Prøve GULL - Gratis
ആശാരിപ്പട
Manorama Weekly
|April 01,2023
കഥക്കൂട്ട്
കീരവാണിയുടെ കാർപെന്റേഴ്സ് മലയാളം തർജമക്കാരെ വെട്ടിലാക്കിയ ആഴ്ചയാണല്ലോ കടന്നുപോയത്. ആശാരിമാരെ കേട്ടുവളർന്ന ഞാൻ ഇന്ന് ഓസ്കറുമായി നിൽക്കുന്നു എന്നു കീരവാണി ഓസ്കർ വേദിയിൽ പറഞ്ഞതായാണ് മാതൃഭൂമിയുടെയും മാധ്യമത്തിന്റെയും ഓൺലൈനിലും ഏഷ്യാനെറ്റിലും വന്നത്. കീരവാണി കേട്ടുവളർന്ന കാർപെന്റേഴ്സ് ആശാരിമാരല്ല. കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിൽ ഒരു തരംഗമായിരുന്ന സംഗീതസംഘമായിരുന്നു കാർപെന്റേഴ്സ്.
ആശാരിമാരുടെ തട്ടിലും മുട്ടിലും ഒരു സംഗീതമുണ്ടല്ലോ എന്നുകൂടി ഏഷ്യാനെറ്റ് പറഞ്ഞുവച്ചു.
കാർപെന്റേഴ്സ് മാതൃഭൂമിയെ വെട്ടിലാക്കുന്നത് ഇതു രണ്ടാം തവണയാണ്. അറുപതുകളിൽ കോട്ടയത്തു മാതൃഭൂമിക്ക് ഒരു പുതിയ ലേഖകൻ വന്നു. എൻ. ചെല്ലപ്പൻ പിള്ള. ആളൊരു മിടുക്കനാണെന്നു തോന്നിയതു കൊണ്ട് കോട്ടയത്തെ പത്ര പ്രവർത്തക താപ്പാനകൾ ചെല്ലപ്പൻ പിള്ളയെ കൂട്ടത്തിൽ കൂട്ടിയില്ല. അതുകൊണ്ട് ചെല്ലപ്പൻ പിള്ള ഒറ്റയ്ക്കു കാര്യങ്ങൾ അന്വേഷിച്ചു നടക്കേണ്ടിവന്നു. അങ്ങനെ നടന്ന് അവശനാകുമെന്നാണു മറ്റുള്ളവർ കരുതിയതെങ്കിലും ആ നടപ്പിൽ ചെല്ലപ്പൻ പിള്ളയ്ക്ക് പല പുതിയ വിവരങ്ങളും കി ട്ടി. അതൊക്കെയെഴുതി ചെല്ലപ്പൻ പിള്ള മാർക്കടിക്കുന്നതു കണ്ട് അസൂയ വന്ന താപ്പാനകൾ കഥാപാത്രത്തെ ഒതുക്കാൻ വഴികൾ ആലോചിച്ചു തുടങ്ങി.
Denne historien er fra April 01,2023-utgaven av Manorama Weekly.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Manorama Weekly
Manorama Weekly
നായ്ക്കളുടെ ശരീരഭാരം
പെറ്റ്സ് കോർണർ
1 min
February 28, 2026
Manorama Weekly
ചെറിയ തുടക്കം
കഥക്കൂട്ട്
1 mins
February 28, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
കക്ക ഇറച്ചി തോരൻ
1 mins
February 28, 2026
Manorama Weekly
യുവത്വം വീണ്ടെടുത്ത വഴിത്താരകൾ
വഴിവിളക്കുകൾ
1 mins
February 28, 2026
Manorama Weekly
ഡിജിറ്റൽ അറസ്റ്റ് എന്ന തട്ടിപ്പ്
സൈബർ ക്രൈം
2 mins
February 21, 2026
Manorama Weekly
അഭയമാണ് അഭിനയം
അധ്യാപനത്തിൽനിന്നും കോർപറേറ്റ് ജോലിയിൽ നിന്നും അഭിനയത്തിന്റെ തട്ടകത്തിലേക്ക് അവിചാരിതമായി എത്തിയ വൈഷ്ണവി തന്റെ സിനിമാ-സീരിയൽ അനുഭവങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മനസ്സു തുറക്കുന്നു
5 mins
February 21, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കൊത്തി താളിച്ചത്
1 mins
February 21, 2026
Manorama Weekly
പ്രായത്തിന്റെ കളി
കഥക്കൂട്ട്
2 mins
February 21, 2026
Manorama Weekly
എഴുപത്തിനാലാം നമ്പർ മുറിയിലെ വെളിച്ചം
വഴിവിളക്കുകൾ
1 mins
February 21, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
വേമ്പനാടൻ കോഴിക്കറി
1 min
February 14, 2025
Translate
Change font size
