Versuchen GOLD - Frei
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
Vanitha
|September 27, 2025
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ
വിദേശത്തേക്കു കുടിയേറുന്ന പ്രഫഷനലുകൾ അതു ചെയ്യുന്നതു സ്വന്തം നിലനിൽപ്പിനുമപ്പുറം സ്വന്തം കുട്ടികളുടെ സുരക്ഷിതഭാവിക്കു കൂടി വേണ്ടിയാണ്. കുടുംബത്തോടൊപ്പം വിദേശത്തു പോകുമ്പോൾ കുട്ടികളെ കൂടെ കൂട്ടുന്നവർ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് അവർക്കു തടസ്സമില്ലാത്തതും ഫലപ്രദവുമായ വിദ്യാഭ്യാസം ഉറപ്പാക്കുകയെന്നതാണ്. അതുകൊണ്ടുതന്നെ, വ്യത്യസ്ത വിദ്യാഭ്യാസ സമ്പ്രദായങ്ങൾ, സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനുള്ള വെല്ലുവിളികൾ, സാംസ്കാരിക സ്വാധീനം, കൂടാതെ മാതാപിതാക്കൾ പരിഗണിക്കേണ്ട നിർണായക കാര്യങ്ങൾ എന്നിവയെല്ലാം നമുക്കു നോക്കാം.
നാട്ടിൽ നിന്നും വിദേശത്തേക്കുള്ള പറിച്ചുനടൽ കുട്ടികളുടെ വിദ്യാഭ്യാസത്തെ പലതരത്തിൽ സ്വാധീനിക്കും. അവർക്കു പരിചിതമായ സ്കൂൾ, സുഹൃത്തുക്കൾ, നിലവിൽ പരിചിതമായിരുന്ന പാഠ്യപദ്ധതി എന്നിവ ഉപേക്ഷിക്കുമ്പോൾ ആവേശം മുതൽ ഉത്കണ്ഠ വരെ പലതരം വൈകാരിക പ്രതികരണങ്ങളുണ്ടാകാം. കുട്ടികളുടെ ആവശ്യങ്ങളോടും അവരുടെ അക്കാദമിക് കഴിവുകളോടും ലക്ഷ്യങ്ങളോടും ഏറ്റവും ചേർന്നുനിൽക്കുന്ന ഒരു വിദ്യാഭ്യാസ മാർഗം ശ്രദ്ധാപൂർവം ഗവേഷണം ചെയ്തു തിരഞ്ഞെടുക്കണം.
സ്കൂളിങ്ങിന്റെ കാര്യത്തിൽ മാതാപിതാക്കൾക്കു കുറച്ച് ഓപ്ഷനുകളുണ്ട്. ഇന്റർനാഷനൽ സ്കൂളുകൾ, അവിടുത്തെ പ്രാദേശിക സ്കൂളുകൾ (പൊതു/സ്വകാര്യ), അല്ലെങ്കിൽ ഹോം സ്കൂളിങ്. പലപ്പോഴും സ്കൂൾ തിരഞ്ഞെടുക്കുന്നതു പോകുന്ന രാജ്യം, അവിടെ താമസിക്കാൻ ഉദ്ദേശിക്കുന്ന കാലയളവ്, സാമ്പത്തിക കാര്യങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും.
ഇന്റർനാഷനൽ സ്കൂളുകൾ
ഈ സ്കൂളുകൾ സാധാരണയായി ഇന്റർനാഷനൽ ബാക്കലറിയേറ്റ് (IB), ബ്രിട്ടിഷ് IGCSE/A-ലെവൽസ്, അല്ലെങ്കിൽ അമേരിക്കൻ ഹൈസ്കൂൾ ഡിപ്ലോമ സിസ്റ്റം പോലുള്ള ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട പാഠ്യപദ്ധതികളാണു പിന്തുടരുന്നത്. ഇംഗ്ലിഷ് മീഡിയം സ്കൂളുകളിൽ പഠിച്ചുവരുന്ന മലയാളി കുട്ടികൾക്ക് അക്കാദമിക് മാറ്റം എളുപ്പമാക്കാൻ ഇതു സഹായിക്കുന്നു.
Diese Geschichte stammt aus der September 27, 2025-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Vanitha
പുതിയ കാലത്തെ ഡ്രീം ജോബ്സ്
ഡോക്ടർ, എൻജിനീയർ തുടങ്ങിയ പരമ്പരാഗത തൊഴിൽ സങ്കൽപങ്ങളിൽ മാറ്റം വന്നു. എഐ അടിസ്ഥാനമാക്കിയു ള്ള ഡ്രീം ജോബ് ലിസ്റ്റിലെ പുതുജോലികൾ പരിചയപ്പെടാം
2 mins
May 23, 2026
Vanitha
ട്രെൻഡാണ് ഹൈബ്രിഡ് പേരന്റിങ്
ജെൻ സി തലമുറ മാതാപിതാക്കൾക്കിടയിൽ ട്രെൻഡാവുന്ന ഹൈബ്രിഡ് പേരന്റിങ് ശൈലിയെക്കുറിച്ചറിയാം
2 mins
May 23, 2026
Vanitha
മെനോപോസ് ഭക്ഷണത്തിലുണ്ട് പരിഹാരം
ആർത്തവവിരാമം അടുത്തെത്തിയോ? ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
2 mins
May 23, 2026
Vanitha
പട്ടാള വേഷത്തിലും പണത്തട്ടിപ്പ്
സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ
2 mins
May 23, 2026
Vanitha
നൂലഴകിൻ കൂട്ടുകാരി
സൂചിയും നൂലും കൊണ്ടു വിസ്മയക്കാഴ്ചകൾ തയാറാക്കുന്ന ഷീല സോണിയുടെ വിജയവിശേഷങ്ങൾ
2 mins
May 23, 2026
Vanitha
എങ്ങനെ വേണം ഹൂഡഡ് ഐ മേക്കപ്
സെലിബ്രിറ്റി സ്റ്റൈൽ നേടാൻ അറിയാം ചില കാര്യങ്ങൾ
1 mins
May 23, 2026
Vanitha
നീറുമെൻ പ്രാണനിൽ നീ ആശതൻ തേനൊഴുക്കി
ഗാനം പോലെ മധുരമായ പ്രണയകഥ പങ്കുവയ്ക്കുന്നു മീനുവും ടിനോയും
2 mins
May 23, 2026
Listen
Translate
Change font size

