Try GOLD - Free
സ്നേഹം പ്രാർഥന ഉയിർത്തെഴുന്നേൽപ്
Vanitha
|April 12, 2025
ഉയിർത്തെഴുന്നേൽപ്പിനായി പ്രാർഥനയുടെ മെഴുകുതിരികൾ എരിയുന്ന ഈസ്റ്റർ മാസത്തിൽ മൂന്നാറിലെ സിഎസ്ഐ പള്ളിയിലേക്ക് ഒരു യാത്ര
മഞ്ഞും വെയിലും കുർബാന കൊള്ളാനെത്തുന്ന പള്ളിയിലേക്കാണു യാത്ര. മേഘം പടർന്ന നീലാകാശത്തിനു താഴെ കടുംപച്ച വിരിച്ച തേയിലത്തോട്ടത്തി ന് അപ്പുറം ഒരു ചിത്രം പോലെ മനസ്സിൽ പതിയുന്ന സി എസ്ഐ പള്ളി. മൂന്നാറിലേക്കെത്തുന്ന സഞ്ചാരികൾക്ക് അത്രമേൽ പ്രിയപ്പെട്ട ഇടം.
പക്ഷേ, ഈ യാത്ര മൂന്നാറിന്റെ കുളിരു തേടി മാത്രമല്ല. ഈസ്റ്റർ വരുന്നു. ഏപ്രിൽ വേനൽ പോലെ വിശ്വാസികളുടെ മനസ്സിൽ അൻപതു നോമ്പിന്റെ കഠിന താപമുണ്ട്. പ്രാർഥനയുടെ കനപാതയിലൂടെ നടക്കുന്ന നാളുകൾ. ഒടുവിലെത്തുന്നത് കർത്താവിന്റെ തണലിടത്തിലേക്കാണല്ലോ എന്നോർക്കുമ്പോൾ ഓരോ വിശ്വാസിയുടെയും മനസ്സിൽ തണുപ്പിന്റെ വെള്ളിലകൾ വീഴുന്നുണ്ടാവും. ആ നാളുക ളിലാണു ചുരം കയറുന്നത്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള പള്ളിയിലേക്ക്. കുർബാന കൂടാൻ, വിശ്വാസസാക്ഷ്യങ്ങൾ കേൾക്കാൻ...
അടിമാലി മൂന്നാർ റോഡിന്റെ കഠിനപാതകൾ കഴിഞ്ഞ് മുന്നോട്ട്. കൊടുംചൂടിന്റെ ഇലകൾ കൊഴിഞ്ഞു തണുപ്പിന്റെ തളിരുകൾ മുളച്ചു തുടങ്ങി. ഈ ചൂടിലും മൂന്നാർ മഞ്ഞിന്റ നേർത്ത വിരലുകൾ കൊണ്ട് തൊടുന്നുണ്ട്.
മരണമില്ലാത്ത കഥകൾ
ചുരം കയറുമ്പോൾ ഓർത്തതു മൂന്നാറിലേക്കെത്തിയ ആ പെൺകുട്ടിയെക്കുറിച്ചാണ്. എലെയ്നർ ഇസബെൽ മെയ് അതായിരുന്നു ആ ഇരുപത്തിനാലുകാരിയുടെ പേര്. 1894 നവംബർ 25. ഭർത്താവ് സർ ഹെൻറി മാൻസ്ഫീൽഡ് നൈറ്റിന്റെ പ്രണയവിരലിൽ തൂങ്ങി ഇസബെൽ മെയ് മൂന്നാറിലെ മഞ്ഞുകൊള്ളാനെത്തി.
മൂന്നാർ അന്ന് ബ്രിട്ടീഷുകാരുടെ ഇഷ്ടപ്പെട്ട ഇടമാണ്. തേയിലയും മഞ്ഞും പന്ത്രണ്ടുവർഷത്തിലൊരിക്കൽ മിഴി തുറന്ന് മാനം കാണുന്ന നീലക്കുറിഞ്ഞിയും അവരെ അത മോഹിപ്പിച്ചിരുന്നു. ആ കഥകളെല്ലാം കേട്ടാണു ഹെൻറി യും ഇസബെലും ഇംഗ്ലണ്ടിൽ നിന്നു കപ്പൽ കയറിയത്. മധു വിധുവിന്റെ മഞ്ഞുവീഴുന്ന കാലം. ആ കപ്പൽ തൂത്തുക്കുടിയിൽ എത്തി. അവിടെ നിന്ന് തിരുച്ചിറപ്പിള്ളി വരെ ട്രെയിനിൽ. അതുകഴിഞ്ഞു ബോഡിനായ്ക്കന്നൂരേയ്ക്ക് കുതിര വണ്ടിയിൽ. പിന്നെ കൊങ്കണിയിൽ നിന്നു പല്ലക്കിൽ യെല്ലാപ്പെട്ടിയിലേക്ക്. അവിടെ നിന്നു മൂന്നാർ. This story is from the April 12, 2025 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Vanitha
എന്ന തവം ശെയ്തനേ യശോദാ.
കാസർകോട് അതിർത്തി ഗ്രാമമായ കുമ്പളയിലെ കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തിലേക്കാണ് ഈ വിഷുയാത്ര
3 mins
April 11, 2026
Vanitha
ചൂടിനെ നേരിടാൻ കൂൾ വഴികൾ
വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്
2 mins
March 28, 2026
Vanitha
വേനലിൽ വാടാതെ
മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ
3 mins
March 28, 2026
Vanitha
സ്വർണം വിറ്റു ബാധ്യത തീർക്കണോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..
1 mins
March 28, 2026
Vanitha
കടക്കെണിയിൽ പുതുതലമുറ?
ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ
4 mins
March 28, 2026
Vanitha
വീടിന് നൽകൂ..ഈസ്റ്റർ മൂഡ്
സമാധാനത്തിന്റെയും ഉയിർപ്പിന്റെയും സുന്ദരമായ ഈസ്റ്റർ ദിനത്തിൽ വീടിനു നൽകാം സ്പെഷൽ ടച്ച്
1 mins
March 28, 2026
Listen
Translate
Change font size
