ഒപ്പം വളർന്ന് ഒരുമിച്ചു പറന്ന്
Vanitha
|June 22, 2024
വിജയത്തിന്റെ നെറുകയിൽ നിൽക്കുന്ന സ്ത്രീകളേക്കാൾ മനോഹരമായ കാഴ്ചയെന്തുണ്ട്? കാൻ ഫെസ്റ്റിവലിലെ മലയാളത്തിന്റെ അഭിമാനം കനി കുസൃതിയും ദിവ്യപ്രഭയും
ദിവ്യപ്രഭ ഒരിക്കൽ കനിയോടു പറഞ്ഞു, “മുംബൈയ്ക്കടുത്തു രത്നഗിരി എന്നൊരു സ്ഥലമുണ്ട്. ചുവപ്പു കുന്നുകളും അതിനു താഴെ നീലക്കടലുമുണ്ട്. നമ്മുടെ വർക്കല ക്ലിഫ് പോലെ എന്നാൽ അതിന്റെ ഇരട്ടി സൗന്ദര്യമുള്ള സ്ഥലം. ദൂരെ കുന്നുകളിൽ നിന്ന് മഴ ഓടിവന്ന് കടലിലേക്കു പെയ്യുന്നതു ആദ്യമായി ഞാൻ കണ്ടത് അവിടെയാണ്. കനി ഒരിക്കലെങ്കിലും അവിടെ പോണം. തീർച്ചയായും ഇഷ്ടപ്പെടും പായൽ കപാഡിയയുടെ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് ' എന്ന ചിത്രത്തിലേക്കു രണ്ടുപേരും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ കനി ദിവ്യയെ വിളിച്ചു.
"സിനിമയുടെ സെക്കൻഡ് ഷെഡ്യൂൾ എവിടെയാണെന്നോ? ദിവ്യ പറഞ്ഞ രത്നഗിരിയിൽ. ആ സിനിമയെ കാനിൽ ലോകം ആദരിക്കുമ്പോൾ മലയാളികളായ രണ്ടു പെൺകുട്ടികളുടെ സുദൃഢമായ "സിസ്റ്റർ ഹുഡി'ന്റെ കഥകൂടി പിന്നിലുണ്ട്. അവർ കൈ കോർത്തു പറയുന്നു, “ഒപ്പം വളർന്നവരാണു ഞങ്ങൾ
അഭിമാനത്തോടെ കാനിലേക്കു പോകുമ്പോൾ എന്തായിരുന്നു രണ്ടുപേരുടെയും മനസ്സിൽ
ദിവ്യ: ടെൻഷനും എക്സൈറ്റ്മെന്റും ചേർന്ന ഒരു തരം ടെൻസൈറ്റ്മെന്റ്. ഡബ്ബിങ്ങിനിടയിൽ പല ഭാഗങ്ങൾ ആയികണ്ട സിനിമ ആദ്യമായി പൂർണമായി കാണാൻ പോകുന്നു എന്നു മാത്രമേ അപ്പോൾ ആലോചിച്ചുള്ളൂ.
കനി അഭിനേതാക്കൾ എല്ലാവരും തന്നെ ആ ചിത്രം കാണുന്നത് കാനിലെ പ്രീമിയർ ഷോയിലാണ്. ഞാൻ വളരെ കൂൾ ആയിരുന്നു. പക്ഷേ, ആദ്യമായി സിനിമ കാണുന്നു എന്നോർക്കുമ്പോൾ ഉള്ള ഒരു ഹൈ' ഉണ്ടായിരുന്നു.
“ഹാ.. നമ്മള് പറക്കുകയാണ്' എന്നൊരു തോന്നൽ. ഒരു ചെറുശബ്ദം പോലും ഇല്ലാതെ ശാന്തമായി ഇരുന്നു സിനിമ കാണുകയാണ് അവിടുത്തെ മുഴുവൻ ഓഡിയൻസും. തീർത്തും സമാധാനപരമായി ഇരുന്നു സിനിമ കാണാൻ അതെന്നെ സഹായിച്ചു.
