Facebook Pixel ഗ്ലോക്കോമ കാഴ്ച കവർന്നെടുക്കുന്ന നിശ്ശബ്ദ കള്ളൻ. | Manorama Weekly - entertainment - Magzter.comでこの記事を読む

試す - 無料

ഗ്ലോക്കോമ കാഴ്ച കവർന്നെടുക്കുന്ന നിശ്ശബ്ദ കള്ളൻ.

Manorama Weekly

|

March 21, 2026

കുടുംബത്തിൽ ഒരാൾക്ക് ഗ്ലോക്കോമ ഉണ്ടെങ്കിൽ മറ്റ് അംഗങ്ങളും കണ്ണു പരിശോധന നടത്തുന്നത് നല്ലതാണ്

- ഡോ. ശ്വേത. കെ. MBBS, MS, FSGR, FAICO ഗ്ലോക്കോമ ആൻഡ് ഫെകോ സർജൻ ജ്യോതിസ് ഐ കെയർ, കണ്ണൂർ

ഗ്ലോക്കോമ കാഴ്ച കവർന്നെടുക്കുന്ന നിശ്ശബ്ദ കള്ളൻ.

നമ്മുടെ ഏറ്റവും വിലപ്പെട്ട അനുഗ്രഹങ്ങളിലൊന്നാണ് കാഴ്ച. എന്നാൽ പലപ്പോഴും ചില രോഗങ്ങൾ കാരണം നമുക്ക് കാഴ്ച നഷ്ടപ്പെടാറുണ്ട്. നാം അറിയാതെ പതുക്കെപ്പതുക്കെയാവും ചിലപ്പോൾ കാഴ്ച നഷ്ടമാവുക. അത്തരത്തിലുള്ള ഒരു പ്രധാന രോഗമാണ് ഗ്ലോക്കോമ. ആദ്യഘട്ടങ്ങളിൽ ലക്ഷണങ്ങളൊന്നുമില്ലാതെയാണ് ഈ രോഗം കാഴ്ച നാഡിയെ ബാധിക്കുന്നത്. അതിനാൽ ഗ്ലോക്കോമയെ കാ ഴ്ച കവർന്നെടുക്കുന്ന നിശ്ശബ്ദ കള്ളൻ (Silent Thief of Sight) എന്ന് വിളിക്കാറുണ്ട്.

ലോക ഗ്ലോക്കോമ വാരം

ലോകമെമ്പാടും ഗ്ലോക്കോമയെക്കുറിച്ചുള്ള ബോധവൽക്കരണം വർധിപ്പിക്കുന്നതിനായി എല്ലാ വർഷവും മാർച്ചിലെ രണ്ടാമത്തെ ആഴ്ച ലോക ഗ്ലോക്കോമ വാരമായി ആചരിക്കുന്നു. ഗ്ലോക്കോമ നേരത്തേ കണ്ടെത്തുകയും കാഴ്ചനഷ്ടം തടയുകയും ചെയ്യുക എന്നതാണ് ഈ ആചരണത്തിന്റെ പ്രധാന ലക്ഷ്യം. "ഗ്ലോക്കോമ രഹിത ലോകത്തിനായി കൈകോർക്കാം എന്നതാണ് ഈ വർഷത്തെ സന്ദേശം.

ഗ്ലോക്കോമ ബാധിച്ച് ഒരിക്കൽ കാഴ്ച നഷ്ടമായാൽ പിന്നീട് ഒരിക്കലും തിരിച്ചു കിട്ടില്ല. എന്നാൽ, നേരത്തേ കണ്ടെത്തിയാൽ തുടർന്നുള്ള കാഴ്ച നഷ്ടം തടയാൻ സാധിക്കും. അതിനാൽ ഗ്ലോക്കോമയെക്കുറിച്ച് അറിയേ ണ്ടതെല്ലാം നേരത്തേ മനസ്സിലാക്കാം.

എന്താണ് ഗ്ലോക്കോമ?

