Essayer OR - Gratuit

നൂറ്റിയിരുപതു വയസ്സുള്ള പുഞ്ചിരി

Vanitha

|

March 02, 2024

ആധികാരികമായ ആധാർ രേഖകൾ അനുസരിച്ച് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീയാണ് മലപ്പുറത്തെ കലമ്പൻ കുഞ്ഞിത്തുമ്മ. ഗിന്നസ് ബുക്കിലേക്കു കടക്കാൻ ഒരുങ്ങുന്ന കുഞ്ഞിത്തുമ്മ  ചിരിയോടെ, ഓർമകളിലൂടെ...

- ഡെൽന സത്യര്തന 

നൂറ്റിയിരുപതു വയസ്സുള്ള പുഞ്ചിരി

മലപ്പുറം വളാഞ്ചേരിക്കടുത്തു പൂക്കാട്ടിരിയിൽ വഴിയരികിലെ തൊട്ടാവാടിക്കും തൊടികളിലെ ചെറു ചെടികൾക്കും കണ്ടുമുട്ടുന്ന ആർക്കും കുഞ്ഞിരുമ്മയുടെ വീടു ചോദിച്ചാലറിയാം. കുഞ്ഞീത്തുമ്മയെന്നാണു രേഖകളിലെ പേരെങ്കിലും എല്ലാവരും സ്നേഹം കുറുക്കി കുഞ്ഞിരുമ്മയെന്നാണു വിളി. തിരിഞ്ഞും വളഞ്ഞും ഇടുങ്ങിയ വഴി നേരേ ചെല്ലുന്നതു വീടിന്റെ ഉമ്മറത്തേക്ക്. കലമ്പൻ തറവാടിനു പിന്നിലെ പാടത്തു നിന്നു കൊടുത്ത നെല്ലെല്ലാം വെയിലിൽ പൊന്നുപോലെ മിന്നിത്തിളങ്ങി മുറ്റത്തുണ്ട്.

കുഞ്ഞീത്തുമ്മയുടെ മുറിയിലെത്തി കസേര വലിച്ചിട്ടിരുന്ന ഫൊട്ടോഗ്രഫറെ കണ്ണ് പലതവണ അടച്ചു തുറന്നും നോക്കി ലോകമുത്തശ്ശി പറഞ്ഞു, “എന്റെ ചെറിയ മോനല്ലേ... അത്.' പറഞ്ഞതു ശരിയല്ലെങ്കിലും "അതേ, അതേ എന്നു പറഞ്ഞു മുറിയിലുണ്ടായിരുന്നവരെല്ലാം പലവട്ടം അതു ശരിവച്ചു. ലോകത്തെ ഏറ്റവും പ്രായമുള്ള അമ്മയ്ക്ക് എല്ലാവരും ചെറിയ മക്കൾ തന്നെ കുഞ്ഞീത്തുമ്മയുടെ ആധാർ കാർഡിലെ ജനനത്തീയതി ആയിരത്തി തൊള്ളായിരത്തിമൂന്ന് ജൂൺ രണ്ടാണ്. ഈ ഭൂമിയിൽ അതിനും മുൻപൊരു ദിവസത്തിനു സാക്ഷിയായ ആരും ജീവനോടെയുള്ളതായി രേഖകളില്ല. അഞ്ചു വർഷം മുൻപ് കുഞ്ഞീത്തുമ്മയൊന്നു വീണ് എളിക്കു പൊട്ടലുണ്ടായി. അന്നു ചികിത്സിച്ച ഡോക്ടറാണ് ആധാർ കാർഡിലെ ജനനത്തീയതി കണ്ടു ഞെട്ടിയതും ആദ്യമായി വീഡിയോ ചിത്രീകരിച്ചു പോസ്റ്റു ചെയ്തതും. അതോടെ ഗിന്നസ് ബുക്കിലെ ഏറ്റവും പ്രായമുള്ള വ്യക്തി നൂറ്റിപ്പതിനാറുകാരി മരിയ ബന്യാസിനെക്കാൾ നാലു വർഷം മുതിർന്ന ഉമ്മ നമ്മുടെ മലപ്പുറത്തുണ്ടെന്നു ലോകമറിഞ്ഞു. ഗിന്നസിൽ കുഞ്ഞീത്തുമ്മയുടെ പേര് ഉൾപ്പെടുത്താനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

കലമ്പൻ സെയ്ദാലി നിക്കാഹ് ചെയ്യുമ്പോൾ കുഞ്ഞീത്തുമ്മയ്ക്ക് പ്രായം പതിനാറ്. പന്ത്രണ്ടു പ്രസവങ്ങളിലായി പതിമൂന്നു മക്കളെ കുഞ്ഞീത്തുമ്മ പരിപാലിച്ചു. ഏറ്റവും ഇളയവൻ മുഹമ്മദിനും ഭാര്യ ഹഫ്സയ്ക്കുമൊപ്പമാണ് ഇപ്പോൾ താമസം.

തസ്ബീഹ് തൊട്ട്, ദിക്ർ ചൊല്ലി...

PLUS D'HISTOIRES DE Vanitha

Vanitha

Vanitha

പച്ചപ്പേകും കുഞ്ഞൻ പൂച്ചെടികൾ

പൂന്തോട്ടത്തിൽ നിലത്തിനു പച്ചപ്പു പകരാൻ കുഞ്ഞൻ പൂച്ചെടികൾ

time to read

1 mins

November 22, 2025

Vanitha

Vanitha

എന്റെ ലോകം മാറ്റിയ മെസ്സി

മെസ്സിയുടെ വേർപാടുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങൾക്കിടെയാണ് പാർവതി ജയറാമിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി വിരുന്നെത്തിയത്

time to read

2 mins

November 22, 2025

Vanitha

Vanitha

അമ്മത്തണലിൽ അദ്വൈത്

മകന് ഓട്ടിസം സ്ഥിരീകരിച്ചപ്പോൾ കുറ്റപ്പെടുത്തിയവർക്കു മുന്നിലേക്ക് അതേ മകൻ നേടിയ പുരസ്കാരങ്ങളുമായി എത്തിയ അമ്മയാണു സ്മൃതി

time to read

3 mins

November 22, 2025

Vanitha

Vanitha

രണ്ടാം വട്ടം കണ്ടപ്പോൾ...

സെക്കൻഡ് ഇംപ്രഷനിൽ തുടങ്ങിയ പ്രണയയാത്രയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

രാഹുൽ യുഗം

ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ

time to read

2 mins

November 22, 2025

Vanitha

Vanitha

ഇക്കാന്റെ സ്വന്തം കാവേരി

നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ

സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്

time to read

3 mins

November 22, 2025

Vanitha

Vanitha

സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ

സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ

time to read

2 mins

November 22, 2025

Vanitha

Vanitha

ജോലിയിൽ ഒറ്റ മൈൻഡ്

ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും

time to read

3 mins

November 22, 2025

Vanitha

Vanitha

വീണ്ടും നീയെൻ കരം പിടിച്ചാൽ...

വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ

time to read

1 mins

November 22, 2025

Listen

Translate

Share

-
+

Change font size