ദിവ്യ: സിനിമ കാണുന്നതിനിടയ്ക്ക് എന്റെ ശ്രദ്ധ ഇടയ്ക്ക് ചുറ്റുമുള്ളവരിലേക്കു കൂടി പോകുന്നുണ്ടായിരുന്നു. ഇവർ എങ്ങനെയാണു സിനിമയെ സ്വീകരിക്കുന്നത് എന്ന് അറിയാനുള്ള ആകാംക്ഷ ഉണ്ടായിരുന്നു. സിനിമ കഴിഞ്ഞതും നീണ്ട കയ്യടികൾ തുടങ്ങി. മൂന്നു മിനിറ്റായി, നാലു മിനിറ്റായി അതു നിലയ്ക്കുന്നേയില്ല. ഇതെന്താ ഇവർ ഇങ്ങനെ കയ്യടിക്കുന്നത് എന്നൊക്കെയാണ് ഞാൻ ചിന്തിക്കുന്നത്.
Esta historia es de la edición June 22, 2024 de Vanitha.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Vanitha
Vanitha
മിന്നും താലിപ്പൊന്നിൽ ഇവളെൻ സ്വന്തം
വിവാഹദിനം പുലർച്ചെ കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ആവണിക്ക് ആശുപത്രിയിൽ വച്ചു വരൻ ഷാരോൺ താലി ചാർത്തി...തുടർന്നു വായിക്കുക
3 mins
December 20, 2025
Vanitha
ദേവി ദർശനം വർഷത്തിലൊരിക്കൽ മാത്രം
ധനുമാസത്തിലെ തിരുവാതിരനാൾ മുതൽ 12 ദിവസം മാത്രം വർഷത്തിൽ ശ്രീ പാർവതി ദേവിയുടെ നടതുറക്കുന്ന അപൂർവ ക്ഷേത്രമായ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം ഈ വർഷത്തെ ഭക്തിസാന്ദ്ര ദിനങ്ങൾക്കായി ഒരുങ്ങിക്കഴിഞ്ഞു.
2 mins
December 20, 2025
Vanitha
Tani malayali
സോഷ്യൽ മീഡിയ താരം ഐശ്വര്യനാഥിന്റെ തനി മലയാളി വിശേഷങ്ങൾ
1 mins
December 20, 2025
Vanitha
പിൻവലിച്ചാലും പണമേറും എസ് ഡബ്ള്യു പി
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
December 20, 2025
Vanitha
Rhythm Beyond limits
സിനിമയിലെത്തി 10 വർഷങ്ങൾ...തെന്നിന്ത്യൻ നായിക മഡോണ സെബാസ്റ്റ്യൻ ചില മാറ്റങ്ങൾക്കുള്ള ഒരുക്കത്തിലാണ്
2 mins
December 20, 2025
Vanitha
സ്വർഗം ഭൂമിയെ തൊടുമ്പോൾ
പരിശുദ്ധ ദൈവമാതാവിന്റെ പേരിൽ ലോകത്ത് ആദ്യമായി നിർമിക്കപ്പെട്ട മരിയോ മജോരെ ബസിലിക്കയിൽ
2 mins
December 20, 2025
Vanitha
പകർത്തി എഴുതി ബൈബിൾ
60കാരി ലൂസി മാത്യു ബൈബിൾ തുറക്കുമ്പോൾ മുന്നിൽ തെളിയുന്ന അക്ഷരങ്ങളിൽ ആത്മസമർപ്പണത്തിന്റെ തിളക്കമുണ്ട്
3 mins
December 20, 2025
Vanitha
ദൈവസ്നേഹം വർണിച്ചീടാൻ...
വത്തിക്കാനിലെ അൾത്താരയിൽ മാർപാപ്പയുടെ സവിധത്തിൽ സ്നേഹഗീതം ആലപിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുന്നു ചങ്ങാതിമാരായ സ്റ്റീഫനും വിജയും
4 mins
December 20, 2025
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Listen
Translate
Change font size

