Facebook Pixel ഹാരിയർ എന്ന WARRIOR | Fast Track - automotive - Les denne historien på Magzter.com

Prøve GULL - Gratis

ഹാരിയർ എന്ന WARRIOR

Fast Track

|

November 01, 2023

ബോൾഡ് ഡിസൈനും ലക്ഷ്വറി ഫീച്ചേഴ്സുമായി പരിഷ്കരിച്ച ഹാരിയർ

- നോബിൾ എം. മാത്യു

ഹാരിയർ എന്ന WARRIOR

ടാറ്റ എന്താണെന്നും ഇനി എന്തൊക്കെ ചെയ്യാൻ പോകുന്നുവെന്നുമുള്ളതിന്റെ സൂചനയായിരുന്നു എച്ച്5എക്സ് എന്ന കോൺസെപ്റ്റ് എസ് യു വി. ഏവരെയും അമ്പരപ്പിച്ചാണ് അതിന്റെ പ്രൊഡക്ഷൻ മോഡൽ വിപണിയിലെത്തിയത്. കാരണം ടാറ്റ ലോഗോയോടു കൂടിയ ഗ്ലോബൽ നിലവാരത്തിലുള്ള എസ് യു വി. എന്ന വിശേഷണമാണ് ഹാരിയർ എന്ന ആ മോഡലിനു കിട്ടിയത്. ലാൻഡ് റോവറിന്റെ ഡി8 പ്ലാറ്റ്ഫോമിൽനിന്ന് ഉരുത്തിരിഞ്ഞ “ഒമേഗാആർക് പ്ലാറ്റ്ഫോമും ലോകോത്തര ഡിസൈനും ഫീച്ചേമായിവന്ന ഹാരിയർ വാഹന പ്രേമികളുടെ മനം കവരുകതന്നെ ചെയ്തു. 2019ൽ വിപണിയിലെത്തിയ ഹാരിയറിന്റെ ഒരു ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിഞ്ഞത് അതുകൊണ്ടുതന്നെയാണ്. ഈ ചെറു കാലയളവിനുള്ളിൽ പ്രത്യേക പതിപ്പുകളിറക്കി ഹാരിയറിനെ ടാറ്റ കൂടുതൽ ഊർജസ്വലമാക്കി നിർത്തുകയും ചെയ്തു. ഇപ്പോഴിതാ മുൻപത്തെക്കാളേറെ കൂടുതൽ യുവത്വവും കരുത്തുമായി പുതിയ ഹാരിയർ എത്തിയിരിക്കുന്നു. കാലത്തിനൊത്ത കിടിലൻ ഫീച്ചേഴ്സുമായാണു വരവ്.

ഡിസൈൻ

 അളവുകളിൽ മാറ്റമില്ലാത്ത ഒരു വാഹനത്തെ എങ്ങനെ കൂടുതൽ മസ്കുലറാക്കാം എന്നുള്ളതിനുള്ള ഉത്തമ ഉദാഹരണമാണ് പുതിയ ഹാരിയർ. മാസ് ലുക്കുതന്നെയാണ് ഇത്തവണയും ഹൈലൈറ്റ്. ഒപ്പം കിടിലൻ നിറവും കൂടിച്ചേരുമ്പോൾ നോക്കാതിരിക്കുന്നതെങ്ങനെ. പുതിയ നെക്സോണിൽ അവതരി പ്പിച്ച മെലിഞ്ഞ എൽഇഡി ഡേ ടൈം റണ്ണിങ് ലാംപും അതിനെ കണക്ട് ചെയ്തുള്ള ലൈറ്റ് ബാറും ഹാരിയറിലും നൽകി. വെൽകം ഗുഡ്ബൈ ഫങ്ഷൻ രസമുണ്ട്. ഹോട്ട് ഫോയ്ലിങ് എന്നു ടാറ്റ വിശേഷിപ്പിക്കുന്ന അലൂമിനിയം ഫിനിഷ് ഇൻസേർട്ടോടുകൂടിയ വലിയ ഗ്രില്ലും എയർഡാമുമാണ് മുന്നിലെ സവിശേഷത. ബംപറിന്റെ വശങ്ങളിലാണ് ബൈ ഫങ്ഷണൽ ഓട്ടമാ റ്റിക് പ്രൊജക്ടർ ഹെഡ്ലാംപും ഐബ് ടൈപ്പിലുള്ള കോർണറിങ് ഫങ്ഷനോടുകൂടിയ എൽഇഡി ഫോഗ്ലാംപും നൽകിയിരിക്കുന്നത്. ഇതിനോടു ചേർന്ന് എയർ കർട്ടനുമുണ്ട്. സ്കിഡ് പ്ലേറ്റ് ബ്ലാക്ക് ഫിനിഷിലാണ്. അതുകൊണ്ടുതന്നെ നോട്ടം മുഴുവൻ ചെന്നെത്തുക ഗ്രില്ലിലും ബംപറിലുമാണ്. കാഴ്ചയിൽ അതി മനോഹരം എന്നു പറയാം പുതിയ മുൻഭാഗ ഡിസൈനിനെക്കുറിച്ച്. വശങ്ങളിൽ വലിയ മാറ്റമില്ല.

FLERE HISTORIER FRA Fast Track

Fast Track

Fast Track

നിസ്സാൻ ഗ്രാവൈറ്റ്

ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി

time to read

1 mins

March 01, 2026

Fast Track

Fast Track

കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ

വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?

time to read

2 mins

March 01, 2026

Fast Track

Fast Track

റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ

ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ

time to read

2 mins

March 01, 2026

Fast Track

Fast Track

200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ

3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ

time to read

1 mins

March 01, 2026

Fast Track

Fast Track

ജെടൂർ

കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം

time to read

3 mins

March 01, 2026

Fast Track

Fast Track

ടൊയോട്ട ഇബെല്ല

543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി

time to read

2 mins

March 01, 2026

Fast Track

Fast Track

'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്

റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും

time to read

2 mins

March 01, 2026

Fast Track

Fast Track

എഎം- ഒരു പുതിയ വേരിയന്റ്

COFFEE BREAK

time to read

2 mins

February 01, 2026

Fast Track

Fast Track

ജോബിന്റെ സുവിശേഷം

വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും

time to read

3 mins

February 01, 2026

Fast Track

Fast Track

ടൊയോട്ടയുടെ ഇ-വി ഇബെല്ല

543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം

time to read

1 min

February 01, 2026

Translate

Share

-
+

Change font size