Versuchen GOLD - Frei
നൂറ്റിയിരുപതു വയസ്സുള്ള പുഞ്ചിരി
Vanitha
|March 02, 2024
ആധികാരികമായ ആധാർ രേഖകൾ അനുസരിച്ച് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീയാണ് മലപ്പുറത്തെ കലമ്പൻ കുഞ്ഞിത്തുമ്മ. ഗിന്നസ് ബുക്കിലേക്കു കടക്കാൻ ഒരുങ്ങുന്ന കുഞ്ഞിത്തുമ്മ ചിരിയോടെ, ഓർമകളിലൂടെ...
മലപ്പുറം വളാഞ്ചേരിക്കടുത്തു പൂക്കാട്ടിരിയിൽ വഴിയരികിലെ തൊട്ടാവാടിക്കും തൊടികളിലെ ചെറു ചെടികൾക്കും കണ്ടുമുട്ടുന്ന ആർക്കും കുഞ്ഞിരുമ്മയുടെ വീടു ചോദിച്ചാലറിയാം. കുഞ്ഞീത്തുമ്മയെന്നാണു രേഖകളിലെ പേരെങ്കിലും എല്ലാവരും സ്നേഹം കുറുക്കി കുഞ്ഞിരുമ്മയെന്നാണു വിളി. തിരിഞ്ഞും വളഞ്ഞും ഇടുങ്ങിയ വഴി നേരേ ചെല്ലുന്നതു വീടിന്റെ ഉമ്മറത്തേക്ക്. കലമ്പൻ തറവാടിനു പിന്നിലെ പാടത്തു നിന്നു കൊടുത്ത നെല്ലെല്ലാം വെയിലിൽ പൊന്നുപോലെ മിന്നിത്തിളങ്ങി മുറ്റത്തുണ്ട്.
കുഞ്ഞീത്തുമ്മയുടെ മുറിയിലെത്തി കസേര വലിച്ചിട്ടിരുന്ന ഫൊട്ടോഗ്രഫറെ കണ്ണ് പലതവണ അടച്ചു തുറന്നും നോക്കി ലോകമുത്തശ്ശി പറഞ്ഞു, “എന്റെ ചെറിയ മോനല്ലേ... അത്.' പറഞ്ഞതു ശരിയല്ലെങ്കിലും "അതേ, അതേ എന്നു പറഞ്ഞു മുറിയിലുണ്ടായിരുന്നവരെല്ലാം പലവട്ടം അതു ശരിവച്ചു. ലോകത്തെ ഏറ്റവും പ്രായമുള്ള അമ്മയ്ക്ക് എല്ലാവരും ചെറിയ മക്കൾ തന്നെ കുഞ്ഞീത്തുമ്മയുടെ ആധാർ കാർഡിലെ ജനനത്തീയതി ആയിരത്തി തൊള്ളായിരത്തിമൂന്ന് ജൂൺ രണ്ടാണ്. ഈ ഭൂമിയിൽ അതിനും മുൻപൊരു ദിവസത്തിനു സാക്ഷിയായ ആരും ജീവനോടെയുള്ളതായി രേഖകളില്ല. അഞ്ചു വർഷം മുൻപ് കുഞ്ഞീത്തുമ്മയൊന്നു വീണ് എളിക്കു പൊട്ടലുണ്ടായി. അന്നു ചികിത്സിച്ച ഡോക്ടറാണ് ആധാർ കാർഡിലെ ജനനത്തീയതി കണ്ടു ഞെട്ടിയതും ആദ്യമായി വീഡിയോ ചിത്രീകരിച്ചു പോസ്റ്റു ചെയ്തതും. അതോടെ ഗിന്നസ് ബുക്കിലെ ഏറ്റവും പ്രായമുള്ള വ്യക്തി നൂറ്റിപ്പതിനാറുകാരി മരിയ ബന്യാസിനെക്കാൾ നാലു വർഷം മുതിർന്ന ഉമ്മ നമ്മുടെ മലപ്പുറത്തുണ്ടെന്നു ലോകമറിഞ്ഞു. ഗിന്നസിൽ കുഞ്ഞീത്തുമ്മയുടെ പേര് ഉൾപ്പെടുത്താനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
കലമ്പൻ സെയ്ദാലി നിക്കാഹ് ചെയ്യുമ്പോൾ കുഞ്ഞീത്തുമ്മയ്ക്ക് പ്രായം പതിനാറ്. പന്ത്രണ്ടു പ്രസവങ്ങളിലായി പതിമൂന്നു മക്കളെ കുഞ്ഞീത്തുമ്മ പരിപാലിച്ചു. ഏറ്റവും ഇളയവൻ മുഹമ്മദിനും ഭാര്യ ഹഫ്സയ്ക്കുമൊപ്പമാണ് ഇപ്പോൾ താമസം.
തസ്ബീഹ് തൊട്ട്, ദിക്ർ ചൊല്ലി...
Diese Geschichte stammt aus der March 02, 2024-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
INVISIBLE STAR
സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ
2 mins
June 06, 2026
Vanitha
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ
3 mins
June 06, 2026
Vanitha
വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ
ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ
1 mins
June 06, 2026
Vanitha
എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം
വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ
2 mins
June 06, 2026
Vanitha
പ്യാർ കി കഹാനി
ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ
1 mins
June 06, 2026
Vanitha
MLA Ramesh USHARODY
പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം
4 mins
June 06, 2026
Vanitha
സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ
വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം
2 mins
May 23, 2026
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Listen
Translate
Change font size

