ടാറ്റ എന്താണെന്നും ഇനി എന്തൊക്കെ ചെയ്യാൻ പോകുന്നുവെന്നുമുള്ളതിന്റെ സൂചനയായിരുന്നു എച്ച്5എക്സ് എന്ന കോൺസെപ്റ്റ് എസ് യു വി. ഏവരെയും അമ്പരപ്പിച്ചാണ് അതിന്റെ പ്രൊഡക്ഷൻ മോഡൽ വിപണിയിലെത്തിയത്. കാരണം ടാറ്റ ലോഗോയോടു കൂടിയ ഗ്ലോബൽ നിലവാരത്തിലുള്ള എസ് യു വി. എന്ന വിശേഷണമാണ് ഹാരിയർ എന്ന ആ മോഡലിനു കിട്ടിയത്. ലാൻഡ് റോവറിന്റെ ഡി8 പ്ലാറ്റ്ഫോമിൽനിന്ന് ഉരുത്തിരിഞ്ഞ “ഒമേഗാആർക് പ്ലാറ്റ്ഫോമും ലോകോത്തര ഡിസൈനും ഫീച്ചേമായിവന്ന ഹാരിയർ വാഹന പ്രേമികളുടെ മനം കവരുകതന്നെ ചെയ്തു. 2019ൽ വിപണിയിലെത്തിയ ഹാരിയറിന്റെ ഒരു ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിഞ്ഞത് അതുകൊണ്ടുതന്നെയാണ്. ഈ ചെറു കാലയളവിനുള്ളിൽ പ്രത്യേക പതിപ്പുകളിറക്കി ഹാരിയറിനെ ടാറ്റ കൂടുതൽ ഊർജസ്വലമാക്കി നിർത്തുകയും ചെയ്തു. ഇപ്പോഴിതാ മുൻപത്തെക്കാളേറെ കൂടുതൽ യുവത്വവും കരുത്തുമായി പുതിയ ഹാരിയർ എത്തിയിരിക്കുന്നു. കാലത്തിനൊത്ത കിടിലൻ ഫീച്ചേഴ്സുമായാണു വരവ്.
ഡിസൈൻ
അളവുകളിൽ മാറ്റമില്ലാത്ത ഒരു വാഹനത്തെ എങ്ങനെ കൂടുതൽ മസ്കുലറാക്കാം എന്നുള്ളതിനുള്ള ഉത്തമ ഉദാഹരണമാണ് പുതിയ ഹാരിയർ. മാസ് ലുക്കുതന്നെയാണ് ഇത്തവണയും ഹൈലൈറ്റ്. ഒപ്പം കിടിലൻ നിറവും കൂടിച്ചേരുമ്പോൾ നോക്കാതിരിക്കുന്നതെങ്ങനെ. പുതിയ നെക്സോണിൽ അവതരി പ്പിച്ച മെലിഞ്ഞ എൽഇഡി ഡേ ടൈം റണ്ണിങ് ലാംപും അതിനെ കണക്ട് ചെയ്തുള്ള ലൈറ്റ് ബാറും ഹാരിയറിലും നൽകി. വെൽകം ഗുഡ്ബൈ ഫങ്ഷൻ രസമുണ്ട്. ഹോട്ട് ഫോയ്ലിങ് എന്നു ടാറ്റ വിശേഷിപ്പിക്കുന്ന അലൂമിനിയം ഫിനിഷ് ഇൻസേർട്ടോടുകൂടിയ വലിയ ഗ്രില്ലും എയർഡാമുമാണ് മുന്നിലെ സവിശേഷത. ബംപറിന്റെ വശങ്ങളിലാണ് ബൈ ഫങ്ഷണൽ ഓട്ടമാ റ്റിക് പ്രൊജക്ടർ ഹെഡ്ലാംപും ഐബ് ടൈപ്പിലുള്ള കോർണറിങ് ഫങ്ഷനോടുകൂടിയ എൽഇഡി ഫോഗ്ലാംപും നൽകിയിരിക്കുന്നത്. ഇതിനോടു ചേർന്ന് എയർ കർട്ടനുമുണ്ട്. സ്കിഡ് പ്ലേറ്റ് ബ്ലാക്ക് ഫിനിഷിലാണ്. അതുകൊണ്ടുതന്നെ നോട്ടം മുഴുവൻ ചെന്നെത്തുക ഗ്രില്ലിലും ബംപറിലുമാണ്. കാഴ്ചയിൽ അതി മനോഹരം എന്നു പറയാം പുതിയ മുൻഭാഗ ഡിസൈനിനെക്കുറിച്ച്. വശങ്ങളിൽ വലിയ മാറ്റമില്ല.
