ഉറപ്പിച്ചു വിളിക്കാം അമ്മ
Vanitha
|August 30, 2025
സിനിമാ സംഘടന അമ്മയുടെ ആദ്യ വനിതാ പ്രസിഡന്റ് ശ്വേത മേനോൻ നിലപാട് വ്യക്തമാക്കുന്നു
മൂന്നു പതിറ്റാണ്ടു മുൻപാണ്, കൃത്യമായി പറഞ്ഞാൽ 1991 ഓഗസ്റ്റ് 15, മുംബൈ മലയാളിയായ പതിനാറുകാരി ശ്വേത, അനശ്വരമെന്ന മമ്മൂട്ടി ചിത്രത്തിലെ നായികയായി മലയാളത്തി ന്റെ ഹൃദയത്തിലേക്കു വലതുകാൽ വച്ചു കയറി. കൃത്യം 34 വർഷങ്ങൾക്കിപ്പുറം ഒരു ഓഗസ്റ്റ് 15. മലയാളത്തിന്റെ താരസംഘടനയായ അമ്മയുടെ ചരിത്രത്തിലാദ്യമായി പ്രസിഡന്റു പദവിയിലെത്തുന്ന വനിതയായി ശ്വേത മേനോൻ.
34 വർഷത്തെ കരിയറിനിടെ വാർത്തകളിൽ ഒരു പാടു വട്ടം ശ്വേത നിറഞ്ഞു. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ അപൂർവമെന്നു കരുതാവുന്ന പദവിയിലേക്കു ശ്വേത മത്സരിക്കാൻ തീരുമാനിച്ചപ്പോൾ വീണ്ടുമുണ്ടായി വിവാദം. മാന്യതയും അശ്ലീലവും കൂട്ടിക്കലർത്തിയുണ്ടായ കോലാഹലങ്ങളെയെല്ലാം നിഷ്പ്രഭമാക്കി ശ്വേത മേനോൻ അമ്മ പ്രസിഡന്റായി.
ചുറ്റും പടരുന്ന നെഗറ്റീവ് വാർത്തകൾക്കിടയിലാണു ശ്വേത മേനോൻ വനിതയോടു സംസാരിക്കാനെത്തിയത്. പതിവു ചിരിയോടെ തുടങ്ങിയതിങ്ങനെ, “സിനിമാ രംഗത്തു കിട്ടാവുന്ന ഏറ്റവും വലിയ അംഗീകരമാണ് ഈ പദവി. സ്ത്രീകൾ നേതൃത്വത്തിലേക്കു വരുമ്പോൾ ചിലർ മുറുമുറുക്കും. നെഗറ്റീവ്കമന്റുകൾ വരും. അതിൽ നിന്നാണു പോസിറ്റീവായി മുന്നോട്ടു പോകാനുള്ള പവർ കിട്ടുക.'' മത്സരിക്കാമെന്നു തീരുമാനിച്ചത് ഒരുപാട് ആലോചിച്ച ശേഷമാണോ ? മത്സരിക്കണോ എന്നു കുറേ വട്ടം ആലോചിച്ചു. ഇറങ്ങിയാൽ ആയിരം ചോദ്യങ്ങളെ നേരിടേണ്ടി വരും. പക്ഷേ, അതിനേക്കാൾ ആലോചിച്ചതു ജോലിയും ഈ പദവിയും ഒന്നിച്ചു മാനേജ് ചെയ്യാനാകുമോ എന്നാണ്. ആ സംശയത്തിനു മറുപടി പറഞ്ഞു തന്നതു ശ്രീയാണ്, “സിനിമ തന്ന സ്നേഹത്തിനും പരിഗണനയ്ക്കും പകരമായി എന്തെങ്കിലും തിരിച്ചു കൊടുക്കാനുള്ള അവസരമാണിത്. ധൈര്യമായി മുന്നോട്ടു പോകൂ. ജയവും തോൽവിയും നോക്കരുത്...' മൾട്ടി ടാസ്കിങ് അമ്മുവിനു നന്നായി പറ്റുമെന്ന ശ്രീയുടെ വാക്കിന്റെ ധൈര്യത്തിലാണു പത്രി സമർപ്പിച്ചത്.
