يحاول ذهب - حر

വട്ടം ചുറ്റിക്കുന്ന വെർട്ടിഗോ

September 16, 2023

|

Vanitha

നിന്ന നിൽനിൽപ്പിൽ വീഴാൻ പോകുന്ന പോലെ. ചുറ്റുമുള്ളവയയെല്ലാം ചുറ്റും കറങ്ങുന്നതു പോലെ. ഈ ലക്ഷണങ്ങൾ കണ്ടാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം

- ശ്യാമ

വട്ടം ചുറ്റിക്കുന്ന വെർട്ടിഗോ

എന്താണെന്നറിയില്ല. ഇടയ്ക്കിടെ തല കറങ്ങുന്ന പോലെ തോന്നൽ. കുനിഞ്ഞെണീക്കുമ്പോൾ ചുറ്റുമുള്ളതെല്ലാം വട്ടത്തിൽ കറങ്ങും പോലെ. ഒരടി വയ്ക്കാനൊരുങ്ങുമ്പോൾ വീഴാൻ പോകുന്നതു പോലെ കിടക്കയിൽ നിന്നും കസേരയിൽ നിന്നും പെട്ടെന്ന് എഴുന്നേൽക്കുമ്പോഴും ഈ അവസ്ഥ. ചെറുപ്പക്കാരെയും പ്രായമായവരെയും ഒരുപോലെ വലയ്ക്കുന്ന വെർട്ടിഗോയുടെ ലക്ഷണങ്ങളാകാം ഇവ. പ്രായം അൻപതു കടന്നവരിൽ രോഗസാധ്യത കൂടുതലെന്നു പഠനങ്ങൾ പറയുന്നു. പ്രായം മുന്നോട്ടു പോകുംതോറും ഞരമ്പുകൾക്കുണ്ടാകുന്ന ക്ഷീണം വെർട്ടിഗോയ്ക്കു കാരണമാകും.

കുട്ടികളിൽ പൊതുവേ വെർട്ടിഗോ വരാറില്ല. എന്നാൽ പാരമ്പര്യ രോഗമുള്ള ചില കുട്ടികളിൽ 14 -15 വയസ്സു തൊട്ടു വിരളമായി വെർട്ടിഗോ ദൃശ്യമാകാറുമുണ്ട്.

ലക്ഷണങ്ങൾ തിരിച്ചറിയാം

 നമ്മുടെ ശരീരം അനങ്ങാതെയിരിക്കുമ്പോഴും ചുറ്റുമുള്ള ലോകം മുഴുവൻ കറങ്ങുന്നതോ നീങ്ങുന്നതോ പോലെ തോന്നുന്ന അവസ്ഥയാണ് വെർട്ടിഗോ എന്ന് ലളിതമായി പറയാം. ചുറ്റുമുള്ള ആളുകളും കെട്ടിടവും ഉൾപ്പെടെ എല്ലാം കറങ്ങും പോലെയും തോന്നാം. ശരീരത്തിന്റെ സന്തുലനാവസ്ഥ നഷ്ടപ്പെട്ടോ, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നോ? എന്നൊക്കെയുള്ള തോന്നലുകൾ അപ്പോൾ ഉണ്ടാകും.

വെർട്ടിഗോ ഉണ്ടാകാനുള്ള കാരണങ്ങളിൽ 70 ശതമാനവും ചെവിയിലെ തകരാറുകളുമായി ബന്ധപ്പെട്ടവയാണ്. വെർട്ടിഗോ ഉള്ള മിക്കവർക്കും കേൾവി പ്രശ്നങ്ങൾ ഉണ്ടാകാം. തുടർച്ചയായി മണിയടിക്കും പോലെയോ ആരോ ചെവിയിൽ ഊതുന്നതു പോലെയോ തോന്നാം. ടിനിറ്റസ് എന്നാണ് ഇതിനു പറയുക.

വ്യാപകമായി കാണുന്ന മറ്റൊരു ലക്ഷണം തലകറക്കത്തിനൊപ്പം വരുന്ന ഓക്കാനവും ഛർദിയും ആണ്. ചില ആളുകൾക്ക് ചെവി നിറഞ്ഞിരിക്കുന്നതു പോലെയും ചെവിയിൽ മർദം അനുഭവപ്പെടുകയും ചെയ്യാറുണ്ട്. ചിലർക്കു തലവേദനയും ലക്ഷണമായി കാണാറുണ്ട്.

എന്തു കൊണ്ടു വെർട്ടിഗോ

 നമ്മുടെ ചെവിക്ക് ബാഹ്യകർണം, മധ്യകർണം, ആന്തര കർണം എന്നിങ്ങനെ മൂന്നു ഭാഗങ്ങളുണ്ട്. ഇതിൽ ആന്തരകർണം (ഇന്നർ ഇയർ) തലച്ചോറിനു വളരെ അടുത്തായാണു സ്ഥിതി ചെയ്യുന്നത്. അവിടെ നിന്നാണു ചെവിയിൽ നിന്നു തലച്ചോറിലേക്കുള്ള പല ഞരമ്പുകളുടെയും തുടക്കം.

المزيد من القصص من Vanitha

Vanitha

Vanitha

പച്ചപ്പേകും കുഞ്ഞൻ പൂച്ചെടികൾ

പൂന്തോട്ടത്തിൽ നിലത്തിനു പച്ചപ്പു പകരാൻ കുഞ്ഞൻ പൂച്ചെടികൾ

time to read

1 mins

November 22, 2025

Vanitha

Vanitha

എന്റെ ലോകം മാറ്റിയ മെസ്സി

മെസ്സിയുടെ വേർപാടുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങൾക്കിടെയാണ് പാർവതി ജയറാമിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി വിരുന്നെത്തിയത്

time to read

2 mins

November 22, 2025

Vanitha

Vanitha

അമ്മത്തണലിൽ അദ്വൈത്

മകന് ഓട്ടിസം സ്ഥിരീകരിച്ചപ്പോൾ കുറ്റപ്പെടുത്തിയവർക്കു മുന്നിലേക്ക് അതേ മകൻ നേടിയ പുരസ്കാരങ്ങളുമായി എത്തിയ അമ്മയാണു സ്മൃതി

time to read

3 mins

November 22, 2025

Vanitha

Vanitha

രണ്ടാം വട്ടം കണ്ടപ്പോൾ...

സെക്കൻഡ് ഇംപ്രഷനിൽ തുടങ്ങിയ പ്രണയയാത്രയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

രാഹുൽ യുഗം

ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ

time to read

2 mins

November 22, 2025

Vanitha

Vanitha

ഇക്കാന്റെ സ്വന്തം കാവേരി

നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ

സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്

time to read

3 mins

November 22, 2025

Vanitha

Vanitha

സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ

സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ

time to read

2 mins

November 22, 2025

Vanitha

Vanitha

ജോലിയിൽ ഒറ്റ മൈൻഡ്

ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും

time to read

3 mins

November 22, 2025

Vanitha

Vanitha

വീണ്ടും നീയെൻ കരം പിടിച്ചാൽ...

വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ

time to read

1 mins

November 22, 2025

Translate

Share

-
+

Change font size