന്മം നൽകി. കുസൃതിയും കുറുമ്പുമായി പിറന്ന കുട്ടിക്ക് അവർ അദ്വൈത് എന്നു പേരിട്ടു.

ഒന്നര വയസ്സു തികയും വരെ അദ്വൈത് എല്ലാ കുട്ടികളേയും പോലെ ഓമനത്തമുള്ള മോണ കാട്ടി ചിരിച്ചു, കമിന്നു, പിച്ചവച്ചു നടന്നു തുടങ്ങി. ഇത്രയൊക്കെ ആയിട്ടും മകൻ വർത്തമാനം പറഞ്ഞു തുടങ്ങാതിരുന്നപ്പോൾ സ്മൃതിക്ക് എന്തോ വല്ലായ്മ തോന്നി. അവൻ ഒരു സെക്കൻഡ് പോലും ഒരിടത്ത് അടങ്ങിയൊതുങ്ങി ഇരിക്കുമായിരുന്നില്ല. ഡയപ്പർ കെട്ടുമ്പോൾ പോലും കുതറി ഓടുമായിരുന്നു.

المزيد من القصص من Vanitha

Vanitha

Vanitha

വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?

വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം

time to read

1 min

January 03, 2026

Vanitha

Vanitha

വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്

ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

January 03, 2026

Vanitha

Vanitha

പ്രണയത്തിനെന്തു ദൂരം

പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ

time to read

1 mins

January 03, 2026

Vanitha

Vanitha

ചൂടൻ ചായയ്ക്ക് മസ്ക ബൺ

'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും

time to read

2 mins

January 03, 2026

Vanitha

Vanitha

ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ

ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം

time to read

1 mins

January 03, 2026

Vanitha

Vanitha

പോളിസൈത്തീമിയ ജീവന് ഭീഷണിയോ?

ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം

time to read

2 mins

January 03, 2026

Vanitha

Vanitha

2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം

പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!

time to read

2 mins

January 03, 2026

Vanitha

Vanitha

ഠമാർ പഠാർ ലവകുശ

10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...

time to read

3 mins

January 03, 2026

Vanitha

Vanitha

ജയനിലയത്തിലെ ഡോ. പവർഫുൾ

ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ

time to read

2 mins

January 03, 2026

Vanitha

Vanitha

അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്

ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം

time to read

4 mins

January 03, 2026

Listen

Translate

Share

-
+

Change font size