Denemek ALTIN - Özgür
Game Changer
Fast Track
|August 01,2023
പോക്കറ്റിലൊതുങ്ങും വിലയിൽ ട്രയംഫിന്റെ 400 സിസി മോഡൽ

ട്രയംഫിന്റെ മോഡലുകൾ കൊതിയോടെയല്ലാതെ ഒരിക്കലും നോക്കാനാവില്ല തികഞ്ഞ ബൈക്ക് പ്രേമികൾക്ക് ക്രൂസറും സ്ക്രാംബ്ലറും അഡ്വഞ്ചറും എന്നു വേണ്ട എല്ലാം ജഗകില്ലാടികളും ട്രയംഫിന്റെ പാളയത്തിലുണ്ട്. അവയെല്ലാം തന്നെ ഇന്ന് ഇന്ത്യയിലും നമ്മുടെ കൊച്ചു കേരളത്തിലും ലഭ്യമാണുതാനും. കാര്യങ്ങൾ അങ്ങനെയാണെങ്കിലും ഒരു ട്രയംഫ് മോഡൽ സ്വന്തമാക്കണമെങ്കിൽ പഴ്സിനു നല്ല കനം വേണമായിരുന്നു ഇതുവരെ എന്നാൽ, ഇനി അങ്ങനെയല്ല. എൻഫീൽഡിന്റെ വിലയ്ക്കിതാ ട്രയംഫ് സ്വന്തമാക്കാം. ട്രയംഫും ബജാജും തമ്മിലുള്ള സഹകരണത്തിൽ പുറത്തെത്തുന്ന ആദ്യ മോഡലുകളാണ് ഇവ. പുണെയിലെ ബജാജിന്റെ ഛാക്കൻ പ്ലാന്റിലാണ് നിർമാണം. ഇതിൽ ആദ്യം ലോഞ്ച് ചെയ്ത സ്പീഡ് 400 ന്റെ വിശദമായ ടെസ്റ്റ് റൈഡിലേക്ക്.
ബജാജ് ട്രയംഫ്
രാജ്യാന്തര വാഹന നിർമാതാക്കളുമായി ബജാജ് കൈ കോർക്കുന്നത് ഇതാദ്യമല്ല. കാവാസാക്കിയുമായി കൂടിച്ചേർത്ത് പുറത്തിറക്കിയ മോഡലുകൾ നമ്മുടെ മുന്നിലുണ്ട്. കെടിഎമ്മും ഹുവർണയുമായി നിലവിൽ പാർട്നർഷിപ് തുടരുന്നു. ഇതിൽ എൻജിൻ സാങ്കേതികവിദ്യ വരെ കടംകൊള്ളുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ചിലർക്കെങ്കിലും ഒരു സംശയം തോന്നിയേക്കാം. ഇതിൽ ബജാജിന്റെ എൻജിനോ മറ്റു ഘടകങ്ങളോ ഉപയോഗിച്ചിട്ടുണ്ടോ എന്ന്. എന്നാൽ, ട്രയംഫുമായി അത്തരമൊരു കരാറല്ല ബജാജ് നടത്തിയിരിക്കുന്നത്. ഡിസൈൻ പൂർണമായും ട്രയഫിന്റെ യുകെ ഡിസൈനർമാരാണ് നിർവഹിച്ചിരിക്കുന്നത്. നിർമാണം മാത്രമാണു ബജാജ് ചെയ്യുന്നത്. അതായത്, എൻജിൻ ഘടകങ്ങൾ അടക്കം ഒന്നും തന്നെ ബജാജിന്റെതായില്ല. പൂർണമായും ട്രയംഫ് ജീൻ തന്നെയാണ് സ്പീഡ് 400.
ഡിസൈൻ
ട്രയംഫിന്റെ മോഡേൺ ക്ലാസിക് നിരയിലാണ് സ്പീഡ് 400 ന്റെ സ്ഥാനം. സ്പീഡ് ട്വിൻ 1200, 900 എന്നിവയുടെ ഡിസൈൻ ഭാഷ തന്നെയാണ് സ്പീഡ് 400 ലും അവലംബിച്ചിരിക്കുന്നത്. മോഡേൺ റെട്രോ റോഡ്ർ എന്നു വിളിക്കാവുന്ന രൂപകൽപന ക്വാളിറ്റിയാണ് മുഖമുദ്ര. അത് ഒരോ ചെറിയ ഘടകത്തിലും വരെ പ്രകടം. ഹെഡ്ലാംപ് ബ്രാക്കറ്റ്, മിറർ ലെഗ്, സൈഡ് കവർ, മുൻ പിൻ ഫെൻഡർ എന്നിവയിലൂടെയെല്ലാം ഒന്നു കണ്ണോടിച്ചാൽ അതു മനസ്സിലാകും. വേറൊന്നും വേണ്ട, വെൽഡിങ് മാത്രം നോക്കിയാൽ മതി നിലവാരമറിയാൻ.
Bu hikaye Fast Track dergisinin August 01,2023 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Fast Track'den DAHA FAZLA HİKAYE

