Intentar ORO - Gratis

ആശാരിപ്പട

Manorama Weekly

|

April 01,2023

കഥക്കൂട്ട്

- തോമസ് ജേക്കബ്

ആശാരിപ്പട

കീരവാണിയുടെ കാർപെന്റേഴ്സ് മലയാളം തർജമക്കാരെ വെട്ടിലാക്കിയ ആഴ്ചയാണല്ലോ കടന്നുപോയത്. ആശാരിമാരെ കേട്ടുവളർന്ന ഞാൻ ഇന്ന് ഓസ്കറുമായി നിൽക്കുന്നു എന്നു കീരവാണി ഓസ്കർ വേദിയിൽ പറഞ്ഞതായാണ് മാതൃഭൂമിയുടെയും മാധ്യമത്തിന്റെയും ഓൺലൈനിലും ഏഷ്യാനെറ്റിലും വന്നത്. കീരവാണി കേട്ടുവളർന്ന കാർപെന്റേഴ്സ് ആശാരിമാരല്ല. കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിൽ ഒരു തരംഗമായിരുന്ന സംഗീതസംഘമായിരുന്നു കാർപെന്റേഴ്സ്.

ആശാരിമാരുടെ തട്ടിലും മുട്ടിലും ഒരു സംഗീതമുണ്ടല്ലോ എന്നുകൂടി ഏഷ്യാനെറ്റ് പറഞ്ഞുവച്ചു.

കാർപെന്റേഴ്സ് മാതൃഭൂമിയെ വെട്ടിലാക്കുന്നത് ഇതു രണ്ടാം തവണയാണ്. അറുപതുകളിൽ കോട്ടയത്തു മാതൃഭൂമിക്ക് ഒരു പുതിയ ലേഖകൻ വന്നു. എൻ. ചെല്ലപ്പൻ പിള്ള. ആളൊരു മിടുക്കനാണെന്നു തോന്നിയതു കൊണ്ട് കോട്ടയത്തെ പത്ര പ്രവർത്തക താപ്പാനകൾ ചെല്ലപ്പൻ പിള്ളയെ കൂട്ടത്തിൽ കൂട്ടിയില്ല. അതുകൊണ്ട് ചെല്ലപ്പൻ പിള്ള ഒറ്റയ്ക്കു കാര്യങ്ങൾ അന്വേഷിച്ചു നടക്കേണ്ടിവന്നു. അങ്ങനെ നടന്ന് അവശനാകുമെന്നാണു മറ്റുള്ളവർ കരുതിയതെങ്കിലും ആ നടപ്പിൽ ചെല്ലപ്പൻ പിള്ളയ്ക്ക് പല പുതിയ വിവരങ്ങളും കി ട്ടി. അതൊക്കെയെഴുതി ചെല്ലപ്പൻ പിള്ള മാർക്കടിക്കുന്നതു കണ്ട് അസൂയ വന്ന താപ്പാനകൾ കഥാപാത്രത്തെ ഒതുക്കാൻ വഴികൾ ആലോചിച്ചു തുടങ്ങി.

MÁS HISTORIAS DE Manorama Weekly

Translate

Share

-
+

Change font size