Facebook Pixel THE RISE OF AN IRON WOMAN | Vanitha - womens-interest - Bu hikayeyi Magzter.com'da okuyun

Denemek ALTIN - Özgür

THE RISE OF AN IRON WOMAN

Vanitha

|

December 06, 2025

കാൽമുട്ടിന്റെ വേദന മൂലം നടക്കാൻ പോലും വിഷമിച്ച ശ്രീദേവി 41-ാം വയസ്സിൽ ഓടിയും നീന്തിയും സൈക്കിൾ ചവിട്ടിയും അയൺമാൻ 70.3 ഗോവ ട്രയാത്ലോൺ വിജയിയായ വിസ്മയ കഥ

- അഞ്ജലി അനിൽകുമാർ

THE RISE OF AN IRON WOMAN

നിങ്ങൾക്കു ശരിയെന്നു തോന്നുന്നതെന്തും ധൈര്യമായി ചെയ്യുക. വ്യത്യസ്തമായി ചിന്തിക്കാൻ ഇഷ്ടപ്പെടുന്നവർ എല്ലായ്പ്പോഴുമുണ്ടാകും.'' മിഷേൽ ഒബാമയുടെ വാക്കുകളോടു ചേർന്നു നിൽക്കുന്നതാണു പാലിയം ഇന്ത്യയിലെ എജ്യുക്കേഷൻ ആൻഡ് സ്കിൽ ബിൽഡിങ് മേധാവിയായ ഡോ. ശ്രീദേവി വാരിയരുടെ ജീവിതവും.

28-ാം വയസ്സിൽ കാൽമുട്ടുകളെ ബാധിച്ച് വാതത്തെത്തുടർന്നു ജീവന്റെ ജീവനായ നൃത്തകലയോടു യാത്ര പറയേണ്ടി വന്നപ്പോൾ ശ്രീദേവി ഒരു മടങ്ങി വരവു പ്രതീക്ഷിച്ചതേയില്ല. എന്നാലിപ്പോൾ 41-ാം വയസ്സിൽ ശ്രീദേവി എത്തി നിൽക്കുന്നത് ഗോവ അയൺമാൻ 70.3 ട്രയാത്ലൺ വിജയം കൈവരിച്ച ആദ്യ മലയാളി വനിത എന്ന ചരിത്രനേട്ടത്തിലാണ്.

“ചെറുപ്പം മുതൽ മോഹിനിയാട്ടം പഠിക്കുന്നു, നൃത്തത്തെ ജീവനുതുല്യം സ്നേഹിക്കുന്ന എന്നെ സംബന്ധിച്ചു നൃത്തം ചെയ്യാതിരിക്കുക എന്നതു ചിന്തിക്കാനേ സാധിക്കുമായിരുന്നില്ല. പക്ഷേ...'' തിരുവനന്തപുരത്തെ വീട്ടിലിരുന്നു തന്റെ ജീവിതത്തിൽ ഓടിയും നീന്തിയും കയറുന്ന വിജയങ്ങളെക്കുറിച്ച് ഡോ. ശ്രീദേവി വാരിയർ സംസാരിച്ചു തുടങ്ങി.

“രണ്ടാമത്തെ കുഞ്ഞു ജനിച്ചതിനു പിന്നാലെയാണു കാൽ മുട്ടിന് അസഹ്യമായ വേദന വരുന്നത്. പരിശോധനയിൽ ആർത്രൈറ്റിസ് ആണെന്നു കണ്ടെത്തി. പെയിൻ കില്ലറുകളും വിശ്രമവുമായി വർഷങ്ങൾ കടന്നു പോകെ നൃത്തവുമായുള്ള വേർപാട് എന്നെ മാനസികമായി തളർത്തി. ഒരിക്കൽക്കൂടി ചിലങ്ക അണിയാൻ സാധിക്കുമോ എന്ന ചിന്തയിൽ കണ്ണുനിറയാത്ത രാത്രികളില്ലായിരുന്നു. നൃത്തവും വ്യായാമവും ഇല്ലാതെ ശരീരഭാരം കൂടുന്നതിനൊപ്പം കാലിന്റെ വേദനയും കൂടി.

