Prøve GULL - Gratis
വേനലിൽ വാടാതെ
Vanitha
|March 28, 2026
മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ
-
ഈ വേനൽകാലത്ത് ചർമം കേൾക്കാൻ കൊതിക്കുന്നതെന്തെന്നോ... ദേ, ഈ പാട്ടിൻ വരിയാണ്. പൊള്ളുന്ന വെയിലല്ലേ... വെയിലത്തു വാടില്ലേ... വന്നീ തണലിൽ ഇരുന്നാട്ടെ...' ചൂട്, പൊടി, വിയർപ്, വരൾച്ച, സൺബേൺ എന്നിങ്ങനെ ചർമത്തെയും മുടിയെയും വലയ്ക്കുന്ന പ്രശ്നങ്ങളിൽ നിന്നു പരിചരണത്തിന്റെ തണലിലിരിക്കാൻ അവർ കൊതിക്കുന്നുണ്ട്. ഈ വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിൽ തന്നെയുണ്ടെന്നതിനാൽ ടെൻഷനേ വേണ്ട. ഒപ്പം ചില മുൻകരുതലുകൾ കൂടിയാകുമ്പോൾ ഏതു വേനലിലും ചർമവും മുടിയും കൂൾ.
സൺടാൻ നീക്കാൻ
വേനൽ ചർമസംരക്ഷണത്തിൽ നിന്നു മാറ്റിനിർത്താനാകില്ലല്ലോ...ടാൻ മാറ്റാനുള്ള സിംപിൾ വഴികളിതാ...
തൈരും തേനും ചേർന്നാൽ ടാൻ അകലും. ലാക്ടിക് ആസിഡ് അടങ്ങിയ തൈര് ഇരുളിമ വീണ ചർമകോശങ്ങളെ അകറ്റി പുതുചർമത്തിനു ജീവൻ നൽകും. ഇതിനൊപ്പം ഹൈഡ്രേഷൻ ഗുണങ്ങളുള്ള തേനും കൂടി ചേരുമ്പോൾ സൺടാൻ എങ്ങോ അകലും. ചർമം വരളുകയുമില്ല.
പഴുത്ത പപ്പായ കിട്ടിയാൽ ഒരു കഷണം ഉടച്ചു മുഖത്തു പുരട്ടിക്കോളൂ... പപ്പായയിലെ പാൻ എന്ന ഘടകത്തി ന് എക്സ്ഫോളിയേറ്റിങ് ഗുണങ്ങളുണ്ട്. ഇതു പതിവായി പുരട്ടിയാൽ കരിവാളിപ്പ് മാറും.
ഇതൊരു മുത്തശ്ശിക്കൂട്ടാണ്. എന്നാൽ വെയിലേറ്റു വീണ കരിവാളിപ്പകറ്റാൻ സൂപ്പറാണ്. രണ്ടു ചെറിയ സ്പൂൺ കടലമാവിൽ അര ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി ചേർത്തു പാലിലോ വെള്ളത്തിലോ കുഴച്ചു മുഖത്തു പുരട്ടാം. മഞ്ഞളിലെ കുർക്കുമിൻ ചർമത്തിനു തെളിച്ചം നൽകും.
വെയിലേറ്റു വന്നാലുടൻ കറ്റാർവാഴ ജെൽ പുരട്ടിയാൽ ചർമം കൂളാകും, അധികം കരിവാളിക്കുകയുമില്ല. സെൻസിറ്റീവായ ചർമമുള്ളവർക്കും അലോവെര നല്ലതാണ്.
ചർമത്തിന് ഇൻസ്റ്റന്റ് ഗ്ലോ വേണോ... സൺടാൻ അകറ്റണോ... അൽപം തക്കാളി ഉടച്ചു മുഖത്തും ശരീരത്തിലും പുരട്ടിക്കോളൂ. തക്കാളി ഉടച്ചതിലേക്കു ചന്ദനപ്പൊടി കൂടിചേർത്തു പുരട്ടിയാൽ ചർമത്തിനു സ്വാഭാവിക തിളക്കവും ലഭിക്കും.
ഒരു ഉരുളക്കിഴങ്ങിന്റെ പകുതി ഗ്രേറ്റ് ചെയ്ത് നീരു പിഴിഞ്ഞെടുക്കുക. ഇതിലേക്ക് അരിപ്പൊടി യോജിപ്പിച്ചു മുഖത്തണിയാം. കണ്ണിനു താഴെയുള്ള കറുപ്പും മുഖത്തെ കരിവാളിപ്പും അകലാൻ നല്ലതാണ്.
വേനലിനിണങ്ങും ഫെയ്സ് മാസ്ക്
എണ്ണമയം അമിതമായി അലട്ടുന്നവർ രണ്ടു വലിയ ൺ മുൾട്ടാനി മിട്ടിയും അതു കുഴയ്ക്കാൻ പാകത്തിന് റോസ് വാട്ടറും ചേർത്തു യോജിപ്പിക്കുക. മുഖത്തു പുരട്ടി 10 മിനിറ്റിനു ശേഷം കഴുകാം.
Denne historien er fra March 28, 2026-utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha
Vanitha
മുടി പോട്ടേ...പവർ വരട്ടേ...
അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...
3 mins
April 11, 2026
Vanitha
എപ്പോഴും മിണ്ടുന്ന പ്രേമം
“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം
1 mins
April 11, 2026
Vanitha
ജെൻ സി താത്പര്യം ട്രേഡിങ്ങിൽ
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
April 11, 2026
Vanitha
കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ
ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി
2 mins
April 11, 2026
Vanitha
മാറുന്ന മലയാളി സ്ത്രീ
വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം
3 mins
April 11, 2026
Vanitha
ന്യൂ ജെൻ ദുപ്പട്ടാവാലി
യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്
1 mins
April 11, 2026
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Listen
Translate
Change font size

