Denemek ALTIN - Özgür
പച്ചക്കറിക്കായത്തട്ടിൽ
Fast Track
|December 01,2024
മനുഷ്യന്റെ അതിജീവനത്തിന്റെ കഥപറയുന്ന വട്ടവടയിലൂടെ പഴത്തോട്ടത്തിലേക്ക്...
ആയിരത്തിത്തൊള്ളായിരത്തി എഴുപ തുകളുടെ അവസാനം. സ്ഥലം തമിഴ്നാട്ടിലെ തേനി. നട്ടുച്ച നേരം.
അവർ മുപ്പതു പേരുണ്ടായിരുന്നു. കാവൽദേവതയായ കറുപ്പുസ്വാമിക്ക് വെട്ടിയ മുട്ടനാടിന്റെ ചോര നേദിച്ച് അനുഗ്രഹാശിസ്സുകൾ വാങ്ങി കായസഞ്ചിയിലിട്ട അരസിക്കും പരിപ്പിനും വെങ്കായത്തിനും മീതെ മാറിയുടുക്കാൻ ഒരൊറ്റമുണ്ടും ചുരുട്ടിവച്ച് കയ്യിലെ കൊടുവാളുകൾ വായുവിലുയർത്തി അലറിക്കൊണ്ട് അവർ കുന്നിറങ്ങുമ്പോൾ നാട്ടുകാർ സന്തോഷം അടക്കാനാകാതെ തകിലിന്റെ താളത്തിൽ ഡപ്പാംകൂത്തടിച്ചു.
പോയതിൽ എത്ര പേർ തിരിച്ചെത്തുമെന്നറിയാത്ത യാത്ര.
ഒരുപക്ഷേ, മടങ്ങിവരികയാണെങ്കിൽ അവർ ഇടുക്കിയിൽനിന്ന് വെട്ടിയെടുത്ത് തലച്ചുമടായി കൊണ്ടുവരാൻ പോകുന്ന സ്വർണത്തിന്റെ ഭാരമോർത്തപ്പോൾ നാട്ടുകാർ ദുഃഖമെല്ലാം മറന്നു. തകിൽ ഒന്നുകൂടി മുറുകി. ആട്ടക്കാരുടെ കാലടികളിൽ നിന്നു പൊടിമണ്ണിളകി ആകാശത്തേക്കുയർന്നു.
നൂറ്റിയൻപതു കിലോമീറ്റർ ദൂരെ മൂന്നാറും താണ്ടി വട്ടവടയ്ക്കപ്പുറം കമ്പ ക്കല്ലിലെ കൊടുംകാട്ടിൽ പത്തടി പൊക്ക ത്തിൽ തലയിൽ പൊന്നിൻ കിരീടവുമായി തലയെടുപ്പോടെ പൂവിട്ടുനിൽക്കുന്ന നീലച്ചടയനല്ലാതെ മറ്റൊന്നും ആ മുപ്പതുപേരുടെ മനസ്സിലില്ലായിരുന്നു.
ആ തലകൾ വെട്ടിയെടുക്കണം. ചേര രാജ്യം പിടിച്ചടക്കുന്നതിനെക്കാൾ അപകടം പിടിച്ച പണിയാണ്.
കമ്പക്കല്ലിലെ കൊടുംകാട്ടിൽ "ഇടുക്കി ഗോൾഡ്' എന്ന പേരിൽ യൂറോപ്പിൽ പോ ലും ഡിമാൻഡുള്ള കഞ്ചാവുചെടികളെ നട്ടും നനച്ചും പൊലീസിന്റെയും വനം വകുപ്പിന്റെയും കണ്ണിൽ പെടാതെ അവയെ ഒളിപ്പിച്ചുവച്ചും വിളവെടുപ്പിനായി നോറ്റിരിക്കുന്ന കൃഷിക്കാരുണ്ട്.
മൃഗങ്ങളാണവർ!
കാട്ടിലെ സാഹസികമായ ജീവിതം അട്ടയെപ്പോലെ അവരുടെ ഹൃദയത്തിൽ കടിച്ചുതൂങ്ങി മനുഷ്യത്വമെല്ലാം ഏതാണ്ട് ഊറ്റിയെടുത്തു കഴിഞ്ഞിട്ടുണ്ട്.
കമ്പക്കല്ലിലെ കഞ്ചാവിന്റെ തലപോയിട്ട് ഇലയിൽ ഒന്നു തൊടാൻ പോലും ഒരുത്തനെയും അവരനുവദിക്കില്ല.
അതറിഞ്ഞു കൊണ്ടുതന്നെയാണ് തേനിയിലെ തിരുട്ടുസംഘം വരും വഴി കാട്ടുകല്ലിൽ കൊടുവാൾ ഉരച്ചു കൊണ്ടിരിക്കുന്നത്.
അവരുടെ ആയുധത്തിന് മൂർച്ച കൂടുമ്പോൾ കമ്പക്കല്ലിലെ തോട്ടത്തിലിരുന്ന് കഞ്ചാവുകൃഷിക്കാർ നാടൻ തോക്കിൽ വെടി മരുന്നിട്ടു നിറച്ചു. കാട്ടുകല്ലുകൾ വലിച്ചിട്ട് ബാരിക്കേഡുകൾ ഉണ്ടാക്കി.
തേനിയിൽ നിന്നും സ്ഥിരമായി കക്കാൻ വരുന്ന പൊറുക്കിനായകൾക്ക് ഇത്തവണ ഒരു ചെടിപോലും വിട്ടു കൊടുക്കില്ലെന്നവർ തീരുമാനിച്ച മട്ടാണ്.
Bu hikaye Fast Track dergisinin December 01,2024 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Fast Track'den DAHA FAZLA HİKAYE
Fast Track
കൊന്ന മരങ്ങളുടെ ഘോഷയാത
COFFEE BREAK
2 mins
March 01, 2026
Fast Track
എംജി മജസ്റ്റർ
ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി
3 mins
March 01, 2026
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Listen
Translate
Change font size
