Try GOLD - Free
ഡോ. വി.വി. വേലുക്കുട്ടി അരയൻ എന്ന ബഹുമുഖ പ്രതിഭ
Mathrubhumi Thozhil Vartha
|April 29, 2023
വൈദ്യശാസ്ത്രത്തിലും സമുദ്രശാസ്ത്രത്തിലും നിയമത്തിലുമെല്ലാം ഒരുപോലെ പണ്ഡിതനായ ഡോ. വേലുക്കുട്ടി അരയൻ സാമൂഹികപ്രവർത്തനങ്ങളിലാണ് തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചത്. അരയൻ എന്ന പത്രവും ഫിഷറീസ് മാഗസിനുമെല്ലാം മലയാള പത്രപ്രവർത്തനരംഗത്തെ പൊൻതൂവലുകളാണ്
മൂന്ന് വൈദ്യശാസ്ത്ര ശാഖകളിലെ അറിവ്, നിയമവിദ്യാഭ്യാസം, സമുദ്രശാസ്ത്രപരിശീലനം സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിലെ നിറസാന്നിധ്യം. ജാതി വിവേചനത്തോടുള്ള എതിർപ്പ് സൂചിപ്പിക്കാൻ സ്വന്തം പേരിനൊപ്പം സമുദായപ്പേരും കൂട്ടിച്ചേർത്ത സാമൂഹിക വിപ്ലവകാരി. കേരള ചരിത്രത്തിലെ നവോത്ഥാന വേറിട്ട പേര്: ഡോ. വി.വി. വേലുക്കുട്ടി അരയൻ വൈദ്യർ,
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിലെ തീരദേശഗ്രാമമായ ആലപ്പാട്ട് 1894 മാർച്ച് 11-ന് ജനനം. വേലായുധൻ വെളുത്ത കുഞ്ഞമ്മ എന്നിവർ മാതാപിതാക്കൾ. കുട്ടിക്കാലത്തു തന്നെ മാതാവ് മരിച്ചതിനാൽ മാതുലന്റെ സംരക്ഷണത്തിലാണ് വളർന്നത്. കുടുംബ വിദ്യാലയങ്ങളിലെ പഠനത്തിനു ശേഷം മദിരാശിയിൽ നിന്ന് അലോപ്പതിയിലും കൊൽക്കത്തയിൽ നിന്ന് ഹോമിയോപ്പതിയിലും ബിരുദം നേടി. തുടർന്ന് നിയമ വിദ്യാഭ്യാസവും സമുദ്രശാസ്ത്രം സംബന്ധിച്ച് ശാസ്ത്രീയ പരിശീലനവും ആർജിച്ചു. നേരത്തെത്തന്നെ ആയുർ വേദവും സംസ്കൃതവും അഭ്യസിച്ചിരുന്നു. മലയാളം, ഇംഗ്ലീഷ് ഭാഷകളിലും സാഹിത്യത്തിലും അവഗാഹം നേടി. എന്നാൽ സാമൂഹിക രംഗത്ത് പ്രവർത്തിക്കാനാണ് ഇഷ്ടപ്പെട്ടത്. സ്വദേശത്ത് പ്രതിഫലം വാങ്ങാതെ ചികിത്സയും നടത്തി.
14-ാം വയസ്സിൽ ചെറിയഴീക്കലിൽ വിജ്ഞാന സന്ദായിനി എന്ന ഗ്രന്ഥശാലയുടെ സ്ഥാപനത്തോടെയാണ് വേലുക്കുട്ടി അരയന്റെ പൊതുപ്രവർത്തനം ആരംഭിച്ചത്. 1916-ൽ അരയ വംശ പരിപാലനയോഗം സ്ഥാപിച്ച് ജനറൽ സെക്രട്ടറിയുടെ ചുമതല വഹിച്ചു. അനുബന്ധമായി സമസ്തകേരളീയ അരയമഹാജനയോഗവും സംഘടിപ്പിച്ചു.