Fast Track
യുണീക് മെഷീൻ
ട്വിൻ സിലിണ്ടർ എൻജിൻ കരുത്തുമായി വേഴ്സിസ് എക്സ് 300ന്റെ രണ്ടാം വരവ്
2 mins
September 01,2025

Fast Track
അച്ഛന്റെ ബുള്ളറ്റ് പ്രൂഫ്, അച്ചന്റെ മറുപടി
COFFEE BREAK
1 mins
September 01,2025

Fast Track
SMART MOBILITY
ബാറ്ററി വാടകയ്ക്കു ലഭിക്കുന്ന ബാസ് പാക്കേജ് അവതരിപ്പിച്ച് വിഡ വിഎക്സ് 2
3 mins
September 01,2025

Fast Track
വിഷൻ എസ്
ഡ്യുവൽ ടോൺ നേവി ബ്ലൂ-ഗ്രേ കളർ തീമിലുള്ള ഇന്റീരിയറാണ്
1 min
September 01,2025

Fast Track
ELECTRIFYING!
544 പിഎസ് കരുത്തും 725 എൻഎം ടോർക്കുമായി എംജിയുടെ ഇലക്ട്രിക് സ്പോർട്സ്കാർ.
3 mins
September 01,2025

Fast Track
Ideal Partner
പെട്രോൾ, സിഎൻജി, ഇവി വകഭേദവുമായി ടാറ്റയുടെ മിനി ട്രക്ക് എയ്സ് പ്രോ വിപണിയിൽ
2 mins
August 01,2025

Fast Track
ആവേശ ട്രാക്കിൽ എഫ് വൺ ദ് മൂവി
ഫോർമുല വൺ കാർ റേസിങ്ങിന്റെ സാഹസികതയും ആവേശവും രണ്ടേ മുക്കാൽ മണിക്കൂർകൊണ്ടു പ്രേക്ഷകർക്കു സമ്മാനിക്കുകയാണ് സംവിധായകൻ ജോസഫ് കൊസിൻസ്കി.
3 mins
August 01,2025

Fast Track
നീലാകാശം, ചുവന്ന മരുഭൂമി
തമിഴ്നാട്ടിലെ ചുവന്ന മരുഭൂമിയായ തെരിക്കാട്, വെളുത്ത മണൽ ക്കുന്നുകളുടെ മണപ്പാട്, കടൽത്തീരത്തെ ഒരേയൊരു മുരുകൻ ക്ഷേത്രമായ തിരുച്ചെന്തൂർ... കിയ കാരൻസ് ക്ലാവിസിന്റെ ഒറ്റയാത്രയിലെ അത്ഭുതക്കാഴ്ചകളിലൂടെ...
5 mins
August 01,2025

Fast Track
Ultimate STREET WEAPON
പെർഫോമൻസിൽ കാര്യമായ പുരോഗതിക്കൊപ്പം പുത്തൻ ഫീച്ചേഴ്സുകളുമായി 2025 മോഡൽ ആർടിആർ 310
2 mins
August 01,2025

Fast Track
വിപണി പിടിക്കാൻ കൈനറ്റിക് ഗ്രീൻ
ഇരുചക്രവാഹന വിപണിയിൽ സജീവമാകുകയാണ് കൈനറ്റിക് ഗ്രീൻ. വിപണിയെക്കുറിച്ചും പുതിയ മോഡലുകളെക്കുറിച്ചും കൈനറ്റിക് ടൂ വീലർ പ്രസിഡന്റ് ജയപ്രദീപ് വാസുദേവൻ ഫാസ്റ്റ്ട്രാക്കിനോട് സംസാരിക്കുന്നു...
1 mins
August 01,2025
Translate
Change font size