Prøve GULL - Gratis

കൊതിയൂറും വിഭവങ്ങൾ

Manorama Weekly

|

May 31,2025

മട്ടൺ മസാല

- സുരേഷ് പിള്ള

കൊതിയൂറും വിഭവങ്ങൾ

ചേരുവകൾ

മട്ടൺ ഒരു കിലോ, ഇഞ്ചി ചെറിയ കഷ ണം, വെളുത്തുള്ളി 30 ഗ്രാം പേസ്റ്റ് ആക്കി യത്, മഞ്ഞൾപൊടി കാൽ ടീസ്പൂൺ, കു രുമുളക് 20 ഗ്രാം, പെരുംജീരകം 20 ഗ്രാം, ജീ രകം 5 ഗ്രാം, ഗ്രാമ്പൂ 6 എണ്ണം, എലയ്ക്ക് 6 എണ്ണം, പട്ട ഒരു കഷണം, തക്കോലം ഒരെ ണ്ണം, വെളിച്ചെണ്ണ 4 ടീസ്പൂൺ, സവാള അരിഞ്ഞത് 300 ഗ്രാം, തക്കാളി അരിഞ്ഞത് 3 എണ്ണം, പച്ചമുളക് 5 എണ്ണം, കറിവേപ്പില 2 തണ്ട്, തക്കാളി അരിഞ്ഞത് 3 എണ്ണം, ഉപ്പു പാകത്തിന്.

തയാറാക്കുന്ന വിധം

മട്ടൺ വൃത്തിയാക്കി കുറച്ച് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഉപ്പും മഞ്ഞൾ പൊടി യും ചേർത്ത് കുക്കറിൽ 5 വിസിൽ വരെ ചെറുതീയിൽ വേവിക്കുക. കുരുമുളക് മുതൽ തക്കോലം വരെയുള്ളവ വറുത്തു പൊടിക്കുക. പാനിൽ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും സവാള, പച്ചമുളക് എന്നിവയും ചേർത്ത് വഴറ്റണം. തക്കാളിയും സവാളയും വെന്തു വരുമ്പോൾ പൊടിച്ച മസാല ചേർത്തിളക്കി യോജിപ്പിക്കുക. അതുകഴിഞ്ഞ് മട്ടണും തക്കാളിയും കറിവേപ്പിലയും ഉപ്പും ചേർത്തിളക്കി വരട്ടി വെളിച്ചെണ്ണയും ഒഴിച്ച് ഇറക്കി വയ്ക്കാം.

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size