Magzter GOLDで無制限に

Magzter GOLDで無制限に

10,000以上の雑誌、新聞、プレミアム記事に無制限にアクセスできます。

$149.99
 
$74.99/年

試す - 無料

സഫലമീ സൗഹൃദം രാഗപൂർണം

Manorama Weekly

|

June 21,2025

ഈരടിയുടെ ദുന്ദുഭിയും ഈണത്തിന്റെ നിലാവും ചേർത്ത് മലയാളത്തിൽ തേന്മഴ പെയ്യിച്ച കൈതപ്രവും മോഹൻ സിതാരയും പാട്ടു തുടരുന്നു.. നാലു പതിറ്റാണ്ടു നീണ്ട സൗഹൃദത്തെപ്പറ്റി,ഒരുമിച്ചൊരുക്കിയ ഹിറ്റുകളെറ്റി ഇരുവരും സംസാരിക്കുന്നു.

- എം. എസ്. ദിലീപ്

സഫലമീ സൗഹൃദം രാഗപൂർണം

ബോളിവുഡ് താരങ്ങൾ ആലിയ ഭട്ടിന്റെയും രൺ ബീർ കപൂറിന്റെയും മകൾ റാഹാ കപൂറിന് ഇഷ്ടപ്പെട്ട താരാട്ടു പാട്ട് ഏതാണ് ? അതൊരു മലയാളം പാട്ടാണ്. ആലിയ ഭട്ട് ഒരു ഇന്റർവ്യൂവിൽ അക്കാര്യം രസകരമായി വിവരിച്ചിട്ടുണ്ട്

“അവൾ ജനിച്ച കാലം മുതൽ അവളെ നോക്കുന്നത് ഒരു മലയാളിയാണ്. അവർ അവൾക്ക് ഉണ്ണീ വാവാവോ പൊന്നുണ്ണീ വാ വാവോ എന്ന പാട്ടു പാടിക്കൊടുക്കും. ആ പാട്ടും പാടിയാണ് അവളെ ഉറക്കുക. പിന്നെപ്പിന്നെ ഉറക്കം വരുമ്പോൾ അവൾ പറയും, “മമ്മീ, ഉണ്ണീ വാവാവോ... പപ്പാ ഉണ്ണീ വാവാവോ.... രൺബീർ ഇപ്പോൾ ആ പാട്ടു നന്നായി പാടും. ഞാനും ആ പാട്ടു പഠിച്ചു.

സിബി മലയിൽ സംവിധാനം ചെയ്ത, 1991ൽ പുറത്തിറങ്ങിയ "സാന്ത്വനം' എന്ന ചിത്രത്തിലെ പാട്ടാണ് അതെന്ന് ആലിയ ഭട്ടിന് അറിയുമോ എന്തോ? അറിയാനിടയില്ല. കാരണം ആ പാട്ടുണ്ടായി രണ്ടു കൊല്ലം കഴിഞ്ഞാണ് ആലിയ ജനിച്ചത്. ആ പാട്ടു പാടിയതു യേശുദാസും കെ.എസ്.ചിത്രയും എഴുതിയതു കൈതപ്രം ദാമോദരൻ നമ്പൂതിരി. ഈണം പകർന്നതു മോഹൻ സിതാര. മലയാളചലച്ചിത്രങ്ങൾക്ക് ഒട്ടേറെ അനശ്വരഗാനങ്ങൾ സംഭാവന ചെയ്ത ജോടികളാണു കൈതപ്രവും മോഹൻ സിതാരയും. ഇവർ ഒന്നിച്ച ഗാനങ്ങളിൽ മിക്കതും ഹിറ്റുകളായി, പതിറ്റാണ്ടുകൾക്കപ്പുറവും ശ്രോതാക്കളുടെ പ്രിയ ഗാനങ്ങളായി.

