Prøve GULL - Gratis

വരുണിനു കിട്ടിയ ഭാഷാവരദാനം

Manorama Weekly

|

August 19,2023

ഓട്ടിസം സ്പെക്ട്രം ഡിസോർഡറിലെ ആസ്പർജേർസ് സിൻഡ്രോം വിഭാഗത്തിലാണ് വരുൺ രവീന്ദ്രൻ എന്ന ഇരുപത്തിരണ്ടുകാരൻ. ഇതുവരെ വരുൺ സ്വായത്തമാക്കിയത് 16 ഭാഷകൾ. ഈ ഭാഷകളെല്ലാം വായിക്കാനും എഴുതാനും പറയാനും മാത്രമല്ല, പരിഭാഷപ്പെടുത്താനും വരുൺ മിടുക്കനാണ്.

വരുണിനു കിട്ടിയ ഭാഷാവരദാനം

വരുണിന് നാലോ അഞ്ചോ വയസ്സുള്ള സമയം. നവിമും ബൈ, ബേലാപ്പൂരിൽ ഞങ്ങൾ താമസിക്കുന്ന സ്ഥലത്തിനടുത്ത് അവനെയും കൂട്ടി നടക്കാൻ പോയതായിരുന്നു ഞങ്ങൾ. പത്രങ്ങളും മാസികളും വിൽക്കുന്ന കടയുടെ മുന്നിലെത്തിയപ്പോൾ ഒരു തെലുങ്ക് ന്യൂസ് പേപ്പർ കാണിച്ച് അതു വേണമെന്നു പറഞ്ഞ് അവൻ കരയാൻ തുടങ്ങി. ആ പത്രത്തിന്റെ പേര് തെറ്റാതെ പറയുന്നുമുണ്ട്. അന്ന് ആ പത്രത്തിന്റെ ഒരു കോപ്പി വാങ്ങിക്കൊടുത്തതിനു ശേഷമേ അവൻ കരച്ചിൽ നിർത്തിയുള്ളൂ. പിന്നീടാണ് പല ഭാഷകളിലുള്ള വരുണിന്റെ താൽപര്യം തിരിച്ചറിയുന്നത്. ആരും പഠിപ്പിക്കാതെ ന്യൂസ് കണ്ടും ഇന്റർനെറ്റിന്റെ സഹായത്താലുമൊക്കെ അവൻ ഈ 22 വയസ്സിനിടയിൽ 16 ഭാഷകൾ പഠിച്ചു. ഇത്രയും ഭാഷകൾ പറയുക മാത്രമല്ല, വായിക്കുകയും എഴുതുകയും പരിഭാഷപ്പെടുത്തുകയും ചെയ്യും. കേൾക്കുന്നവരെല്ലാം ഈ അപൂർവസിദ്ധിയെപ്പറ്റി അദ്ഭുതത്തോടെ സംസാരിക്കുമ്പോൾ ഞാൻ അവന്റെ കുട്ടിക്കാലം ഓർക്കും.

FLERE HISTORIER FRA Manorama Weekly

Translate

Share

-
+

Change font size