Try GOLD - Free
ഖൽബിൽ നിറയും ചന്ദ്രിക
Vanitha
|April 15, 2023
വിശ്വാസ പുണ്യവും ചരിത്രപ്പഴമയും നിറയുന്ന കാസർകോട് തളങ്കര ഹസ്രത് മാലിക് ദീനാർ പള്ളിയിൽ
ചന്ദ്രഗിരിപ്പുഴയുടെ കുഞ്ഞോളങ്ങളെ തഴുകിയെത്തുന്ന കാറ്റ്, ഖൽബ് നിറയ്ക്കുന്ന ചന്ദനത്തിരിയുടെ വാസന. കാസർകോട് തളങ്കരയുടെ മണ്ണിൽ പുകൾപെറ്റ ഹ്രസത്ത് മാലിക് ദീനാർ പള്ളിയുടെ തിരുമുറ്റത്താണ് നിൽക്കുന്നത്. പച്ച പുതച്ച വലിയൊരു കുബ്ബ, അകമ്പടിയെന്നോണം രണ്ട് കുഞ്ഞ് മിനാരങ്ങൾ പ്രാർഥനയുടെ നിലാവായി നൂറ്റാണ്ടുകളായി നിലകൊള്ളുന്ന പുണ്യസ്ഥാനം. പള്ളിക്കു മുന്നിൽ നിൽക്കുമ്പോൾ മദ്രസക്കാലത്തു കേട്ടൊരു മാപ്പിളപ്പാട്ടിന്റെ വരികൾ ഓർമയുടെ കുഞ്ഞുടുപ്പിട്ട് ഓടിവന്നു.
"പണ്ട് പായക്കപ്പലിലേറി വന്നതാണേ ദീനും..
കൊണ്ടുവന്നത് മാ ലിക് ഇബ്നു ദീനാ റാണേ...
ബാല്യകൗതുകത്തോടെ പള്ളിക്കുള്ളിലേക്കു കയറി.
പഴമയുടെ കഥ പറയുന്നു മച്ചകങ്ങൾ. കരിവീട്ടി കടഞ്ഞടുത്ത മിനുക്കമുള്ള മരത്തൂണുകൾ. അതിൽ സൂക്ഷ്മമായി മെനഞ്ഞുണ്ടാക്കിയ കൊച്ചു പുഷ്പങ്ങളും അതിൻമേൽ അതിമനോഹരമായി കോർത്തുവച്ച വള്ളികളും. ആരെയും അതിശയിപ്പിക്കുന്ന ശിൽപചാതുരി. ലിഖിതങ്ങൾ, തുക്കു വിളക്കുകൾ. പ്രസംഗ പീഠമായ മിമ്പറിലും മിഹ്റാബിലും വിരലോടിക്കുമ്പോൾ കിന്നരി തുന്നിയ പരവതാനിയിലേറി നാം 1400 വർഷം പുറകോട്ടു പോകും.
കിളി വാതിലിനുള്ളിലൂടെ കണ്ണു പായിക്കുമ്പോഴേക്കും ആ കാഴ്ച കണ്ടു. പച്ചപട്ടുവിരിപ്പിനു കീഴെ സ്വലാത്തും സലാമും ഈരടിയായി മുഴങ്ങുന്ന ദർഗയിൽ അന്ത്യവിശ്രമം കൊള്ളുന്ന മാലിക് ഇബ്നു മുഹമ്മദുൽ ഖുറഷിയെന്ന സൂഫി വര്യൻ. ആധികൾ, വ്യാധികൾ, ആഗ്രഹസാഫല്യ പ്രാർഥനകൾ. എല്ലാത്തിനും ഈ ദർഗയുടെ പൊലിവിനാൽ ഉത്തരമുണ്ടെന്നു വിശ്വസിക്കുന്നവർ ഏറെ. ചരിത്രവും അദ്ഭുതങ്ങളും തസ്ബീഹ് മണിയിലെ മുത്തുപോലെ ഇഴ ചേർന്നിരിക്കുന്ന ആ പുണ്യഭൂമിയുടെ കഥകൾ സാഗരം പോലെ വിശാലം.
കഥകൾ അതിസാഗരം
മാലിക് ദീനാർ പള്ളിയുടെ ചരിത്രം കേരളത്തിലേക്കുള്ള ഇസ്ലാമിന്റെ വരവിന്റെ കഥ കൂടിയാണ്. ദിക്ക് അറിയാതെ കാറും കോളും നിറഞ്ഞ കടലിലൂടെ അറേബ്യയിൽ നിന്നു പുറപ്പെട്ട അവർ കേരളത്തിലെത്തി. പ്രവാ ചകൻ മുഹമ്മദ് നബിയുടെ കാലത്തു ജീവിച്ചിരുന്ന, അവിടുത്തെ അനുചരൻമാരെന്ന് അർഥം വരുന്ന ഒരു കൂട്ടം സ്വഹാബികൾ. അവരുടെ നേതൃപ്രകാശമായിരുന്നു സയ്യിദുനാ മാലിക് ഇബ്നു ദീനാർ മാലിക് ദീനാർ പള്ളിയിലെ ഖത്തീബായ അബ്ദുൾ മജീദ് ബാഖവിയുടെ വാക്കുകളിൽ കാലം പിന്നിലേക്കൊഴുകി.
This story is from the April 15, 2023 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Vanitha
കൈവിട്ടു പോകല്ലേ ശരീരഭാരം
അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം
1 min
November 22, 2025
Vanitha
Sayanora Unplugged
ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...
4 mins
November 22, 2025
Vanitha
"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം
സാമൂഹികം
3 mins
November 22, 2025
Vanitha
ഞാൻ ഫെമിനിച്ചിയാണ്
മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...
2 mins
November 22, 2025
Translate
Change font size

