Versuchen GOLD - Frei
മടിക്കേരിയുടെ മുടിക്കെട്ടിൽ...
Fast Track
|November 01, 2023
മടിക്കേരിയിലെ മഞ്ഞുപുതച്ച മലനിരകളിലൊന്നായ സമുദ്രനിരപ്പിൽനിന്ന് 4050 അടി ഉയരത്തിലുള്ള മണ്ടൽപേട്ടിയിലേക്കു മാരുതി ജിംനിയുമായി..
കുന്നിൻമുകളിൽ, മലയിടുക്കിൽ, പാറമടയിൽ, പാടത്തെ ചെളിക്കുണ്ടിൽ എന്നുവേണ്ട ഒരുമാതിരി ഇടത്തെല്ലാം കുത്തിമറിയുന്ന ജിംനിയുടെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ തകർത്തോടിക്കൊണ്ടിരിക്കുകയാണ്. ഒപ്പം മോഡിഫൈ ചെയ്ത വിഡിയോകൾ വേറെയും. അടുത്തിടയെങ്ങും ആരാധകർ ഇത്തരത്തിൽ ആഘോഷിച്ച മറ്റൊരു വാഹനം ഇല്ലെന്നു പറയാം.
ഓഫ്റോഡിലെ താരമെന്ന പട്ടം ചാർത്തിയെത്തിയ ജിംനി റോഡിലെങ്ങനെ? സ്ഥിരതയുണ്ടോ? ലോങ് ടിപ്പിൽ യാത്ര കംഫർട്ടാണോ? അകത്ത് ഇടമുണ്ടോ? എന്നുള്ള ചോദ്യങ്ങളിൽനിന്നാണ് ഇത്തവണത്തെ യാത്ര ജിംനിയുമൊത്ത് ആയാലോ എന്നു ചിന്തിക്കുന്നത്. യാത്രയ്ക്കായി കോട്ടയം എവിജിയിൽ നിന്നെത്തിയത് ജിംനിയുടെ മാന്വൽ വേർഷനും.
ജിംനി റെഡിയായപ്പോൾ തന്നെ ഒരു കാര്യം തീരുമാനിച്ചു. ഈ യാത റോഡും ഓഫ് റോഡും ചേർന്നതാകണമെന്ന്. അങ്ങനെയൊരു ഡെസ്റ്റിനേഷനെക്കുറിച്ച് ആലോചിച്ചപ്പോഴാണ് കർണാടകയിലെ മണ്ടൽപേട്ടി സേർച്ച് ലിസ്റ്റിലെത്തിയത്.
കർണാടകയിലെ കുടകുജില്ലയുടെ ആസ്ഥാനവും ഹിൽ പട്ടണവുമായ മടിക്കേരിയിലെ മലമുകളിലുള്ള മനോഹരമായ വിനോദ സഞ്ചാര കേന്ദ്രമാണ് മണ്ടൽപേട്ടി ഹിൽസ്റ്റേഷൻ. ഇവിടത്തെ ഓഫ് റോഡ് ജീപ്പ് സഫാരി പ്രസിദ്ധവും.
പിന്നെ അമാന്തിച്ചില്ല. റൂട്ട് മാപ്പിലിട്ടു. കോട്ടയം കോഴിക്കോട് മാനന്തവാടി കുട്ട മടിക്കേരി-മണ്ടൽപേട്ടി. എറണാകുളം തൃശൂർ ഹൈവേ, മല നിരകളെ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന താമരശ്ശേരി ചുരം, കർണാടകയിലെ കൊതിപ്പിക്കുന്ന കാട്ടുപാത, ജീപ്പുകൾ മാത്രം പോകുന്ന മണ്ടൽപേട്ടിലെ ഓഫ്റോഡ് വഴി. ജിംനിയെ തകർത്തോടിക്കാൻ ഇതിൽപരം വേറൊരു റൂട്ടു വേണോ?
പാതിരാത്രിയിൽ ജിംനിയുടെ ഓട്ടമാറ്റിക് ഹെഡ്ലാംപിന്റെ പവറിലാണ് യാത്ര തുടങ്ങിയത്. കാഴ്ചയിൽ ഒതുക്കമുള്ള ചെറുവാഹനമെന്നു തോന്നുമെങ്കിലും അകത്തു നാലു പേർക്കു സുഖമായി ഇരിക്കാം. വലിയ സീറ്റുകളാണ്. ഡ്രൈവർ സീറ്റിന്റെ ഉയരം ക്രമീകരിക്കാം. കമാൻഡിങ് പൊസിഷനാണ്. 1.5 ലീറ്റർ എൻജിൻ കരുത്തിൽ പിന്നോട്ടല്ല. തൃശൂരെത്തിയതു പെട്ടെന്നാണ്. ഹൈവേയിൽ പറന്നുനിൽക്കുന്നുണ്ട് ജിംനി
പുലർച്ചെയാണ് താമരശ്ശേരി ചുരം കയറിയത്. ചുരത്തിലെ എസ് വളവുകൾ എടുത്തുപോകാൻ നല്ല രസം. ടോയ് കാർ ഓടിക്കുംപോലെ ജിംനി ഡ്രൈവ് ചെയ്യാം.
ആനയും മാനും പിന്നെ ജിംനിയും...
Diese Geschichte stammt aus der November 01, 2023-Ausgabe von Fast Track.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Fast Track
Fast Track
എംജി മജസ്റ്റർ
ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി
3 mins
March 01, 2026
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Fast Track
ജോബിന്റെ സുവിശേഷം
വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും
3 mins
February 01, 2026
Translate
Change font size