ജൂലൈ 24-ാം തിയതി വൈകിട്ടു നാലു മണി വരെയാണു നോമിനേഷൻ കൊടുക്കാനാകുക. അന്നു വൈകിട്ട് 3.53 നാണു പ്രതിക സമർപ്പിച്ചത്.
ഒരു പ്രത്യേക സാഹചര്യത്തിലാണു മുൻ ഭരണസമിതി പിരിച്ചുവിട്ടത്...
2018 മുതൽ അമ്മ എക്സിക്യുട്ടീവ് മെമ്പറാണ്. മുൻപു വൈസ് പ്രസിഡന്റുമായിരുന്നു. അസാധാരണ സാഹചര്യത്തെ തുടർന്നു കഴിഞ്ഞ തവണ അമ്മ എക്സിക്യുട്ടീവ് കമ്മിറ്റി പിരിച്ചു വിട്ടപ്പോൾ രൂപീകരിച്ച അഡ്ഹോക് കമ്മിറ്റിയിലേക്കു വരണം എന്നു പറഞ്ഞ് ഒരുപാടു പേർ വിളിച്ചിരുന്നു.
Cette histoire est tirée de l'édition August 30, 2025 de Vanitha.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Vanitha
Vanitha
മിന്നും താലിപ്പൊന്നിൽ ഇവളെൻ സ്വന്തം
വിവാഹദിനം പുലർച്ചെ കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ആവണിക്ക് ആശുപത്രിയിൽ വച്ചു വരൻ ഷാരോൺ താലി ചാർത്തി...തുടർന്നു വായിക്കുക
3 mins
December 20, 2025
Vanitha
ദേവി ദർശനം വർഷത്തിലൊരിക്കൽ മാത്രം
ധനുമാസത്തിലെ തിരുവാതിരനാൾ മുതൽ 12 ദിവസം മാത്രം വർഷത്തിൽ ശ്രീ പാർവതി ദേവിയുടെ നടതുറക്കുന്ന അപൂർവ ക്ഷേത്രമായ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം ഈ വർഷത്തെ ഭക്തിസാന്ദ്ര ദിനങ്ങൾക്കായി ഒരുങ്ങിക്കഴിഞ്ഞു.
2 mins
December 20, 2025
Vanitha
Tani malayali
സോഷ്യൽ മീഡിയ താരം ഐശ്വര്യനാഥിന്റെ തനി മലയാളി വിശേഷങ്ങൾ
1 mins
December 20, 2025
Vanitha
പിൻവലിച്ചാലും പണമേറും എസ് ഡബ്ള്യു പി
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
December 20, 2025
Vanitha
Rhythm Beyond limits
സിനിമയിലെത്തി 10 വർഷങ്ങൾ...തെന്നിന്ത്യൻ നായിക മഡോണ സെബാസ്റ്റ്യൻ ചില മാറ്റങ്ങൾക്കുള്ള ഒരുക്കത്തിലാണ്
2 mins
December 20, 2025
Vanitha
സ്വർഗം ഭൂമിയെ തൊടുമ്പോൾ
പരിശുദ്ധ ദൈവമാതാവിന്റെ പേരിൽ ലോകത്ത് ആദ്യമായി നിർമിക്കപ്പെട്ട മരിയോ മജോരെ ബസിലിക്കയിൽ
2 mins
December 20, 2025
Vanitha
പകർത്തി എഴുതി ബൈബിൾ
60കാരി ലൂസി മാത്യു ബൈബിൾ തുറക്കുമ്പോൾ മുന്നിൽ തെളിയുന്ന അക്ഷരങ്ങളിൽ ആത്മസമർപ്പണത്തിന്റെ തിളക്കമുണ്ട്
3 mins
December 20, 2025
Vanitha
ദൈവസ്നേഹം വർണിച്ചീടാൻ...
വത്തിക്കാനിലെ അൾത്താരയിൽ മാർപാപ്പയുടെ സവിധത്തിൽ സ്നേഹഗീതം ആലപിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുന്നു ചങ്ങാതിമാരായ സ്റ്റീഫനും വിജയും
4 mins
December 20, 2025
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Listen
Translate
Change font size

