Prøve GULL - Gratis

ആദ്യ കാഴ്ചയുടെ അനുഭൂതി

Manorama Weekly

|

March 08, 2025

ആകസ്മികമായി എഴുത്തിന്റെ വഴിയിലേക്ക് തിരിഞ്ഞപ്പോഴാണ് നിമിത്തങ്ങളുടെ ഒരു ഘോഷയാത്രയായ കാഴ്ചയെന്ന സിനിമ പിറവിയെടുത്തത്.

- ബ്ലെസി

ആദ്യ കാഴ്ചയുടെ അനുഭൂതി

മലയാളത്തിലെ ഏറ്റവും പ്രശസ്തരായ എഴുത്തുകാരോടൊപ്പം അസോഷ്യേറ്റായി പ്രവർത്തിക്കുവാൻ സാധിച്ചത് വലിയൊരു ഭാഗ്യമായി ഞാൻ കരുതുന്നു. പത്മരാജൻ സർ എഴുതുമ്പോൾ ഞാൻ നോക്കിനിന്നു കൊതിച്ചിട്ടുണ്ട്. ലോഹിയേട്ടൻ തിരക്കഥ എഴുതുമ്പോൾ അദ്ദേഹത്തിന്റെ മുറിയിൽ അപൂർവം ചി ലർക്കു മാത്രമേ പ്രവേശനമുള്ളൂ. തലയിൽ തോർത്ത് വരിഞ്ഞു മുറുക്കി കെട്ടി ഒരു ഭ്രാന്തനെപ്പോലെ സ്വയം സംസാരിച്ചും നടന്നും അഭിനയിച്ചു സ്വയം ഇല്ലാതെയാവുന്ന ചില നിമിഷങ്ങൾക്ക് സാക്ഷിയാകുവാൻ എനിക്കു സാധിച്ചിട്ടുണ്ട്. വെറുമൊരു അസിസ്റ്റന്റ് ആയിരുന്ന എന്നെ സംബന്ധിച്ചിടത്തോളം ഒരു തിരക്കഥ എഴുതുകയെന്നത് പ്രയാസമേറിയ കാര്യമായിരുന്നു. കുറച്ചു പുസ്തകങ്ങൾ വായിച്ചിട്ടുള്ള അറിവും ഒരു കലാകാരൻ ആകണമെന്നും ചലച്ചിത്രകാരൻ ആകണമെന്നുമുള്ള ആഗ്രഹത്തിൽ എഴുതിക്കൂട്ടുന്ന ചില കവിതകളും ചെറിയ കോളജ് നാടകങ്ങൾക്കു മപ്പുറം എനിക്ക് ഒന്നും എഴുതാൻ സാധിച്ചിട്ടില്ല. ലോഹിയേട്ടൻ ഉൾപ്പെടെയുള്ള പലരും എനിക്കു തിരക്കഥ തരാം എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ അതൊന്നും നടന്നില്ല.

ആദ്യസിനിമയിലേക്കുള്ള വഴി

ആ കാലഘട്ടത്തിലാണ് ജയരാജിന്റെ "ദേശാടനം' സിനിമ റിലീസ് ആകുന്നത്. ആ സിനിമയിൽ ഞാൻ വർക്ക് ചെയ്തിട്ടില്ലെങ്കിലും അതിന്റെ ചർച്ചകൾ നടക്കുന്ന സമയത്ത് ഞാൻ ജയരാജിനോടൊപ്പം ഉണ്ടായിരുന്നു. ന്യൂ ജനറേഷൻ സിനിമ ബാനറിൽ റിലീസ് ആയ ചിത്രം അന്ന് വലിയ പ്രശസ്തി നേടിയിരുന്നു. ആ ഘട്ടത്തിലാണ് ട്രിവാൻഡ്രം ഫെസ്റ്റിവൽ നടക്കുന്നത്. അന്നാണ് ജയരാജ് എന്നെ വിളിപ്പിക്കുന്നത്. ന്യൂ ജനറേഷന്റെ അടുത്ത സിനിമ ചെയ്യുന്നത് ബ്ലെസിയാണ് എന്ന് അദ്ദേഹം പറഞ്ഞു. എന്നോട് അതിന്റെ കാര്യങ്ങൾ ആരംഭിക്കാൻ പറഞ്ഞു.

അപ്പോഴാണ് പതിനെട്ടു വർഷക്കാലം അസിസ്റ്റന്റ് ആയിരുന്ന ഒരാളുടെ ആദ്യ സിനിമ എന്താണ് എന്നുള്ള ഭയം മനസ്സിലേക്കു വരുന്നത്. ആദ്യ സിനിമയ്ക്കു വേണ്ടിയുള്ള തയാറെടുപ്പുകളോ അതിനുള്ള കഥയോ മനസ്സിൽ ഉണ്ടായിരുന്നില്ല. വലിയൊരു അവസരം വന്നപ്പോൾ അതിന്റെ ഭയം എനിക്കുണ്ടായിരുന്നു.

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size