Versuchen GOLD - Frei

യാത്രകൾ മനസ്സിലാക്കിത്തരുന്ന യാഥാർഥ്വങ്ങൾ

Fast Track

|

March 01, 2024

"ഏതു യാത്രയും നമ്മളിൽ എന്തെങ്കിലുമൊക്കെ മാറ്റങ്ങൾ വരുത്തും'- വാഹന, യാത്രാവിശേഷങ്ങൾ പങ്കുവച്ച് മഞ്ജുപിള്ള

- വി എൻ രാഖി

യാത്രകൾ മനസ്സിലാക്കിത്തരുന്ന യാഥാർഥ്വങ്ങൾ

നാലു വർഷം മുൻപ്, കൊച്ചിയിൽ സ്ഥിരതാമസമായിരുന്ന സമയത്ത്  ഷൂട്ടില്ലാത്തപ്പോൾ വെളുപ്പിന് മോളെയും കൂട്ടി തിരുവനന്തപുരം വരെ ഡ്രൈവു ചെയ്തു പോകുമായിരുന്നു. ഇരുന്നയിരിപ്പിൽ ഗുരുവായൂർ പോകണം എന്നു തോന്നിയാൽ ഉടനെ വണ്ടിയുമെടുത്തു പോകും. പണ്ടുമുതലേ എന്തിനും കട്ടയ്ക്കു നിൽക്കുന്ന കുറച്ചു ഫ്രണ്ട്സുണ്ടെനിക്ക്. ഒന്നു റിലാക്സ് ചെയ്യണമെന്നോ മാറി നിൽക്കണമെന്നോ തോന്നിയാൽ അവരുടെ കൂടെ കോവളം മുതൽ വർക്കലയിലും വാഗമണിലും മൂന്നാറും ചെറായിലുമൊക്കെ ഡ്രൈവു ചെയ്തു പോകുമായിരുന്നു.

ഇപ്പോൾ കൊച്ചിയിലോ തിരുവനന്തപുരത്തോ എത്തിപ്പെട്ടാൽ സിറ്റിയിൽ ഓടിക്കും എന്നല്ലാതെ ലോങ് ഡ്രൈവ് പരിപാടി പാടേ നിർത്തി. കുണ്ടും കുഴിയുമായി നീണ്ടുകിടക്കുന്ന നമ്മുടെ റോഡുകളിലൂടെ ഓടിക്കാനുള്ളത്രയും ആവതില്ല എനിക്ക്.

രാത്രിയായാലും പകലായാലും ഷൂട്ട് കഴിഞ്ഞ് തിരുവനന്തപുരം വരെ ഡ്രൈവു ചെയ്തുപോകുന്ന കാര്യം ആലോചിക്കാനേ വയ്യ. കുറെക്കാലം ആ റൂട്ടിൽ ലോങ്ചെയ്ത് പോയിപ്പോയി നടുവിനു പ്രശ്നമായി. അതുകൊണ്ടിപ്പോൾ ഡ്രൈവറെ വച്ചു. കൊച്ചി-തിരുവനന്തപുരം മാസത്തിൽ രണ്ടുതവണ വന്നുപോകേണ്ട എന്റെ അവസ്ഥ ഒന്നാലോചിച്ചുനോക്കൂ. എത്ര ദയനീയമാണ് നമ്മുടെ റോഡുക ളുടെ സ്ഥിതി!' ഡ്രൈവിങ്ങിനെക്കുറിച്ചു ചോദിച്ചാൽ മഞ്ജുപിള്ള ആദ്യം റോഡിനെക്കുറിച്ചു പറയും.

