Poging GOUD - Vrij

സ്വപ്നങ്ങൾ കവിതകളാക്കി ഷെറിൻ

Manorama Weekly

|

January 14,2023

അമ്മമനസ്സ്

- സംഗീത ജോൺ 

സ്വപ്നങ്ങൾ കവിതകളാക്കി ഷെറിൻ

21 വയസ്സിനുള്ളിൽ നാല് പുസ്തകങ്ങൾ. ദേശീയ തലത്തിലും രാജ്യാന്തര തലത്തിലും കവിതാ രചനയ്ക്കുള്ള സമ്മാനങ്ങൾ, ഇംഗ്ലിഷിലും മലയാളത്തിലും ഒരുപോലെ പ്രാവീണ്യം. ഷെറിൻ മേരി സക്കറിയ എന്ന പെൺകുട്ടിക്ക് എഴുത്തുകാരിയാവാനാണ് ആഗ്രഹം. മകൾക്ക് ഓട്ടിസമാണെന്ന് അറിഞ്ഞപ്പോൾ പകച്ചു നിൽക്കാതെ മകളുടെ ഭാഷാപരമായ കഴിവുകളും അഭിനിവേശവും മനസ്സിലാക്കി അവളുടെ പ്രതിഭയെ വളർത്തിയെടുക്കാനും പരിശീലിപ്പിക്കാനും നിരന്തര പരിശ്രമം നടത്തുന്ന ഒരു അമ്മയുടെ നിശ്ചയദാർഢ്യവും ഷെറിനോടൊപ്പമുണ്ട്.

എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷമായിരുന്നു കൃതി സാഹിത്യോത്സവത്തിൽ വച്ച് ഷെറിന്റെ മൂൺലൈറ്റ് എന്ന പുസ്തകം കവി സച്ചിദാനന്ദൻ പ്രകാശിപ്പിച്ചത്. എറണാകുളം ഓട്ടിസം ക്ലബ്ബിന്റെ നേതൃത്വത്തിൽ 2018ൽ ആണ് ആ പുസ്തകം പ്രസിദ്ധീകരിച്ചത്. മോൾ നല്ലൊരു എഴുത്തുകാരിയാവണമെന്നാണ് എന്റെ ആഗ്രഹം. മോളുടെ ആഗ്രഹവും അതു തന്നെയാണ്. അതിലേക്കുള്ള ചുവടുവയ്പ്പുകളിലാണ് ഞങ്ങൾ ഇരുവരും. 

MEER VERHALEN VAN Manorama Weekly

Translate

Share

-
+

Change font size