Prøve GULL - Gratis

മടിക്കേരിയുടെ മുടിക്കെട്ടിൽ...

Fast Track

|

November 01, 2023

മടിക്കേരിയിലെ മഞ്ഞുപുതച്ച മലനിരകളിലൊന്നായ സമുദ്രനിരപ്പിൽനിന്ന് 4050 അടി ഉയരത്തിലുള്ള മണ്ടൽപേട്ടിയിലേക്കു മാരുതി ജിംനിയുമായി..

- പ്രവീൺ കെ. ലക്ഷ്മണൻ

മടിക്കേരിയുടെ മുടിക്കെട്ടിൽ...

കുന്നിൻമുകളിൽ, മലയിടുക്കിൽ, പാറമടയിൽ, പാടത്തെ ചെളിക്കുണ്ടിൽ എന്നുവേണ്ട ഒരുമാതിരി ഇടത്തെല്ലാം കുത്തിമറിയുന്ന ജിംനിയുടെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ തകർത്തോടിക്കൊണ്ടിരിക്കുകയാണ്. ഒപ്പം മോഡിഫൈ ചെയ്ത വിഡിയോകൾ വേറെയും. അടുത്തിടയെങ്ങും ആരാധകർ ഇത്തരത്തിൽ ആഘോഷിച്ച മറ്റൊരു വാഹനം ഇല്ലെന്നു പറയാം.

ഓഫ്റോഡിലെ താരമെന്ന പട്ടം ചാർത്തിയെത്തിയ ജിംനി റോഡിലെങ്ങനെ? സ്ഥിരതയുണ്ടോ? ലോങ് ടിപ്പിൽ യാത്ര കംഫർട്ടാണോ? അകത്ത് ഇടമുണ്ടോ? എന്നുള്ള ചോദ്യങ്ങളിൽനിന്നാണ് ഇത്തവണത്തെ യാത്ര ജിംനിയുമൊത്ത് ആയാലോ എന്നു ചിന്തിക്കുന്നത്. യാത്രയ്ക്കായി കോട്ടയം എവിജിയിൽ നിന്നെത്തിയത് ജിംനിയുടെ മാന്വൽ വേർഷനും.

ജിംനി റെഡിയായപ്പോൾ തന്നെ ഒരു കാര്യം തീരുമാനിച്ചു. ഈ യാത റോഡും ഓഫ് റോഡും ചേർന്നതാകണമെന്ന്. അങ്ങനെയൊരു ഡെസ്റ്റിനേഷനെക്കുറിച്ച് ആലോചിച്ചപ്പോഴാണ് കർണാടകയിലെ മണ്ടൽപേട്ടി സേർച്ച് ലിസ്റ്റിലെത്തിയത്.

കർണാടകയിലെ കുടകുജില്ലയുടെ ആസ്ഥാനവും ഹിൽ പട്ടണവുമായ മടിക്കേരിയിലെ മലമുകളിലുള്ള മനോഹരമായ വിനോദ സഞ്ചാര കേന്ദ്രമാണ് മണ്ടൽപേട്ടി ഹിൽസ്റ്റേഷൻ. ഇവിടത്തെ ഓഫ് റോഡ് ജീപ്പ് സഫാരി പ്രസിദ്ധവും. 

 പിന്നെ അമാന്തിച്ചില്ല. റൂട്ട് മാപ്പിലിട്ടു. കോട്ടയം കോഴിക്കോട് മാനന്തവാടി കുട്ട മടിക്കേരി-മണ്ടൽപേട്ടി. എറണാകുളം തൃശൂർ ഹൈവേ, മല നിരകളെ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന താമരശ്ശേരി ചുരം, കർണാടകയിലെ കൊതിപ്പിക്കുന്ന കാട്ടുപാത, ജീപ്പുകൾ മാത്രം പോകുന്ന മണ്ടൽപേട്ടിലെ ഓഫ്റോഡ് വഴി. ജിംനിയെ തകർത്തോടിക്കാൻ ഇതിൽപരം വേറൊരു റൂട്ടു വേണോ?