“എന്റെ ഫ്ലാറ്റിന്റെ മുൻപിലെ റോഡ് ഒന്നര വർഷമായി തകർന്നുകിടക്കുന്നു. മഴ പെയ്താൽ പിന്നെ വെള്ളം കയറി ഏഴെട്ടു മണിക്കൂർ പുറത്തേക്കേ ഇറങ്ങാനാകില്ല. അറുന്നൂറോളം വീടുകളുണ്ട് അവിടെ. എന്തുമാത്രം ബുദ്ധിമുട്ടിയാണ് കുട്ടികൾ സ്കൂളിൽ പോകുന്നതും വലിയവർ ജോലിക്കു പോകുന്നതും. മന്ത്രിമാരെ കണ്ടു സംസാരിച്ചു. എത്രയും പെട്ടെന്നു ശരിയാക്കാമെന്നു മറുപടിയും കിട്ടി. മാസം നാല് കഴിഞ്ഞു. നോ അനക്കം.' അടക്കിവച്ച രോഷം സ്വന്തം സ്റ്റൈൽ ചിരിയിലൂടെ ഒഴുക്കിക്കളഞ്ഞ് മഞ്ജു വാഹനയാത്രാ വിശേഷങ്ങളിലേക്കു കടന്നു.

ഹമാരാ ബജാജ്

WEITERE GESCHICHTEN VON Fast Track

Fast Track

Fast Track

ടാറ്റ സിയറ

കാലിക ഡിസൈനും മികച്ച ഇന്റീരിയർ സ്പേസും നൂതന ഫീച്ചറുകളും അതിസുരക്ഷയുമൊക്കെയായി സിയായുടെ രണ്ടാം വരവ്

time to read

4 mins

January 01,2026

Fast Track

Fast Track

എക്സ്ഇവി 9.എസ്

ഇന്ത്യൻ വാഹനവിപണിയിലെ ആദ്യ ഇലക്ട്രിക് സെവൻ സീറ്റർ എസ് യു വിയുമായി മഹീന്ദ്ര

time to read

5 mins

January 01,2026

Fast Track

Fast Track

പാലക്കാട് പച്ചക്കടൽ

കേരളത്തിന്റെ നെല്ലറയും കള്ളറയും കണ്ട് പാലക്കാടിന്റെ പച്ചനിറമുള്ള നാട്ടുവഴികളിലൂടെ ഹ്യുണ്ടേയ് വെർണയിൽ ഒരു കിടിലൻ യാത്ര

time to read

5 mins

January 01,2026

Fast Track

Fast Track

കൊച്ചി മുതൽ കച്ച് വരെ ഒരു പജീറോ യാത

നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ഉപ്പു മരുഭൂമിയിലേക്കുള്ള യാത്ര... അധികം ആരും കടന്നുചെല്ലാത്ത ഗുജറാത്തിലെ കച്ച് വരെ 15 ദിവസത്തെ മിത്സുബിഷി പജീറോ റോഡ് ട്രിപ്

time to read

3 mins

January 01,2026

Fast Track

Fast Track

യാത്രയിലെ സ്ത്രീപക്ഷം

സഞ്ചാരകാര്യത്തിൽ പാരതന്ത്ര്യം അനുഭവിക്കുന്നവരാണ് സ്ത്രീകൾ

time to read

2 mins

January 01,2026

Fast Track

Fast Track

നെക്സോൺ ഇവിയിൽ 92,000 കിമീ

ഒരു തവണ ഇലക്ട്രിക് ഓടിച്ചാൽ പിന്നെ ഐസി എൻജിൻ വണ്ടി ഓടിക്കാൻ തോന്നില്ല

time to read

1 min

January 01,2026

Fast Track

Fast Track

വാനിലെ താരം

COMPANY HISTORY

time to read

5 mins

January 01,2026

Fast Track

Fast Track

ബിഇ6 ഫോർമുല ഇ

ബിഇ ഇവി എവിയുടെ ഫോർമുല ഇ എഡിഷനുമായി മഹീന്ദ്ര

time to read

1 min

January 01,2026

Fast Track

Fast Track

'കാർ'ഡിയാക് അറസ്റ്റ്

COFFEE BREAK

time to read

2 mins

January 01,2026

Fast Track

Fast Track

ബിഗ് ‘CAT

ലോകത്തിലെ ഹെവി മെഷീൻ വിപണിയുടെ 16.3 ശതമാനവും കയ്യാളുന്ന കാറ്റർപില്ലറിന്റെ വിജയപാതയിലൂടെ

time to read

4 mins

December 01,2025

Listen

Translate

Share

-
+

Change font size