എല്ലാ സന്ദർഭങ്ങൾക്കും യോജിച്ച ഗാനങ്ങളുണ്ടെങ്കിലും കാലത്തെ അതിജീവിക്കുന്ന വേറിട്ട് ഇമ്പവും അലിവും കിനിയുന്ന താരാട്ടു പാട്ടുകളുടെ കാര്യം എടുത്തു പറയേണ്ടതാണ്. മോഹൻ സിതാരയുടെ ആദ്യഹിറ്റ് ഗാനം തന്നെ ഒരു താരാട്ടു പാട്ടായിരുന്നു - രാരി രാരീരം രാരോ... 1986ൽ റിലീസ് ചെയ്ത ഒന്നു മുതൽ പൂജ്യം വരെ' എന്ന ചിത്രത്തിലേത്. കൈതപ്രവും മോഹൻ സിതാരയും ആദ്യമായി ഒന്നിച്ചപ്പോൾ ആദ്യം പിറന്നത് കുടുംബ പുരാണത്തിലെ "താലോലം താനേ താരാട്ടും' എന്ന താരാട്ടാണ് എന്നതു രസകരമായ യാദൃച്ഛികത. നീണ്ട ഇടവേളയ്ക്കു ശേഷം പുതിയ സിനിമയ്ക്കു വേണ്ടി ഇരുവരും ഒന്നിക്കുകയാണ്. "ഓട്ടോക്കാരുടെ ശ്രദ്ധയ്ക്ക്' എന്നാണു സിനിമയുടെ പേര്.

സിനിമയിലെത്തും മുൻപേ ഇരുവരും തമ്മിലുണ്ടായിരുന്ന സൗഹൃദത്തെക്കുറിച്ച് അധികമാർക്കും അറിയില്ല. സിനിമയ്ക്കു മുൻപേയുള്ള ജീവിതത്തെക്കുറിച്ചും സിനിമയെ മറികടക്കുന്ന വ്യക്തിബന്ധത്തെക്കുറിച്ചും മനോരമ ആഴ്ചപ്പതിപ്പിനു വേണ്ടി ഇരുവരുമായി നടത്തിയ സംഭാഷണത്തിൽ നിന്ന് :

ആകാശവാണിയുടെ പുഷ്കലകാലത്തല്ലേ നിങ്ങളുടെ കണ്ടുമുട്ടൽ?

Manorama Weekly からのその他のストーリー

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

ചിക്കൻ കാന്താരി കുറുമ

time to read

1 mins

October 25, 2025

Manorama Weekly

Manorama Weekly

പൂച്ചയ്ക്കും പാരസെറ്റമോൾ!

പെറ്റ്സ് കോർണർ

time to read

1 min

October 25, 2025

Manorama Weekly

Manorama Weekly

പൊലീസുകാരിയായി നവ്യ

സിനിമയിൽ ഒരു മു ഴുനീള നർത്തകിയുടെ വേഷം എന്റെ വലിയ സ്വപ്നമാണ്

time to read

2 mins

October 25, 2025

Manorama Weekly

Manorama Weekly

ഹരിയുടെ മനമോഹനഗാനങ്ങൾ

ഏതെങ്കിലും പ്രത്യേക ടൈപ്പ് പാട്ടുകളിൽ മാത്രം ഒതുങ്ങി നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല

time to read

4 mins

October 25, 2025

Manorama Weekly

Manorama Weekly

നടനവേദിയിലെ നിലയ്ക്കാത്ത ഗാനങ്ങൾ

വഴിവിളക്കുകൾ

time to read

1 mins

October 25, 2025

Manorama Weekly

Manorama Weekly

പേരു വന്നവഴി

കഥക്കൂട്ട്

time to read

2 mins

October 18,2025

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

കുരുമുളകിട്ട താറാവ് റോസ്റ്റ്

time to read

1 mins

October 18,2025

Manorama Weekly

Manorama Weekly

നായ്ക്കളുടെ അനാവശ്യ ശീലങ്ങൾ

പെറ്റ്സ് കോർണർ

time to read

1 min

October 18,2025

Manorama Weekly

Manorama Weekly

കഥയുടെ സുവിശേഷം

വഴിവിളക്കുകൾ

time to read

1 mins

October 18,2025

Manorama Weekly

Manorama Weekly

ഫൊറൻസിക് ഓഫിസർ ആഭ്യന്തര കുറ്റവാളിയിൽ

നല്ലൊരു ജോലി ഉപേക്ഷിച്ചാണ് ഞാൻ സിനിമയിലേക്കിറങ്ങുന്നത്

time to read

2 mins

October 11,2025

Listen

Translate

Share

-
+

Change font size