Magzter GOLD ile Sınırsız Olun

Magzter GOLD ile Sınırsız Olun

Sadece 9.000'den fazla dergi, gazete ve Premium hikayeye sınırsız erişim elde edin

$149.99
 
$74.99/Yıl
The Perfect Holiday Gift Gift Now

ജയിക്കാനല്ല ജീവിക്കാൻ

Vanitha

|

April 26, 2025

കൂലി വർധനവിനും അന്തസ്സുള്ള ജീവിതത്തിനുമായി സമരവഴികളിലൂടെനീങ്ങേണ്ടിവരുന്ന ആശ വർക്കർമാരുടെ കഠിനമായ ജീവിതാനുഭവങ്ങൾ

- വി.ആർ.ജ്യോതിഷ്

ജയിക്കാനല്ല ജീവിക്കാൻ

വിമലമ്മ കേട്ടിട്ടുണ്ട്; കുട്ടനാട്ടിൽ പണ്ട് കൂലിക്കൂടുതലിനായി നടന്ന കർഷകസമരങ്ങളെക്കുറിച്ച്. പിന്നെ തകഴിയുടെ നോവലുകളിലൂടെ ആ സമരങ്ങൾ പുറംലോകം അറിഞ്ഞതും ആ സമരജ്വാലയിൽ അധികാരി വർഗം വെന്തുരുകിയതും.

അതൊക്കെ വിമലമ്മയുടെ കേട്ടുകേഴ്വികളാണ്. അപ്പോഴൊന്നും വിമലമ്മ കരുതിയിരുന്നില്ല ഒരിക്കൽ താനും കൂലിക്കു വേണ്ടി സെക്രട്ടറിയേറ്റിനു മുന്നിൽ ഇതുപോലെ നിരാഹാരം കിടക്കേണ്ടി വരുമെന്ന്.

സമരപ്പന്തലിൽ വച്ചു കാണുമ്പോൾ വിമലമ്മയുടെ നിരാഹാര സമരം മൂന്നു ദിവസം പിന്നിട്ടിരുന്നു. തകഴി പ്രൈമറി ഹെൽത്ത് സെന്ററിൽ ജോലി ചെയ്യുന്ന, അവിടുത്തെ ജനകീയാരോഗ്യപ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന ആശാപ്രവർത്തകയാണ് വിമലമ്മ. ഇപ്പോഴും ഭൂരിഭാഗവും കർഷകരുള്ള കുട്ടനാട്ടിൽ ഒരു ആരോഗ്യപ്രവർത്തകയ്ക്കു ചെയ്യാൻ ജോലികളേറെയുണ്ട്. കർഷകരുടെ ആരോഗ്യത്തിനായി ഓടിനടക്കുന്ന വിമലമ്മ ഈ സമരവും ഒരു സേവനമായി കാണുന്നു. കേരളത്തിലെ ആയിരക്കണക്കിന് ആശമാർക്കു വേണ്ടിയുള്ള സേവനം. അവരുടെ കൂലി വർധനയ്ക്കുവേണ്ടി. അന്തസ്സുള്ള ജീവിതത്തിനുവേണ്ടി.

സമരപ്പന്തലിൽ ധാരാളം ആശാ പ്രവർത്തകരുണ്ട്. അവരോട് അനുഭാവം പ്രകടിപ്പിച്ചു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു വന്നവരും. അവരിൽ പലരും ആശമാരിൽ നിന്ന് ഒരു നേരമെങ്കിലും മരുന്നു വാങ്ങി കഴിച്ചിട്ടുള്ളവരാണ്. ആശമാരെ സഹായിക്കാനെത്തിയ ആഷ്ന തമ്പിയെപ്പോലെയുള്ള വോളണ്ടിയർമാരുണ്ട്. പല രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുണ്ട്.

സമരപ്പന്തലിലെ കണ്ണീർ നനവുള്ള കാഴ്ച ആശമാരുടെ മുറിച്ചു മാറ്റിയ മുടിക്കെട്ടുകളായിരുന്നു. മുടി മുറിക്കുമ്പോൾ അവർ പറഞ്ഞിരുന്നു; “മുറിക്കുന്നത് മുടി മാത്രമല്ല സ്വപ്നവും ജീവനും കൂടിയാണെന്ന് പിന്നിയിട്ട ആ മുടിക്കെട്ടിൽ അവർ മുല്ലപ്പൂവ് ചൂടിയിരിക്കുന്നു. ആ മുല്ലപ്പൂവ് ഏറെയും വാടിയിരുന്നു. പിന്നെ സമരപ്പന്തലിൽ കണി കണ്ട് കൊന്നപ്പൂവുകൾ. അതും വാടിയിരുന്നു.

