Prøve GULL - Gratis
നൂറ്റിയിരുപതു വയസ്സുള്ള പുഞ്ചിരി
Vanitha
|March 02, 2024
ആധികാരികമായ ആധാർ രേഖകൾ അനുസരിച്ച് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീയാണ് മലപ്പുറത്തെ കലമ്പൻ കുഞ്ഞിത്തുമ്മ. ഗിന്നസ് ബുക്കിലേക്കു കടക്കാൻ ഒരുങ്ങുന്ന കുഞ്ഞിത്തുമ്മ ചിരിയോടെ, ഓർമകളിലൂടെ...
മലപ്പുറം വളാഞ്ചേരിക്കടുത്തു പൂക്കാട്ടിരിയിൽ വഴിയരികിലെ തൊട്ടാവാടിക്കും തൊടികളിലെ ചെറു ചെടികൾക്കും കണ്ടുമുട്ടുന്ന ആർക്കും കുഞ്ഞിരുമ്മയുടെ വീടു ചോദിച്ചാലറിയാം. കുഞ്ഞീത്തുമ്മയെന്നാണു രേഖകളിലെ പേരെങ്കിലും എല്ലാവരും സ്നേഹം കുറുക്കി കുഞ്ഞിരുമ്മയെന്നാണു വിളി. തിരിഞ്ഞും വളഞ്ഞും ഇടുങ്ങിയ വഴി നേരേ ചെല്ലുന്നതു വീടിന്റെ ഉമ്മറത്തേക്ക്. കലമ്പൻ തറവാടിനു പിന്നിലെ പാടത്തു നിന്നു കൊടുത്ത നെല്ലെല്ലാം വെയിലിൽ പൊന്നുപോലെ മിന്നിത്തിളങ്ങി മുറ്റത്തുണ്ട്.
കുഞ്ഞീത്തുമ്മയുടെ മുറിയിലെത്തി കസേര വലിച്ചിട്ടിരുന്ന ഫൊട്ടോഗ്രഫറെ കണ്ണ് പലതവണ അടച്ചു തുറന്നും നോക്കി ലോകമുത്തശ്ശി പറഞ്ഞു, “എന്റെ ചെറിയ മോനല്ലേ... അത്.' പറഞ്ഞതു ശരിയല്ലെങ്കിലും "അതേ, അതേ എന്നു പറഞ്ഞു മുറിയിലുണ്ടായിരുന്നവരെല്ലാം പലവട്ടം അതു ശരിവച്ചു. ലോകത്തെ ഏറ്റവും പ്രായമുള്ള അമ്മയ്ക്ക് എല്ലാവരും ചെറിയ മക്കൾ തന്നെ കുഞ്ഞീത്തുമ്മയുടെ ആധാർ കാർഡിലെ ജനനത്തീയതി ആയിരത്തി തൊള്ളായിരത്തിമൂന്ന് ജൂൺ രണ്ടാണ്. ഈ ഭൂമിയിൽ അതിനും മുൻപൊരു ദിവസത്തിനു സാക്ഷിയായ ആരും ജീവനോടെയുള്ളതായി രേഖകളില്ല. അഞ്ചു വർഷം മുൻപ് കുഞ്ഞീത്തുമ്മയൊന്നു വീണ് എളിക്കു പൊട്ടലുണ്ടായി. അന്നു ചികിത്സിച്ച ഡോക്ടറാണ് ആധാർ കാർഡിലെ ജനനത്തീയതി കണ്ടു ഞെട്ടിയതും ആദ്യമായി വീഡിയോ ചിത്രീകരിച്ചു പോസ്റ്റു ചെയ്തതും. അതോടെ ഗിന്നസ് ബുക്കിലെ ഏറ്റവും പ്രായമുള്ള വ്യക്തി നൂറ്റിപ്പതിനാറുകാരി മരിയ ബന്യാസിനെക്കാൾ നാലു വർഷം മുതിർന്ന ഉമ്മ നമ്മുടെ മലപ്പുറത്തുണ്ടെന്നു ലോകമറിഞ്ഞു. ഗിന്നസിൽ കുഞ്ഞീത്തുമ്മയുടെ പേര് ഉൾപ്പെടുത്താനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
കലമ്പൻ സെയ്ദാലി നിക്കാഹ് ചെയ്യുമ്പോൾ കുഞ്ഞീത്തുമ്മയ്ക്ക് പ്രായം പതിനാറ്. പന്ത്രണ്ടു പ്രസവങ്ങളിലായി പതിമൂന്നു മക്കളെ കുഞ്ഞീത്തുമ്മ പരിപാലിച്ചു. ഏറ്റവും ഇളയവൻ മുഹമ്മദിനും ഭാര്യ ഹഫ്സയ്ക്കുമൊപ്പമാണ് ഇപ്പോൾ താമസം.
തസ്ബീഹ് തൊട്ട്, ദിക്ർ ചൊല്ലി...
Denne historien er fra March 02, 2024-utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha
Vanitha
Pookie പൂമ്പാറ്റ
ക്ലാസ് ടീച്ചറോട് പറയാതെ ക്ലാസിൽ നിന്ന് ഇറങ്ങിപ്പോയ കുസൃതി കുട്ടിയാണ് സർവ്വം മായ എന്ന സിനിമയിലൂടെ ഇഷ്ടം വാരിക്കൂട്ടുന്നത്
2 mins
January 17, 2026
Vanitha
ജിമ്മിൽ വേണോ അമിതാവേശം?
പുതുവർഷം മുതൽ ജിമ്മിൽ പോയി തുടങ്ങിയവരും പെട്ടെന്നു ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും അറിയാൻ
3 mins
January 17, 2026
Vanitha
സ്ലീപ് ഡിവോഴ്സ് പ്രായോഗികമോ?
നല്ല ഉറക്കത്തിനായി ദമ്പതികൾ രണ്ടിടത്ത് ഉറങ്ങുന്ന രീതിയാണ് സ്ലീപ് ഡിവോഴ്സ്. നമ്മുടെ നാട്ടിലും ഈ രീതി ട്രെൻഡാകുന്നോ...
3 mins
January 17, 2026
Vanitha
കിനാ കാണും സ്വരങ്ങൾ
കളങ്കാവലിലെ 'നിലാ കായും വെളിച്ചം എന്ന ഗാനത്തിലൂടെ മനസ്സിൽ പതിഞ്ഞ വിന്റേജ് ശബ്ദത്തിനുടമ സിന്ധു ഡെൽസന്റെ വിശേഷങ്ങൾ
1 min
January 17, 2026
Vanitha
ചുണ്ടിൽ വരൾച്ച തൊടാതിരിക്കാൻ
മൃദുലമായ ചുണ്ടുകൾ സ്വന്തമാക്കാൻ കൃത്യമായ കരുതൽ മതി
1 mins
January 17, 2026
Vanitha
സ്വർഗത്തിലെ തപാലാപ്പീസ്
കഴിഞ്ഞ 75 വർഷമായി വനത്തിനുള്ളിൽ പ്രവർത്തിക്കുന്ന കാസർകോട് സ്വർഗയിലെ പദ്രെ പോസ്റ്റ് ഓഫിസിന്റെ വിശേഷങ്ങൾ
3 mins
January 17, 2026
Vanitha
വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?
വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം
1 min
January 03, 2026
Vanitha
വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്
ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
January 03, 2026
Vanitha
പ്രണയത്തിനെന്തു ദൂരം
പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ
1 mins
January 03, 2026
Vanitha
ചൂടൻ ചായയ്ക്ക് മസ്ക ബൺ
'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും
2 mins
January 03, 2026
Listen
Translate
Change font size