 പാതിരാത്രിയിൽ ജിംനിയുടെ ഓട്ടമാറ്റിക് ഹെഡ്ലാംപിന്റെ പവറിലാണ് യാത്ര തുടങ്ങിയത്. കാഴ്ചയിൽ ഒതുക്കമുള്ള ചെറുവാഹനമെന്നു തോന്നുമെങ്കിലും അകത്തു നാലു പേർക്കു സുഖമായി ഇരിക്കാം. വലിയ സീറ്റുകളാണ്. ഡ്രൈവർ സീറ്റിന്റെ ഉയരം ക്രമീകരിക്കാം. കമാൻഡിങ് പൊസിഷനാണ്. 1.5 ലീറ്റർ എൻജിൻ കരുത്തിൽ പിന്നോട്ടല്ല. തൃശൂരെത്തിയതു പെട്ടെന്നാണ്. ഹൈവേയിൽ പറന്നുനിൽക്കുന്നുണ്ട് ജിംനി

 പുലർച്ചെയാണ് താമരശ്ശേരി ചുരം കയറിയത്. ചുരത്തിലെ എസ് വളവുകൾ എടുത്തുപോകാൻ നല്ല രസം. ടോയ് കാർ ഓടിക്കുംപോലെ ജിംനി ഡ്രൈവ് ചെയ്യാം.

ആനയും മാനും പിന്നെ ജിംനിയും...

FLERE HISTORIER FRA Fast Track

Fast Track

Fast Track

ഓളപ്പരപ്പിലൂടെ...

ഒരുദിനം ഉല്ലസിക്കാൻ കൊല്ലം അഷ്ടമുടിക്കായലിലൂടെ ഒരു ബോട്ട് യാത്ര

time to read

1 mins

October 01, 2025

Fast Track

Fast Track

വാഹനവിപണിക്ക് ഉണർവേകി പുതിയ ജിഎസ്ടി

പുതിയ ജിഎസ്ടി പരിഷ്കാരം വാഹന വിൽപനയിൽ മാത്രമല്ല പുരോഗതി കൊണ്ടുവരുന്നത്. ഓട്ടമൊബീൽമേഖല ഒട്ടാകെ ഇതിന്റെ ഗുണം ലഭ്യമാകും

time to read

4 mins

October 01, 2025

Fast Track

Fast Track

323 കിമീ റേഞ്ചുമായി അൾട്രാവയലറ്റ് എക്സ് 47

ആദ്യം ബുക്ക് ചെയ്യുന്ന 1000 പേർക്ക് 2.49 ലക്ഷം രൂപയ്ക്ക് എക്സ് 47 ലഭിക്കും

time to read

1 mins

October 01, 2025

Fast Track

Fast Track

Voyage to the Future

ഭാവിയിലേക്ക് ഒരു ചുവടുകൂടി മുന്നേറി ഏഥർ

time to read

2 mins

October 01, 2025

Fast Track

അപ്പാച്ചെ @ 20

ടിവിഎസ് അപ്പാച്ചെ നിരത്തിലെത്തിയിട്ട് 20 വർഷം. ആഘോഷങ്ങളുടെ ഭാഗമായി സ്പെഷൽ എഡിഷനുകൾ

time to read

1 min

October 01, 2025

Fast Track

Fast Track

ഉറക്കം വന്നാൽ ഉറങ്ങണം!

ബാലഭാസ്കറും കൊല്ലം സുധിയും ജഗതി ശ്രീകുമാറും പോലെ മരണപ്പെട്ടവരും പരുക്കു പറ്റിയവരും അടങ്ങിയ നീണ്ട നിര തന്നെയുണ്ട് രാത്രികാല യാത്രകളിലെ ദുരന്ത കഥാപാത്രങ്ങളായി

time to read

2 mins

October 01, 2025

Fast Track

Fast Track

Sporty Commuter

സ്പോർട്ടി ഡിസൈനും റിഫൈൻഡ് എൻജിനും മികച്ച റൈഡ് ക്വാളിറ്റിയുമായി 125 സിസി സെഗ്മെന്റിലെ പുതിയ താരം

time to read

2 mins

October 01, 2025

Fast Track

Fast Track

മാറ്റത്തിന്റെ പാതയിലൂടെ വിക്റ്റോറിസ്

5 സ്റ്റാർ സുരക്ഷ, ലെവൽ 2 അഡാസ്, നൂതന ഫീച്ചേഴ്സ്, ഉഗ്രൻ മൈലേജ്. മിഡ്സ് എസ് യു വി വിപണി പിടിച്ചടക്കാൻ മാരുതിയുടെ പുതിയ മോഡൽ വിക്റ്റോറിസ്

time to read

4 mins

October 01, 2025

Fast Track

Fast Track

യുണീക് മെഷീൻ

ട്വിൻ സിലിണ്ടർ എൻജിൻ കരുത്തുമായി വേഴ്സിസ് എക്സ് 300ന്റെ രണ്ടാം വരവ്

time to read

2 mins

September 01,2025

Fast Track

Fast Track

അച്ഛന്റെ ബുള്ളറ്റ് പ്രൂഫ്, അച്ചന്റെ മറുപടി

COFFEE BREAK

time to read

1 mins

September 01,2025

Translate

Share

-
+

Change font size