Try GOLD - Free
BE കൂൾ
Vanitha
|September 27, 2025
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം
കൊല്ലത്തു നടന്ന സംഭവ മാണ്. ഭാര്യയും നാലു വയസ്സുള്ള മകനുമായി സന്തോഷകര(?)മായി കഴിഞ്ഞ സുധിൻ (യഥാർഥ പേരല്ല) ഒരു ദിവസം അപ്രത്യക്ഷനായി. ഫോൺ സ്വിച്ചോഫ് എന്ന പരാതിയോടെയാണു ഭാര്യ സുഹൃത്തുക്കളെ വിളിച്ചത്. അന്വേഷണത്തിനൊടുവിൽ വാരണസിയിൽ നിന്നു സുധിനെ കണ്ടെത്തി.
തിരികെ വരുന്നില്ല എന്നറിയിച്ച് അയാൾ ഭാര്യയ്ക്ക് ഇങ്ങനെ കത്തെഴുതി, “ജോലിയിലെ സമ്മർദം താങ്ങാനാകുന്നില്ല, വീട്ടിലും സമാധാനമില്ല. ക്രെഡിറ്റ് കാർഡ് ബില്ല് പേടിച്ചാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. ഭാരങ്ങളെല്ലാം താങ്ങി മനസ്സു പിടിവിട്ടു പോകുന്നു, സോറി...
" മാനസികാരോഗ്യം രാഷ്ട്രത്തിന്റെ സാമ്പത്തിക പുരോഗതിക്കു സുപ്രധാനമാണെന്ന് ഇന്ത്യൻ പാർലമെന്റ് ചർച്ച ചെയ്ത് അംഗീകരിച്ചത് അടുത്തിടെയാണ്. മാനസികാരോഗ്യം ഇത്രമാത്രം ചർച്ച ചെയ്യപ്പെടുന്ന കാലത്തും കാണാതെ പോകുന്ന സമ്മർദങ്ങളുണ്ടോ? വീടിനും ജോലിക്കും ബന്ധങ്ങളുടെ കെട്ടുകൾക്കുമിടയിൽ പെ ടാപ്പാടുപെടുകയാണോ പുരുഷൻ ? വിശദമായ മറുപടി കേൾക്കാം.
സാഹചര്യം മാറുന്നു.
ജീവിതത്തിലെ പുതുമയുള്ളതും പ്രയാസമേറിയതുമായ സാഹചര്യങ്ങളോടു പൊരുത്തപ്പെടാൻ ശരീരവും മനസ്സും നടത്തുന്ന പരിശ്രമങ്ങളുടെ ആകെത്തുകയാണു സമ്മർദം. ഒരു പരിധി വരെ കാര്യക്ഷമമായ പ്രവർത്തനത്തിനു പ്രചോദനമേകുന്നതു ചില സമ്മർദങ്ങളാണ്. എന്നാൽ പരിധി വിട്ടാൽ അതു വ്യക്തിയുടെ കാര്യശേഷിയെ തകർക്കും.
സ്ത്രീകളുടെ മാനസികാരോഗ്യത്തെ കുറിച്ചുള്ള ചർച്ചകൾ എല്ലാ കാലത്തും കാണാറുണ്ട്. ഗാർഹിക ഉത്തരവാദിത്തങ്ങളിൽ സ്ത്രീപുരുഷഭേദം ഇല്ലാതെ പാചകവും കുഞ്ഞുങ്ങളെ വളർത്തലും അടക്കമുള്ളവ പങ്കാളികൾ ഒരുമിച്ചു ചെയ്യുന്ന സാഹചര്യമാണ് ഇന്ന്. സ്വാഭാവികമായും സമാനമായ മാനസിക സമ്മർദം പുരുഷനും അനുഭവിക്കുന്നു എന്നർഥം.
പുരുഷൻ എല്ലാ പ്രതിസന്ധികളും ഒറ്റയ്ക്കു നേരിടാൻ പ്രാപ്തനായിരിക്കണം എന്ന ഈ തത്വം (toxic masculinity) സാഹചര്യങ്ങളെ സങ്കീർണമാക്കുന്നു. ആരോടും സഹായം ചോദിക്കാൻ പാടില്ല, കരയാൻ പാടില്ല, വേദനിക്കുന്നു എന്നു പരാതിപ്പെടാൻ പാടില്ല, നിസ്സാര രോഗങ്ങൾക്കു ചികിത്സ തേടാൻ പാടില്ല, മാനസിക പ്രശ്നങ്ങൾക്ക് ഒരു കാരണവശാലും ചികിത്സ എടുക്കാൻ പാടില്ല എന്നിങ്ങനെ പോകുന്നു ഇതിന്റെ സിദ്ധാന്തങ്ങൾ. അവ ലംഘിച്ചാൽ “നീ ആണാണോ' എന്നു ചോദിച്ചാകും സമൂഹം കളിയാക്കുക.
This story is from the September 27, 2025 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Vanitha
THE RISE OF AN IRON WOMAN
കാൽമുട്ടിന്റെ വേദന മൂലം നടക്കാൻ പോലും വിഷമിച്ച ശ്രീദേവി 41-ാം വയസ്സിൽ ഓടിയും നീന്തിയും സൈക്കിൾ ചവിട്ടിയും അയൺമാൻ 70.3 ഗോവ ട്രയാത്ലോൺ വിജയിയായ വിസ്മയ കഥ
3 mins
December 06, 2025
Vanitha
മോഹങ്ങളിലൂടെ juhi
പവി കെയർടേക്കറിലെ നായികമാരിലൊരാളായി തുടക്കം. തമിഴിലേക്കു തിരിഞ്ഞ് വീണ്ടും 'സുമതി വളവ് ' സിനിമയിലൂടെ മലയാളത്തിലെത്തിയ ജൂഹി ജയകുമാർ
1 mins
December 06, 2025
Vanitha
മഞ്ഞിൽ വിരിയുന്ന പൂക്കൾ
വിത്തിൽ നിന്നു നേരെ പൂക്കളായി മാറുന്ന അമാരിലിസ് ലില്ലി നടാനുള്ള സമയം ഇതാണ്
1 mins
December 06, 2025
Vanitha
ഹോം ലോണിൽ കുടുങ്ങിയോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ.വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
November 22, 2025
Vanitha
കൺസീലറിൽ കണ്ണു തെറ്റാതെ
മുഖത്തെ നിറവ്യത്യാസങ്ങൾ മറയ്ക്കുന്ന കൺസീലർ അണിയുമ്പോൾ പാളിച്ചകളില്ലാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
2 mins
November 22, 2025
Listen
Translate
Change font size