കണ്ണിനുള്ളിലെ മർദം(Intraocularpressure) കൂടുന്നതിന്റെ ഫലമായി കാഴ്ചനാഡിയായ ഓപ്റ്റിക് നെർവിന് നാശം സംഭവിക്കു ന്ന രോഗമാണിത്. ഇങ്ങനെ നാശം സംഭവിക്കുമ്പോൾ സ്ഥിരമായി കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുന്നു. വളരെ പതുക്കെയാണ് ഇത് സംഭവിക്കുന്നത്. തുടക്ക കാലങ്ങളിൽ വശങ്ങളിലെ കാഴ്ചയാണ് (peripheral vision) ആദ്യം നഷ്ടമാകുന്നത്. അതുകൊണ്ടുതന്നെ രോഗം ഉണ്ടായാലും പലരും ഇത് ഏറെക്കാലം തിരിച്ചറിയില്ല.

രോഗസാധ്യത കൂടുതലുള്ളവർ

ചിലർക്ക് ഗ്ലോക്കോമ ഉണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെക്കാൾ കൂടുതലായിരിക്കും. പ്രമേഹരോഗികൾ, കുടുംബത്തിൽ ആർക്കെങ്കിലും ഗ്ലോകോമയുള്ളവർ, 40 വയസ്സിന് മുകളിലുള്ളവർ, ദീർഘകാലമായി സ്റ്റിറോയിഡ് മരുന്നുകൾ ഉപയോഗിക്കുന്നവർ, ദൂരക്കാഴ്ച തീരെ കുറഞ്ഞവർ (High myopia), കണ്ണിനുള്ളിൽ മർദം (eye pressure) കൂടുതലുള്ളവർ എന്നിവർക്ക് ഗ്ലോക്കോമ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് ഇത്തരം ആളുകൾ നിശ്ചയമായും ഇടയ്ക്കിടയ്ക്ക് കണ്ണുപരി ശോധന നടത്തണം.

Manorama Weekly からのその他のストーリー

Manorama Weekly

Manorama Weekly

ഗ്ലോക്കോമ കാഴ്ച കവർന്നെടുക്കുന്ന നിശ്ശബ്ദ കള്ളൻ.

കുടുംബത്തിൽ ഒരാൾക്ക് ഗ്ലോക്കോമ ഉണ്ടെങ്കിൽ മറ്റ് അംഗങ്ങളും കണ്ണു പരിശോധന നടത്തുന്നത് നല്ലതാണ്

time to read

3 mins

March 21, 2026

Manorama Weekly

Manorama Weekly

പ്രണയവിലാസത്തിന്റെ എബിസിഡി

ഇപ്പോൾ \"റോസ്ലിൻ' വെബ്സീരീസ് റിലീസായി

time to read

3 mins

March 21, 2026

Manorama Weekly

Manorama Weekly

ചന്ദനഗന്ധമുള്ള അക്ഷരങ്ങൾ

വഴിവിളക്കുകൾ

time to read

1 mins

March 21, 2026

Manorama Weekly

Manorama Weekly

സഭാകമ്പം

കഥക്കൂട്ട്

time to read

1 mins

March 21, 2026

Manorama Weekly

Manorama Weekly

"പ്രകമ്പനം തീർക്കുന്ന പുണ്യാളൻ

പ്രകമ്പനം' തിയറ്ററുകളിൽ ചിരിയുടെ പ്രകമ്പനം സൃഷ്ടിക്കുമ്പോൾ അതിൽ പുണ്യാളന്റെ വേഷം ചെയ്ത സാഗർ സൂര്യയ്ക്ക് ഇത് സന്തോഷനിമിഷമാണ്

time to read

4 mins

March 14, 2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

മട്ടൺ പച്ചമുളക് മസാല

time to read

1 mins

March 14, 2026

Manorama Weekly

Manorama Weekly

നായ്ക്കളുടെ വേനൽക്കാല പരിചരണം

പെറ്റ്സ് കോർണർ

time to read

1 min

March 14, 2026

Manorama Weekly

Manorama Weekly

ഉപ്പയുടെ പാട്ടും എന്റെ കവിതയും

വഴിവിളക്കുകൾ

time to read

1 mins

March 14, 2026

Manorama Weekly

Manorama Weekly

കാലക്ഷേപം

കഥക്കൂട്ട്

time to read

2 mins

March 14, 2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

എഗ് ഗ്രീൻ മസാല

time to read

1 mins

March 07, 2026

Listen

Translate

Share

-
+

Change font size