Try GOLD - Free
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
Vanitha
|September 27, 2025
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ

വിദേശത്തേക്കു കുടിയേറുന്ന പ്രഫഷനലുകൾ അതു ചെയ്യുന്നതു സ്വന്തം നിലനിൽപ്പിനുമപ്പുറം സ്വന്തം കുട്ടികളുടെ സുരക്ഷിതഭാവിക്കു കൂടി വേണ്ടിയാണ്. കുടുംബത്തോടൊപ്പം വിദേശത്തു പോകുമ്പോൾ കുട്ടികളെ കൂടെ കൂട്ടുന്നവർ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് അവർക്കു തടസ്സമില്ലാത്തതും ഫലപ്രദവുമായ വിദ്യാഭ്യാസം ഉറപ്പാക്കുകയെന്നതാണ്. അതുകൊണ്ടുതന്നെ, വ്യത്യസ്ത വിദ്യാഭ്യാസ സമ്പ്രദായങ്ങൾ, സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനുള്ള വെല്ലുവിളികൾ, സാംസ്കാരിക സ്വാധീനം, കൂടാതെ മാതാപിതാക്കൾ പരിഗണിക്കേണ്ട നിർണായക കാര്യങ്ങൾ എന്നിവയെല്ലാം നമുക്കു നോക്കാം.
നാട്ടിൽ നിന്നും വിദേശത്തേക്കുള്ള പറിച്ചുനടൽ കുട്ടികളുടെ വിദ്യാഭ്യാസത്തെ പലതരത്തിൽ സ്വാധീനിക്കും. അവർക്കു പരിചിതമായ സ്കൂൾ, സുഹൃത്തുക്കൾ, നിലവിൽ പരിചിതമായിരുന്ന പാഠ്യപദ്ധതി എന്നിവ ഉപേക്ഷിക്കുമ്പോൾ ആവേശം മുതൽ ഉത്കണ്ഠ വരെ പലതരം വൈകാരിക പ്രതികരണങ്ങളുണ്ടാകാം. കുട്ടികളുടെ ആവശ്യങ്ങളോടും അവരുടെ അക്കാദമിക് കഴിവുകളോടും ലക്ഷ്യങ്ങളോടും ഏറ്റവും ചേർന്നുനിൽക്കുന്ന ഒരു വിദ്യാഭ്യാസ മാർഗം ശ്രദ്ധാപൂർവം ഗവേഷണം ചെയ്തു തിരഞ്ഞെടുക്കണം.
സ്കൂളിങ്ങിന്റെ കാര്യത്തിൽ മാതാപിതാക്കൾക്കു കുറച്ച് ഓപ്ഷനുകളുണ്ട്. ഇന്റർനാഷനൽ സ്കൂളുകൾ, അവിടുത്തെ പ്രാദേശിക സ്കൂളുകൾ (പൊതു/സ്വകാര്യ), അല്ലെങ്കിൽ ഹോം സ്കൂളിങ്. പലപ്പോഴും സ്കൂൾ തിരഞ്ഞെടുക്കുന്നതു പോകുന്ന രാജ്യം, അവിടെ താമസിക്കാൻ ഉദ്ദേശിക്കുന്ന കാലയളവ്, സാമ്പത്തിക കാര്യങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും.
ഇന്റർനാഷനൽ സ്കൂളുകൾ
ഈ സ്കൂളുകൾ സാധാരണയായി ഇന്റർനാഷനൽ ബാക്കലറിയേറ്റ് (IB), ബ്രിട്ടിഷ് IGCSE/A-ലെവൽസ്, അല്ലെങ്കിൽ അമേരിക്കൻ ഹൈസ്കൂൾ ഡിപ്ലോമ സിസ്റ്റം പോലുള്ള ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട പാഠ്യപദ്ധതികളാണു പിന്തുടരുന്നത്. ഇംഗ്ലിഷ് മീഡിയം സ്കൂളുകളിൽ പഠിച്ചുവരുന്ന മലയാളി കുട്ടികൾക്ക് അക്കാദമിക് മാറ്റം എളുപ്പമാക്കാൻ ഇതു സഹായിക്കുന്നു.
This story is from the September 27, 2025 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha

Vanitha
കൂട്ടുകൂടാം, കുട്ടികളോട്
മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ
2 mins
September 27, 2025

Vanitha
പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്
കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
1 mins
September 27, 2025

Vanitha
BE കൂൾ
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം
4 mins
September 27, 2025

Vanitha
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ
4 mins
September 27, 2025

Vanitha
യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക
ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
September 27, 2025

Vanitha
സ്കിൻ സൈക്ലിങ്
ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്
2 mins
September 27, 2025

Vanitha
അടവിനും അഭിനയത്തിനും കളരി
മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി
1 mins
September 27, 2025

Vanitha
ലേഡി ഫൈറ്റ് MASTER
ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു
3 mins
September 27, 2025

Vanitha
രാജവെമ്പാലയും അണലിയും നിസ്സാ...രം
“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്
2 mins
September 27, 2025

Vanitha
ഉയരങ്ങൾ തേടി പല നാടുകളിലൂടെ..
ഈ പാട്ടുവരികളിലുണ്ട് ശാന്തി ബാലചന്ദ്രന്റെ ജീവിതയാത്ര
3 mins
September 27, 2025
Listen
Translate
Change font size