എങ്കിലും വാടാത്ത ഒന്ന് ആശാ പ്രവർത്തകരുടെ മുഖത്തുണ്ടായിരുന്നു. അത് അവരുടെ സമരവീര്യമാണ്. "ആരോടും ജയിക്കാനല്ല, ജീവിക്കാനാണ് ഞങ്ങൾക്ക് ഈ സമരം. ഞങ്ങൾക്ക് ജീവിച്ചേ മതിയാവൂ' അവിടെ ഉയരുന്ന മുദ്രാവാക്യങ്ങൾക്കു വല്ലാത്ത ഊർജം.

Vanitha'den DAHA FAZLA HİKAYE

Vanitha

Vanitha

മിന്നും താലിപ്പൊന്നിൽ ഇവളെൻ സ്വന്തം

വിവാഹദിനം പുലർച്ചെ കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ആവണിക്ക് ആശുപത്രിയിൽ വച്ചു വരൻ ഷാരോൺ താലി ചാർത്തി...തുടർന്നു വായിക്കുക

time to read

3 mins

December 20, 2025

Vanitha

Vanitha

ദേവി ദർശനം വർഷത്തിലൊരിക്കൽ മാത്രം

ധനുമാസത്തിലെ തിരുവാതിരനാൾ മുതൽ 12 ദിവസം മാത്രം വർഷത്തിൽ ശ്രീ പാർവതി ദേവിയുടെ നടതുറക്കുന്ന അപൂർവ ക്ഷേത്രമായ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം ഈ വർഷത്തെ ഭക്തിസാന്ദ്ര ദിനങ്ങൾക്കായി ഒരുങ്ങിക്കഴിഞ്ഞു.

time to read

2 mins

December 20, 2025

Vanitha

Vanitha

Tani malayali

സോഷ്യൽ മീഡിയ താരം ഐശ്വര്യനാഥിന്റെ തനി മലയാളി വിശേഷങ്ങൾ

time to read

1 mins

December 20, 2025

Vanitha

Vanitha

പിൻവലിച്ചാലും പണമേറും എസ് ഡബ്ള്യു പി

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

December 20, 2025

Vanitha

Vanitha

Rhythm Beyond limits

സിനിമയിലെത്തി 10 വർഷങ്ങൾ...തെന്നിന്ത്യൻ നായിക മഡോണ സെബാസ്റ്റ്യൻ ചില മാറ്റങ്ങൾക്കുള്ള ഒരുക്കത്തിലാണ്

time to read

2 mins

December 20, 2025

Vanitha

Vanitha

സ്വർഗം ഭൂമിയെ തൊടുമ്പോൾ

പരിശുദ്ധ ദൈവമാതാവിന്റെ പേരിൽ ലോകത്ത് ആദ്യമായി നിർമിക്കപ്പെട്ട മരിയോ മജോരെ ബസിലിക്കയിൽ

time to read

2 mins

December 20, 2025

Vanitha

Vanitha

പകർത്തി എഴുതി ബൈബിൾ

60കാരി ലൂസി മാത്യു ബൈബിൾ തുറക്കുമ്പോൾ മുന്നിൽ തെളിയുന്ന അക്ഷരങ്ങളിൽ ആത്മസമർപ്പണത്തിന്റെ തിളക്കമുണ്ട്

time to read

3 mins

December 20, 2025

Vanitha

Vanitha

ദൈവസ്നേഹം വർണിച്ചീടാൻ...

വത്തിക്കാനിലെ അൾത്താരയിൽ മാർപാപ്പയുടെ സവിധത്തിൽ സ്നേഹഗീതം ആലപിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുന്നു ചങ്ങാതിമാരായ സ്റ്റീഫനും വിജയും

time to read

4 mins

December 20, 2025

Vanitha

Vanitha

Ride on the TREND

കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്

time to read

2 mins

December 06, 2025

Vanitha

Vanitha

ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്

കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം

time to read

2 mins

December 06, 2025

Listen

Translate

Share

-
+

Change font size

Holiday offer front
Holiday offer back