This story is from the April 29, 2023 edition of Mathrubhumi Thozhil Vartha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Mathrubhumi Thozhil Vartha
Mathrubhumi Thozhil Vartha
കേരള വിവേകാനന്ദൻ സ്വാമി ആഗമാനന്ദൻ
അധഃസ്ഥിതർക്ക് ക്ഷേത്രാരാധന നിഷേധിക്കപ്പെട്ട കാലത്ത് ദളിത് ബാലനെ വേദവും മന്ത്രവും അഭ്യസിപ്പിച്ച് ക്ഷേത്രപൂജനടത്തിച്ച സാമൂഹിക വിപ്ലവകാരിയാണ് സ്വാമി ആഗമാനന്ദൻ
1 min
2023 May 27
Mathrubhumi Thozhil Vartha
ഹൈഡ്രജൻ വണ്ടിയുമായി ഇന്ത്യൻ റെയിൽവേ
ഹൈഡ്രജൻ തീവണ്ടികൾ \"വന്ദേ മെട്രോ' എന്നപേരിലാണ് അറിയപ്പെടുക
1 min
2023 May 27
Mathrubhumi Thozhil Vartha
SSB:1656 അവസരം
അസിസ്റ്റന്റ് കമാൻഡന്റ്, എസ്.ഐ., ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിൽ അവസരം
1 min
2023 May 27
Mathrubhumi Thozhil Vartha
AIR ഇനിയില്ല, ആകാശവാണി മാത്രം
ഓൾ ഇന്ത്യ റേഡിയോ ഇനി ആകാശവാണി എന്ന പേരിൽ മാത്രമായിരിക്കും അറിയപ്പെടുക. തുടക്കത്തിൽ ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ് സർവീസ് എന്ന് അറിയപ്പെട്ടിരുന്ന പ്രക്ഷേപണ രംഗത്തിന് ഓൾ ഇന്ത്യ റേഡിയോ എന്നും ആകാശവാണി എന്നുമൊക്കെ പേരുണ്ടായതിനുപിന്നിൽ കൗതുകകരമായ ചരിത്രമുണ്ട്
2 mins
May 20, 2023
Mathrubhumi Thozhil Vartha
ജയിലിലെ നിയമങ്ങൾ
വിവിധ യൂണിഫോം തസ്തികകളിലേക്കുള്ള പരീക്ഷകൾക്കുവേണ്ടി തയ്യാറെടുക്കുന്നവർക്ക് ജയിലിലെ നിയമങ്ങൾ പരിചയപ്പെടാം
2 mins
May 20, 2023
Mathrubhumi Thozhil Vartha
ആനന്ദം മതമാക്കിയ ബ്രഹ്മാനന്ദ ശിവയോഗി
മനസ്സാണ് ദൈവം എന്നു പറഞ്ഞ സന്ന്യാസിവര്യനാണ് ബ്രഹ്മാനന്ദ ശിവയോഗി. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും ആശയങ്ങളും ആനന്ദമതം' എന്നറിയപ്പെടുന്നു
1 mins
May 20, 2023
Mathrubhumi Thozhil Vartha
മുങ്ങിയ കപ്പൽ കണ്ടെത്തി, 81 വർഷത്തിനുശേഷം
ഓസ്ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് മോണ്ടേവീഡിയോ മാരുവിന് സംഭവിച്ചത്
1 min
May 20, 2023
Mathrubhumi Thozhil Vartha
യൂറോപ്പിൽ പഠിക്കാൻ യൂറോപ്യൻ യൂണിയൻ സ്കോളർഷിപ്പ്
50 ലക്ഷം രൂപയുടെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ് തിരഞ്ഞെടുക്കാൻ 150+ കോഴ്സുകൾ
2 mins
May 20, 2023
Mathrubhumi Thozhil Vartha
ഏവിയേഷൻ
വിമാനജീവനക്കാരുടെ മാനസികസംഘർഷം ഒഴിവാക്കുന്നതിനുള്ള സഹായങ്ങൾ നൽകുകയാണ് ഏവിയേഷൻ സൈക്കോളജിസ്റ്റിന്റെ തൊഴിൽ
1 min
May 20, 2023
Mathrubhumi Thozhil Vartha
വാർത്താലോകത്തൊരു ജോലി
സാങ്കേതികവിഷയങ്ങൾ ഭംഗിയായി അവതരിപ്പിക്കാനും നന്നായി ആശയവിനിമയം നടത്താനും കഴിവുണ്ടെങ്കിൽ ടെക്നിക്കൽ കണ്ടന്റ് റൈറ്റിങ് മേഖലയിൽ തിളങ്ങാൻ പറ്റും
1 mins
May 20, 2023
Translate
Change font size

