Try GOLD - Free
വെറുതേയിരിക്കാൻ ആവില്ലെന്നേ
Vanitha
|March 16, 2024
മധ്യവയസ്സിനു ശേഷം ഇനിയെന്തു ജീവിതം എന്നു കരുതുന്നുണ്ടോ? എങ്കിൽ ജീവിതം മനോഹരമായി ആസ്വദിക്കുന്ന, സന്തോഷങ്ങളെ വാരിപ്പുണരുന്നവരെ ഇവിടെ കാണാം
വട്ടാണോ ഇത്രയും ദൂരം കാറോടിച്ച് ജിമ്മിൽ പോയി ഈ പെടാപ്പാടൊക്കെപ്പെടാൻ??
ആലപ്പുഴയിലെ വീട്ടിൽ നിന്ന് എറണാകുളത്തെ ജിമ്മിൽ പരിശീലനത്തിനു പോകുന്ന റീനിയോട് പലരും പല തവണ ചോദിച്ച ചോദ്യമാണിത്. ഉത്തരം പറയാനുള്ള സമയം കൂടി റീനി വർക്കൗട്ട് ചെയ്തു. അങ്ങനെയിരിക്കെ 2023ൽ മംഗോളിയയിൽ നടന്ന രാജ്യാന്തര പവർ ലിഫ്റ്റിങ് മത്സരത്തിൽ റീനി നാലു സ്വർണ മെഡലുകൾ സ്വന്തമാക്കി. എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടിയെന്നോണം ആ മെഡലുകൾ ആവേശത്തോടെ തിളങ്ങി.
തലവര മാറ്റിയ തീരുമാനം
“ആദ്യം ജിമ്മിൽ പോകുന്നതു 2013ലാണ്. ശരീരഭാരം കുറയ്ക്കുക, ആരോഗ്യത്തോടെയിരിക്കുക എന്നൊരുദ്ദേശം മാത്രം. മുൻപ് ഒരു ജിമ്മിന്റെ അകം പോലും കണ്ടിട്ടില്ല. സ്കൂൾ തലം തൊട്ടേ കായികരംഗത്തോടു താൽപര്യ മായിരുന്നു. ടെന്നിസ് ഒഴികെ ബാക്കി ഒട്ടുമിക്ക കളികളും കളിച്ചിട്ടുണ്ട്. പലപ്പോഴും ടീം ക്യാപ്റ്റനുമായിരുന്നു. ഒപ്പം പഠിച്ചവർ ഇപ്പോൾ ഉസൈൻ ബോൾട്ടെന്നാണു വിളിക്കുന്നത്. ''റീനിയുടെ കുഞ്ഞുങ്ങളുടേതു പോലുള്ള പൊട്ടിച്ചിരി ജിമ്മിൽ അലയടിക്കുന്നു.
“ഹൈജംപ്, ലോങ്ങ് ജംപ്, ഓട്ടം തുടങ്ങി എല്ലാ വിഭാഗത്തിലും ഞാനുണ്ടായിരുന്നു. അച്ഛൻ അത്ലറ്റായിരുന്നു. പൊതുവേ വീട്ടിൽ എല്ലാവർക്കും കായികരംഗത്തോട് ഇഷ്ടവും. അതുകൊണ്ട് എനിക്ക് നല്ല പ്രോത്സാഹനമുണ്ടായി. പിന്നീട് കുടുംബകാര്യങ്ങൾ നോക്കിയങ്ങനെ പോയി.
ആദ്യം എറണാകുളം വൈറ്റിലയിലെ ഗോൾഡ്സ് ജിമ്മിലായിരുന്നു ചേർന്നത്. പിന്നീട് സ്റ്റാൻഡേർഡ് ജിമ്മിലേക്കു മാറി. അവിടുത്തെ ട്രെയ്നർ ജഗൻ ആണ് എനിക്കിങ്ങനൊരു കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞത്. 2019ൽ മത്സരിക്കാനൊരുങ്ങിയപ്പോഴേക്കും കോവിഡും പ്രശ്നങ്ങളുമായി. അതു കഴിഞ്ഞപ്പോഴാണ് ടി.ഐ.എ. (ട്രാൻസിയന്റ്ഇസ്കീമിക് അറ്റാക്) വരുന്നത്. പേടിയൊന്നും തോന്നിയില്ല, അതെന്നെ മാനസികമായി തളർത്തിയുമില്ല. ഒരു മാസത്തോളം വിശ്രമിച്ച ശേഷം പരിശീലനത്തിൽ മുഴുകി.
2023 നവംബർ തൊട്ടാണ് "ഫിറ്റ്നസ് കൊച്ചി' എന്ന ജിമ്മിൽ ചേരുന്നത്. ജിമ്മിൽ വരുന്ന ദിവസം കോച്ച് ബീനയ്ക്കൊപ്പം 45 മിനിറ്റ് നേരം ലിഫ്റ്റിങ് ചെയ്യും. ശേഷം വ്യായാമങ്ങളും.
വീട്ടിലാണെങ്കിൽ ഒരു ദിവസത്തിൽ ഒരു മണിക്കൂറെങ്കിലും വർക്കൗട്ട് ചെയ്യും. ആഴ്ചയിൽ ആറു ദിവസം വർക്കൗട്ടും ഒരു ദിവസം വിശ്രമവും എന്നതാണു നിലവിലെ ചിട്ട. കീറ്റോ ഡയറ്റാണ് എന്റെ ശരീരത്തിന് അഭികാമ്യമെന്നറിഞ്ഞ് അതു പിന്തുടരുന്നു.
This story is from the March 16, 2024 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
INVISIBLE STAR
സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ
2 mins
June 06, 2026
Vanitha
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ
3 mins
June 06, 2026
Vanitha
വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ
ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ
1 mins
June 06, 2026
Vanitha
എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം
വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ
2 mins
June 06, 2026
Vanitha
പ്യാർ കി കഹാനി
ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ
1 mins
June 06, 2026
Vanitha
MLA Ramesh USHARODY
പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം
4 mins
June 06, 2026
Vanitha
സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ
വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം
2 mins
May 23, 2026
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Listen
Translate
Change font size

