Essayer OR - Gratuit
സിനിമ എന്ന ഭാഗ്യം
Vanitha
|February 28, 2026
കേരള സർവകലാശാലയിൽ അസിസ്റ്റന്റ് സെക്ഷൻ ഓഫിസർ സിമ സിന്ധു കൃഷ്ണൻ കളങ്കാവലിൽ മമ്മൂട്ടിയുടെ നായികയായി. സിനിമയിൽ ചുവടുറപ്പിക്കുന്ന സിമ ജീവിതം പറയുന്നു
ജീവിതത്തിൽ വളരെക്കുറച്ചു സിനിമകൾ മാത്രം കണ്ടിട്ടുള്ള ഒരാളാണു ഞാൻ സിനിമയുമായി വിദൂരബന്ധം പോലുമില്ലാത്ത എന്റെ ഗ്രാമത്തിൽ ഇപ്പോഴും ഒരു സിനിമ തിയറ്റർ ഇല്ല, സമീപപ്രദേശങ്ങളിൽ ഉണ്ടായിരുന്നവയെല്ലാം കല്യാണമണ്ഡപങ്ങളായി മാറുകയും ചെയ്തു. തിരുവനന്തപുരം ജില്ലയിലെ കിഴ ക്കൻ മലയോരഗ്രാമമായ കൂനൻ വേങ്ങയിലാണ് എന്റെ നാട്. ശരിക്കു പറഞ്ഞാൽ വെഞ്ഞാറമൂടിനും നെടുമങ്ങാടിനും ഇടയ്ക്കുള്ള ഒരു കുഗ്രാമം. അച്ഛൻ കൃഷ്ണൻകുട്ടിനായർ മിലിറ്ററിയിലായിരുന്നു. അമ്മ സിന്ധു.
സിനിമാഭിനയമൊന്നും സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല. നന്നായി പഠിക്കണം ജോലി വാങ്ങണം എന്നതുതന്നെയായിരുന്നു ആഗ്രഹം. നെടുമങ്ങാട് ദർശന ഇംഗ്ലിഷ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നെ, നെടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു. മാർ ഇവാനിയോസിൽ നിന്നു ബിരുദവും വിമൻസ് കോളജിൽ നിന്നു പി.ജിയും ബി. എഡും കഴിഞ്ഞാണ് 2017-ൽ യൂണിവേഴ്സിറ്റി അസിസ്റ്റനായത്. അതിനിടയ്ക്കാണു ലോക്ഡൗൺ വന്നതും ടിക്ടോക്കിൽ വിഡിയോ ചെയ്തതുമൊക്കെ.
കോവിഡ്കാലത്ത് വീടിനുള്ളിൽ അടച്ചിരുന്നപ്പോൾ ചെയ്ത ടിക് ടോക് വിഡിയോകൾ ശ്രദ്ധിക്കപ്പെട്ടു. പലരും നല്ല അഭിപ്രായം പറഞ്ഞപ്പോൾ അഭിനയിക്കാം എന്നൊരു തോന്നൽ. എങ്കിലും അതിനുള്ള ശ്രമങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. പിന്നീടാണ് രേവതി കലാമന്ദിർ പുതിയ സിനിമയുടെ ഒഡിഷന് അപേക്ഷ ക്ഷണിച്ച പരസ്യം കാണുന്നത്. തിരുവനന്തപുരം സ്ലാങ് സംസാരിക്കുന്ന ഒരാളെയായിരുന്നു അവർ നോക്കിയത്. അങ്ങനെയാണു വാശി എന്ന സിനിമയിൽ ആദ്യമായി അഭിനയിക്കുന്നത്.
ആ സിനിമയിൽ ഒരു സീനിലേ ഉണ്ടായിരുന്നുള്ളൂ. കോടതി സീനിൽ. എങ്കിലും അതൊരു നല്ല തുടക്കമായി. ഞാനാണെങ്കിൽ ഷൂട്ടിങ് പോയിട്ട് ക്യാമറ പോലും കണ്ടിട്ടില്ല. അന്ന് എന്നെ സഹായിച്ചത് രേവതിയാണ്. ടൊവീനോയും കീർത്തി സുരേഷുമായിരുന്നു അന്നു കൂടെ അഭിനയിച്ചത്.
Cette histoire est tirée de l'édition February 28, 2026 de Vanitha.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Vanitha
Vanitha
മുടി പോട്ടേ...പവർ വരട്ടേ...
അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...
3 mins
April 11, 2026
Vanitha
എപ്പോഴും മിണ്ടുന്ന പ്രേമം
“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം
1 mins
April 11, 2026
Vanitha
ജെൻ സി താത്പര്യം ട്രേഡിങ്ങിൽ
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
April 11, 2026
Vanitha
കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ
ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി
2 mins
April 11, 2026
Vanitha
മാറുന്ന മലയാളി സ്ത്രീ
വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം
3 mins
April 11, 2026
Vanitha
ന്യൂ ജെൻ ദുപ്പട്ടാവാലി
യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്
1 mins
April 11, 2026
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Listen
Translate
Change font size