പാലിയം ഇന്ത്യയുടെ മുൻ സിഇഒ രാജ് കാലടി നല്ലൊരു സുഹൃത്തും മെന്ററുമാണ്. അദ്ദേഹമാണ് സ്‌ട്രെങ്തനിങ് വ്യായാമങ്ങൾ ചെയ്തു തുടങ്ങാമെന്നു നിർദേശിച്ചത്. പാലിയത്തിലെ ചില സഹപ്രവർത്തകരും ഒപ്പം ചേർന്നു. തുടർച്ചയായുള്ള വ്യായാമം എന്റെ അവസ്ഥ മെച്ചപ്പെടുത്തി.

ആയിടയ്ക്കാണ് കേരള സ്പോർട്സ് അസോസിയേഷന്റെ കേരള ഒളിമ്പിക് മാരത്തൺ 2022ൽ പങ്കെടുക്കൂ എന്നു രാജ് പറയുന്നത്. എന്നാൽ കാൽമുട്ടു വേദനയും കൂടെപ്പിറപ്പായി കിട്ടിയ ആസ്മയും പിന്നോട്ടു വലിച്ചു.

Vanitha'den DAHA FAZLA HİKAYE

Vanitha

Vanitha

സ്നേഹിക്കാം നമ്മളെത്തന്നെ

മറ്റുള്ളവർക്കായി ജീവിക്കുന്നതിനിടയിൽ സ്വന്തം ഇഷ്ടങ്ങളും സ്വപ്നങ്ങളും മറന്നുപോയ വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഇതു നിർബന്ധമായും വായിക്കണം

time to read

2 mins

February 14, 2026

Vanitha

Vanitha

മുപ്പതിലെത്തിയ പൊട്ടിച്ചിരി

മുപ്പതുവർഷത്തെ ചിരിയോർമകൾ നിരത്തി വച്ചു സലിംകുമാർ പറഞ്ഞു ഇനിയും അഭിനയിക്കണമെന്നുണ്ട്. തുള്ളണമെങ്കിൽ ഉറഞ്ഞു തുള്ളണം, അതിനായി കാത്തിരിക്കുന്നു

time to read

4 mins

February 14, 2026

Vanitha

Vanitha

കടമാണോ വില്ലൻ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

February 14, 2026

Vanitha

Vanitha

ഹെയർ കളർ ചർമത്തിൽ പറ്റിയാൽ

ഹെയർ ഡൈ ഉപയോഗിക്കുമ്പോഴോ ഹെയർ കളർ ചെയ്യുമ്പോഴോ നെറ്റിയിലും കവിളിലും ചെവിയി ലും നിറം പറ്റാറുണ്ടോ ? ഇതു നീക്കാനുള്ള വഴികളിതാ...

time to read

1 min

February 14, 2026

Vanitha

Vanitha

തല മറന്നു കുളിക്കേണ്ട

മുടിയുടെ ആരോഗ്യത്തിനായി തല കഴുകുമ്പോൾ ശ്രദ്ധിക്കാൻ ആറു കാര്യങ്ങൾ

time to read

2 mins

February 14, 2026

Vanitha

Vanitha

Shruthy Unstoppable

നടിയും മോഡലും അവതാരകയുമായ ശ്രുതി മേനോൻ നിലപാടുകൾ വ്യക്തമാക്കുന്നു

time to read

2 mins

February 14, 2026

Vanitha

Vanitha

വയോധികർക്ക് സുരക്ഷയൊരുക്കി സായി ശങ്കര ശാന്തി കേന്ദ്രം

കാലടി സായി ശങ്കര ശാന്തി കേന്ദ്രം ഡയറക്ടർ പി. എൻ. ശ്രീനിവാസൻ പറയുന്നു

time to read

2 mins

February 14, 2026

Vanitha

Vanitha

ഓഹരിയിലൂടെ ഇരട്ടിലാഭം കിട്ടും!

സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ

time to read

3 mins

February 14, 2026

Vanitha

Vanitha

മഞ്ഞപ്പിത്തം പകരുന്നതു തടയാം

മഞ്ഞപ്പിത്തത്തെ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ അറിയാം

time to read

2 mins

February 14, 2026

Vanitha

Vanitha

പാഠങ്ങൾ പാടി പഠിപ്പിക്കും സ്നേഹ ടീച്ചർ

ലാലേട്ടൻ പറയുന്ന പോലെ, എന്തോ വലിയ ഇഷ്ടാണ് എല്ലാർക്കും, പാട്ടു പാടി ക്ലാസെടുക്കുന്ന സ്നേഹ ടീച്ചറെ...

time to read

3 mins

February 14, 2026

Listen

Translate

Share

-
+

Change font size