Intentar ORO - Gratis
Game Changer
Fast Track
|August 01,2023
പോക്കറ്റിലൊതുങ്ങും വിലയിൽ ട്രയംഫിന്റെ 400 സിസി മോഡൽ
ട്രയംഫിന്റെ മോഡലുകൾ കൊതിയോടെയല്ലാതെ ഒരിക്കലും നോക്കാനാവില്ല തികഞ്ഞ ബൈക്ക് പ്രേമികൾക്ക് ക്രൂസറും സ്ക്രാംബ്ലറും അഡ്വഞ്ചറും എന്നു വേണ്ട എല്ലാം ജഗകില്ലാടികളും ട്രയംഫിന്റെ പാളയത്തിലുണ്ട്. അവയെല്ലാം തന്നെ ഇന്ന് ഇന്ത്യയിലും നമ്മുടെ കൊച്ചു കേരളത്തിലും ലഭ്യമാണുതാനും. കാര്യങ്ങൾ അങ്ങനെയാണെങ്കിലും ഒരു ട്രയംഫ് മോഡൽ സ്വന്തമാക്കണമെങ്കിൽ പഴ്സിനു നല്ല കനം വേണമായിരുന്നു ഇതുവരെ എന്നാൽ, ഇനി അങ്ങനെയല്ല. എൻഫീൽഡിന്റെ വിലയ്ക്കിതാ ട്രയംഫ് സ്വന്തമാക്കാം. ട്രയംഫും ബജാജും തമ്മിലുള്ള സഹകരണത്തിൽ പുറത്തെത്തുന്ന ആദ്യ മോഡലുകളാണ് ഇവ. പുണെയിലെ ബജാജിന്റെ ഛാക്കൻ പ്ലാന്റിലാണ് നിർമാണം. ഇതിൽ ആദ്യം ലോഞ്ച് ചെയ്ത സ്പീഡ് 400 ന്റെ വിശദമായ ടെസ്റ്റ് റൈഡിലേക്ക്.
ബജാജ് ട്രയംഫ്
രാജ്യാന്തര വാഹന നിർമാതാക്കളുമായി ബജാജ് കൈ കോർക്കുന്നത് ഇതാദ്യമല്ല. കാവാസാക്കിയുമായി കൂടിച്ചേർത്ത് പുറത്തിറക്കിയ മോഡലുകൾ നമ്മുടെ മുന്നിലുണ്ട്. കെടിഎമ്മും ഹുവർണയുമായി നിലവിൽ പാർട്നർഷിപ് തുടരുന്നു. ഇതിൽ എൻജിൻ സാങ്കേതികവിദ്യ വരെ കടംകൊള്ളുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ചിലർക്കെങ്കിലും ഒരു സംശയം തോന്നിയേക്കാം. ഇതിൽ ബജാജിന്റെ എൻജിനോ മറ്റു ഘടകങ്ങളോ ഉപയോഗിച്ചിട്ടുണ്ടോ എന്ന്. എന്നാൽ, ട്രയംഫുമായി അത്തരമൊരു കരാറല്ല ബജാജ് നടത്തിയിരിക്കുന്നത്. ഡിസൈൻ പൂർണമായും ട്രയഫിന്റെ യുകെ ഡിസൈനർമാരാണ് നിർവഹിച്ചിരിക്കുന്നത്. നിർമാണം മാത്രമാണു ബജാജ് ചെയ്യുന്നത്. അതായത്, എൻജിൻ ഘടകങ്ങൾ അടക്കം ഒന്നും തന്നെ ബജാജിന്റെതായില്ല. പൂർണമായും ട്രയംഫ് ജീൻ തന്നെയാണ് സ്പീഡ് 400.
ഡിസൈൻ
ട്രയംഫിന്റെ മോഡേൺ ക്ലാസിക് നിരയിലാണ് സ്പീഡ് 400 ന്റെ സ്ഥാനം. സ്പീഡ് ട്വിൻ 1200, 900 എന്നിവയുടെ ഡിസൈൻ ഭാഷ തന്നെയാണ് സ്പീഡ് 400 ലും അവലംബിച്ചിരിക്കുന്നത്. മോഡേൺ റെട്രോ റോഡ്ർ എന്നു വിളിക്കാവുന്ന രൂപകൽപന ക്വാളിറ്റിയാണ് മുഖമുദ്ര. അത് ഒരോ ചെറിയ ഘടകത്തിലും വരെ പ്രകടം. ഹെഡ്ലാംപ് ബ്രാക്കറ്റ്, മിറർ ലെഗ്, സൈഡ് കവർ, മുൻ പിൻ ഫെൻഡർ എന്നിവയിലൂടെയെല്ലാം ഒന്നു കണ്ണോടിച്ചാൽ അതു മനസ്സിലാകും. വേറൊന്നും വേണ്ട, വെൽഡിങ് മാത്രം നോക്കിയാൽ മതി നിലവാരമറിയാൻ.
Esta historia es de la edición August 01,2023 de Fast Track.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Fast Track
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Fast Track
ജോബിന്റെ സുവിശേഷം
വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും
3 mins
February 01, 2026
Fast Track
ടൊയോട്ടയുടെ ഇ-വി ഇബെല്ല
543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം
1 min
February 01, 2026
Translate
Change font size
