Facebook Pixel പരിധിയല്ല പരിമിതികൾ | Vanitha - womens-interest - Lee esta historia en Magzter.com

Intentar ORO - Gratis

പരിധിയല്ല പരിമിതികൾ

Vanitha

|

December 23, 2023

ശാരീരിക പരിമിതിയെ മറികടന്ന് സിനിമയിൽ സംവിധായകരായി തുടക്കം കുറിച്ച രാഗേഷും ശ്രീലാലും

- രാഖി റാസ്

പരിധിയല്ല പരിമിതികൾ

ഒരാൾ പന്തളത്തു നിന്നു ട്രെയിനിലാണ് കൊച്ചിയിലെത്തിയത്. അടുത്തയാൾ എറണാകുളം ജില്ലയിലെ നോർത്ത് പറവൂരു നിന്നും സ്വയം കാർ ഡ്രൈവ് ചെയ്തും. രണ്ടു മനുഷ്യരിലൊരാൾ ട്രെയിനിലും ഒരാൾ കാറിലും വന്നു എന്നതിൽ എന്താണിത്ര പറയാനുള്ളത് എന്നു തോന്നാം. അവിടെയാണു കഥയിലെ കൗതുകം.

രാഗേഷ് കൃഷ്ണൻ കുരമ്പാല എന്ന പന്തളത്തുകാരൻ കുട്ടിക്കാലത്തെ സെറിബ്രൽ പാൾസി ബാധിച്ച വ്യക്തിയാണ്. ശ്രീലാലിൽ നാരായണൻ എന്ന കൊച്ചിക്കാരനെ പിടികൂടിയത് പോളിയോ.

ശാരീരിക പരിമിതികൾ വലിച്ചു താഴ്ത്തുമായിരു ന്ന ജീവിതത്തെ നിശ്ചയദാർഢ്യം കൊണ്ടു മറികടന്ന രണ്ടുപേർ. ഇരുവരും ഇന്നു സിനിമ സംവിധായകരാണ്. രാഗേഷിന്റെ കളം @ 24 ശ്രീലാലിന്റെ സ്പ്രിങ് എന്നീ ക്രൈം ത്രില്ലർ സിനിമകൾ റിലീസിനൊരുങ്ങുകയാണ്.

രോഗാവസ്ഥയെ എങ്ങനെ മറികടന്നു ?

രാഗേഷ്: അഞ്ചു വയസ്സായിട്ടും നടക്കുന്നില്ല എന്നു കണ്ടപ്പോൾ അച്ഛൻ രാധാകൃഷ്ണക്കുറുപ്പ് അദ്ദേഹം ജോലി ചെയ്തിരുന്ന ബെംഗളൂരു സിറ്റിയിലെ ആശുപത്രിയിൽ കാണിച്ചു. സെറിബ്രൽ പാൾസിയാണ് എന്നും ചികിത്സ ഇല്ല എന്നും മനസ്സിലായി. ചമ്പക്കുളം ആയുർവേദ കോളജിലെ ചികിത്സയ്ക്കു ശേഷം നടന്നു തുടങ്ങി. അന്ന് കുഞ്ഞിക്കൂനൻ കഥാപാത്രത്തെപ്പോലെയാണ് നടന്നിരുന്നത്. ഇപ്പോൾ സാധാരണ പോലെ നടക്കാനാകും. 

ആ മാറ്റംവരുത്താൻ സഹായിച്ചത് അമ്മ രമയാണ്. പഞ്ചായത്ത് മെമ്പറും പോസ്റ്റ് ഓഫിസ് ആർഡി ഏജ ന്റ് ആയിരുന്ന അമ്മ ആദ്യകാലങ്ങളിൽ എന്നെ സ്‌കൂളിൽ വിടാനും മറ്റും ഏറെ ബുദ്ധിമുട്ടി. വളരും തോറും അച്ഛനും അമ്മയും എന്നെ സാധാരണ കുട്ടികളെ പോലെ പരിഗണിച്ചു. സൈക്കിളിൽ സ്കൂളിൽ പോയിത്തുടങ്ങി. വാഹനം ഓടിക്കാൻ പഠിച്ചു.

എന്റെ ഇരട്ട പെങ്ങൾ രാഗി വിവാഹിതയാണ്. നഴ്സായ അവളുടെ ഭർത്താവ് രഞ്ജിത്ത് സൗദിയിലാണ്. അവർക്ക് രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന മകനുണ്ട്.

ശ്രീലാൽ : എന്റെ പ്രായത്തിലുള്ള ആർക്കും തന്നെ പോളിയോ ഉണ്ടായിരിക്കില്ല. നിർഭാഗ്യവശാൽ പല കാരണങ്ങൾ കൊണ്ടു പോളിയോ വാക്സിനേഷൻ എനിക്ക് ലഭിച്ചില്ല. പിടിച്ചു നിൽക്കേണ്ട പ്രായത്തിൽ സാധിക്കുന്നില്ല എന്നു കണ്ടാണ് ചികിത്സ ചെയ്തു തുടങ്ങിയത്. അതൊന്നും ഫലം ചെയ്തില്ല. ഒരു വശത്തെ ചലനശേഷി ഏറെക്കുറേ നഷ്ടപ്പെട്ടു. കാലുകളുടെ വളർച്ചയും കൃത്യമായില്ല. എങ്കിലും അതെന്റെ ജീവിതത്തെ ഒട്ടും തന്നെ ബാധിച്ചില്ല. ഈ പരിമിതിയോടെ തന്നെ സാധാരണ കുട്ടികളെപ്പോലെ എന്തും ചെയ്യാനുള്ള പ്രാപ്തി കൈവന്നു.

MÁS HISTORIAS DE Vanitha

Vanitha

Vanitha

ചില്ലകൾ നീർത്തി പുതിയ അപ്പു

മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു

time to read

3 mins

April 11, 2026

Vanitha

Vanitha

സോഷ്യൽ മീഡിയയുടെ കൺമണി

പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ

time to read

2 mins

April 11, 2026

Vanitha

Vanitha

തനി ഇടുക്കിക്കാരികൾ

എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.

time to read

2 mins

April 11, 2026

Vanitha

Vanitha

ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം

പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും

time to read

1 min

April 11, 2026

Vanitha

Vanitha

എന്ന തവം ശെയ്തനേ യശോദാ.

കാസർകോട് അതിർത്തി ഗ്രാമമായ കുമ്പളയിലെ കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തിലേക്കാണ് ഈ വിഷുയാത്ര

time to read

3 mins

April 11, 2026

Vanitha

Vanitha

ചൂടിനെ നേരിടാൻ കൂൾ വഴികൾ

വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്

time to read

2 mins

March 28, 2026

Vanitha

Vanitha

വേനലിൽ വാടാതെ

മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ

time to read

3 mins

March 28, 2026

Vanitha

Vanitha

സ്വർണം വിറ്റു ബാധ്യത തീർക്കണോ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..

time to read

1 mins

March 28, 2026

Vanitha

Vanitha

കടക്കെണിയിൽ പുതുതലമുറ?

ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ

time to read

4 mins

March 28, 2026

Vanitha

Vanitha

വീടിന് നൽകൂ..ഈസ്റ്റർ മൂഡ്

സമാധാനത്തിന്റെയും ഉയിർപ്പിന്റെയും സുന്ദരമായ ഈസ്റ്റർ ദിനത്തിൽ വീടിനു നൽകാം സ്പെഷൽ ടച്ച്

time to read

1 mins

March 28, 2026

Translate

Share

-
+

Change font size