Diese Geschichte stammt aus der November 01, 2023-Ausgabe von Fast Track.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der November 01, 2023-Ausgabe von Fast Track.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
കുശാൽ നഗരത്തിലെ പൂമരം
ഷാൻഗ്രില. ടിബറ്റിലെ കുൻലൂൻ എന്ന പർവത മുത്തശ്ശിയുടെ ഹൃദയത്തിൽ മയങ്ങുന്ന മായിക സൗന്ദര്യമുള്ള സ്വപ്നഭൂമി. എങ്ങനെ ആ സ്വപ്നം എത്തിപ്പിടിക്കും? അവിടേക്കു വഴിയുണ്ടോ? വാഹനങ്ങൾ? ദൂരമെത്ര? പോകുന്ന ദൂരത്തിലേറെ പോകുമ്പോഴല്ലേ യാത്ര യാത്രയായി മാറുന്നത്...aഷാൻഗ്രില. ടിബറ്റിലെ കുൻലൂൻ എന്ന പർവത മുത്തശ്ശിയുടെ ഹൃദയത്തിൽ മയങ്ങുന്ന മായിക സൗന്ദര്യമുള്ള സ്വപ്നഭൂമി. എങ്ങനെ ആ സ്വപ്നം എത്തിപ്പിടിക്കും? അവിടേക്കു വഴിയുണ്ടോ? വാഹനങ്ങൾ? ദൂരമെത്ര? പോകുന്ന ദൂരത്തിലേറെ പോകുമ്പോഴല്ലേ യാത്ര യാത്രയായി മാറുന്നത്...
ജീപ്പ് മുതൽ ഥാർ വരെ
മഹീന്ദ്രയുടെ 75 വർഷത്തെ ജീപ്പ് ചരിത്രത്തിലൂടെ ഒന്നു പിന്നോട്ടോടിവരാം...
BIG BOLD Georgious
മോഡേൺ റൊ ഡിസൈനുമായി ജാവ 42 എഫ്ജെ ale: 1.99-2.20 ലക്ഷം
ബ്രെസ്സ പവർഫുള്ളാണ്
യുട്യൂബിൽ 84.8 ലക്ഷം സബ്സ്ക്രൈബേഴ്സുള്ള ഫുഡ് വ്ലോഗർ ഫിറോസ് ചുട്ടിപ്പാറ തന്റെ യാത്രയും ജീവിതവും പങ്കുവയ്ക്കുന്നു
നൈറ്റ് & ഡേ ലിമിറ്റഡ് എഡിഷനുമായി റെനോ ഇന്ത്യ
മൂന്നു മോഡലുകളും മിസ്റ്ററി ബ്ലാക്ക് റൂഫിൽ ലഭിക്കും
നെടും കോട്ടയായി അൽകാസർ
അത്വാഡംബര സൗകര്യങ്ങളുമായെത്തിയ അൽകാസറിന്റെ രണ്ടാംവരവ് തരംഗമാവുമോ?
കളം നിറയാൻ കർവ്
മൂന്ന് എൻജിൻ ഓപ്ഷൻ സെഗ്മെന്റിൽ ആദ്യമായി ഡീസൽ എൻജിൻ ഡിസിഎ ഗിയർ കോംപിനേഷൻ. വില 9.99 ലക്ഷം! ബോക്സ്
ആർസി ബുക്ക് നഷ്ടപ്പെട്ടാൽ
ഇപ്പോൾ ഡ്യൂപ്ലിക്കേറ്റ് ആർസി എടുക്കുന്നതിന് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമില്ല
പത്ത് ലക്ഷത്തിന് പ്രീമിയം ഇവി
331 കിമീ റേഞ്ച്, ലൈഫ് ടൈം ബാറ്ററി വാറന്റി, പ്രീമിയം ഫീച്ചേഴ്സ്, ലക്ഷ്വറി ഇന്റീരിയർ, കുറഞ്ഞ വില. വിപണിയിൽ പുതുചരിത്രം കുറിക്കാൻ എംജി വിൻഡ്സർ
എക്സ്ക്ലൂസീവ് റീട്ടെയിൽ ഇവി ഷോറൂമുകളുമായി ടാറ്റ മോട്ടോഴ്സ്
കൊച്ചിയിൽ പുതിയ രണ്ട് ഇവി സ്റ്റോറുകൾ തുറന്ന് ടാറ്റ മോട്ടോഴ്സ്. ഇന്ത്യയിൽ രണ്ടാമത്തേത്