Prøve GULL - Gratis
ലേഡി ഫൈറ്റ് MASTER
Vanitha
|September 27, 2025
ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു
എന്തിനെക്കുറിച്ചു പറഞ്ഞു തുടങ്ങിയാലും ഒടുവിൽ അതൊരു സ്റ്റണ്ട് പടത്തിന്റെ ക്ലൈമാക്സിൽ കൊണ്ടെത്തിക്കുന്നയാളാണു കാളി. ഇതെന്താണ് ഇങ്ങനെയെന്നു ചോദിച്ചാൽ, ഫ്ലാഷ്ബാക്ക് രണ്ടു ഭാഗമായി പറയേണ്ടി വരും. ആദ്യത്തേത്, ഒരു പെൺകുട്ടിയെ പത്താമത്തെ വയസ്സിൽ അയൽവീട്ടിലുള്ളവർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. രണ്ടാമത്തേത്, ധന്യ എന്നു പേരുള്ള ആ പെൺകുട്ടി പിന്നീട് കാളി എന്ന പേരിൽ ദക്ഷിണേന്ത്യയിലെ ഒരേയൊരു ലേഡി ഫൈറ്റ് മാസ്റ്ററായി മാറിയത്. സിനിമാക്കഥ പോലെ കാളി പറഞ്ഞതൊക്കെ ചുട്ടുനീറുന്ന മനസ്സുമായല്ലാതെ കേട്ടിരിക്കാനായില്ല. അനാഥയായിരുന്ന പെൺകുഞ്ഞിനെ അവൾക്കു വേണ്ടപ്പെട്ടവർ കൊണ്ടെത്തിച്ചത് ഒരിക്കലും മുറിവുണങ്ങാത്ത വേദനകളിലേക്കായിരുന്നു. സംരക്ഷണം നൽകേണ്ടവർ പിച്ചിച്ചീന്തിയറിഞ്ഞ പെൺ ജീവിതത്തിന്റെ നൊമ്പരം കാളിയുടെ വാക്കുകളിൽ ഇവിടെ കുറിക്കുന്നു.
“ജീവിക്കാനുള്ള ഓട്ടത്തിനിടെ സവിശേഷമായ ചില സാഹചര്യങ്ങൾ വന്നുചേരും. അങ്ങനെയൊരു ജീവിതസാഹചര്യത്തിലാണു ഞാൻ സിനിമയിലെത്തിയത്. കാളി പറഞ്ഞു തുടങ്ങി.
“സ്റ്റണ്ട് മാസ്റ്റർ മാഫിയ ശശിയാണ് ഫൈറ്റിങ് പ്രഫഷനിലേക്ക് എനിക്കു വഴിയൊരുക്കിയത്. ബൈക്ക് ഓടിക്കാനറിയുന്ന പെൺകുട്ടി എന്നുള്ള മേൽവിലാസത്തിൽ ആദ്യമായി ശശി മാസ്റ്ററുടെ മുന്നിലെത്തി. അങ്ങനെയിരിക്കെ, അദ്ദേഹം വീണ്ടും എന്നെ വിളിച്ചു: 'കടലിൽ ചാടാൻ ധൈര്യമുണ്ടോ? തീയിൽ ചാടാനും റെഡിയാണെന്നു ഞാൻ പറഞ്ഞു. കളിമണ്ണ് എന്ന സിനിമയിൽ ശ്വേത മേനോൻ കടലിൽ ഇറങ്ങുന്നതാണു രംഗം. ശ്വേത മേനോന്റെ ഡ്യൂപ്പായി കടലിൽ ഇറങ്ങണം. ശ്വേത മേനോൻ ഇട്ടിരുന്ന ഡ്രസ് എന്നെ ധരിപ്പിച്ചു. സുരക്ഷയ്ക്കായി കാലിൽ കയറു കെട്ടി. പതുക്കെ കടലിലേക്കു നടന്നിറങ്ങി മുങ്ങി നിവർന്നപ്പോൾ ഉടുത്തിരുന്ന വസ്ത്രം ഒലിച്ചുപോയി. ഉൾവസ്ത്രം ധരിച്ചിരുന്നതുകൊണ്ട് നഗ്നത മറയ്ക്കാൻ സാധിച്ചു.
ആ സമയത്ത് അവിടെ ഉണ്ടായിരുന്നവരെ ഞാൻ ചീത്ത പറഞ്ഞു. അടിയിൽ മറ്റു വസ്ത്രം ധരിക്കാതെ വെള്ളത്തിൽ ഇറങ്ങിയാൽ മതിയെന്ന് അവരാണ് എന്നെ ഉപദേശിച്ചത്. ഇവളെന്താ ഇങ്ങനെ എന്നുള്ള ചോദ്യം അവിടെയും ഉയർന്നു. അതിന്റെ കാരണം വിശദീകരിച്ചു പറഞ്ഞു തരാം.
കുട്ടിക്കാലത്തെ നൊമ്പരങ്ങൾ
ഞാൻ ജനിച്ചതും പത്തു വയസ്സു തികയും വരെ ജീവിച്ചതും ഫോർട്ട് കൊച്ചിയിലെ പാണ്ടി കോളനിയിലാണ്. കുട്ടിക്കാലത്ത് അച്ഛനെന്നു വിളിച്ചിരുന്നയാൾ എന്റെ വളർത്തച്ഛനാണെന്നു തിരിച്ചറിയാൻ 32 വർഷം കാത്തിരിക്കേണ്ടി വന്നു.
Denne historien er fra September 27, 2025-utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Vanitha
എന്ന തവം ശെയ്തനേ യശോദാ.
കാസർകോട് അതിർത്തി ഗ്രാമമായ കുമ്പളയിലെ കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തിലേക്കാണ് ഈ വിഷുയാത്ര
3 mins
April 11, 2026
Vanitha
ചൂടിനെ നേരിടാൻ കൂൾ വഴികൾ
വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്
2 mins
March 28, 2026
Vanitha
വേനലിൽ വാടാതെ
മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ
3 mins
March 28, 2026
Vanitha
സ്വർണം വിറ്റു ബാധ്യത തീർക്കണോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..
1 mins
March 28, 2026
Vanitha
കടക്കെണിയിൽ പുതുതലമുറ?
ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ
4 mins
March 28, 2026
Vanitha
വീടിന് നൽകൂ..ഈസ്റ്റർ മൂഡ്
സമാധാനത്തിന്റെയും ഉയിർപ്പിന്റെയും സുന്ദരമായ ഈസ്റ്റർ ദിനത്തിൽ വീടിനു നൽകാം സ്പെഷൽ ടച്ച്
1 mins
March 28, 2026
Listen
Translate
Change font size
