Try GOLD - Free
കുഴിച്ചു മൂടിയിട്ടും കിളിർത്ത സ്വപ്നം
Vanitha
|September 13, 2025
പത്താം ക്ലാസ് തോറ്റിട്ടും ജീവിതം ഒന്നിനു പുറകേ ഒന്നായി അമ്പുകൾ എയ്തു ശ്വാസം മുട്ടിച്ചിട്ടും അംബിക സ്വപ്നം കാണാൻ മറന്നില്ല, ആ സ്വപ്നമാണ് ഈ നാൽപത്തിയാറാം വയസ്സിൽ അവരെ 'അഡ്വക്കേറ്റ് അംബിക'യാക്കി മാറ്റിയത്

നമുക്ക് എല്ലാവർക്കും ഒരേ ലോകമല്ലേ എന്നൊക്കെ പറയുമ്പോഴും കേൾവിയുടെ സുഖത്തിനപ്പുറം നോക്കിയാൽ ആ വാചകം ശരിയാണോ? നമുക്ക് എല്ലാവർക്കും ശരിക്കും “ഒരേ ലോകമാണോ?'' പല ഭാരമുള്ള ഭാരക്കട്ടകൾ കാലിൽ കെട്ടിയുള്ള ഓട്ടമത്സരത്തിൽ ലക്ഷ്യത്തിലെത്തുന്നതു മാത്രം വച്ചു ജയവും തോൽവിയും പതിച്ചു നൽകുന്ന ലോകത്തിനു പാതിവഴിയിൽ തട്ടിത്തടഞ്ഞു വീണവരേയും കിതച്ചു നിൽക്കുന്നവരേയും ഒരു പോറലുമേൽക്കാതെ ഷൂസിട്ട് ഓടുന്നവരേയും എങ്ങനെ ഒരേ പോലെ കാണാൻ കഴിയുന്നു? ഇങ്ങനൊരു ചോദ്യം മുഴച്ചു നിൽക്കുന്നിടത്താണു നമ്മൾ അഡ്വ.അംബികയെ പോലുള്ളവരെ ഒന്നാഴത്തിൽ അറിയേണ്ടത്.
നടന്നു കയറിയ കനൽക്കാലം
ഇഷ്ടം കൊണ്ടും സമൂഹത്തിൽ കുറച്ചു കൂടി ബഹുമാനവും അന്തസ്സും നേടിത്തരുന്നൊരു ജോലി വേണമെന്നതു കൊണ്ടുമാണ് എൽഎൽബി തിരഞ്ഞെടുത്തത്. പഠിക്കുന്ന സമയത്ത്, അതായതു പത്താം ക്ലാസ് തോറ്റിടത്തു നിന്നു വീണ്ടും എഴുതി ഇവിടം വരെ എത്തിയ സമയത്ത്...ഈ ആഗ്രഹം മനസിലുണ്ട്. രണ്ടാം വരവിൽ പ്ലസ് ടുവിനൊക്കെ നല്ല മാർക്ക് കിട്ടിയപ്പോൾ പഠനം നിർത്തിക്കളയാനുള്ളതല്ലെന്നു ബോധ്യപ്പെട്ടു. അഞ്ചു വർഷം കഴിഞ്ഞാൽ നിമയ ബിരുദം കിട്ടുമല്ലോ എന്ന ചിന്തയിൽ നിന്നാണു ഭർത്താവിനൊപ്പം കൂടിയാലോചിച്ച് എൽഎൽബി എന്ന സ്വപ്നത്തിനു പിന്നാലെ പോയത്.
ഒരു വയസ്സാകും മുൻപേ എന്റെ അമ്മ മരിച്ചു. പട്ടാമ്പിക്കടുത്ത് പള്ളിപുറത്താണു വീട്. അച്ഛനു റെയിൽവേയിൽ ജോലിയുണ്ടയിരുന്നതിനാൽ ഷൊർണൂർ റെയിൽവേ ക്വാർട്ടേ ഴ്സിൽ താമസം. ഞാൻ നാലാം ക്ലാസ്സിലെത്തിയപ്പോഴേക്കും കാൻസർ മൂലം അച്ഛനേയും നഷ്ടമായി. രണ്ടു സഹോദരിമാർക്കൊപ്പം അച്ഛന്റെ അമ്മയുടെ കൂടെയാണു പിന്നീടു കഴിഞ്ഞത്. എന്നെക്കാൾ 10-12 വയസ്സ് മൂത്ത സഹോദരിമാരാണു സ്കൂളിലയച്ചതും എല്ലാ കാര്യങ്ങളും നോക്കി നടത്തിയതും. ചേച്ചിമാർ വസന്ത, ശാന്തി. മൂത്ത ചേച്ചിക്ക് അച്ഛന്റെ ജോലി കിട്ടി. രണ്ടാമത്തെ ചേച്ചി അംഗൻവാടി ടീച്ചറാണ്.
This story is from the September 13, 2025 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 9,500+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha

Vanitha
വീടിനു വേണം കോയ് പോണ്ട്
പൂന്തോട്ടവും അലങ്കാര മത്സ്യങ്ങളുമെല്ലാം ചേരുന്ന ഇക്കോ സിസ്റ്റമാണ് വിട് പുതിയ തരംഗമായ കോയ് പോണ്ട് ഒരുക്കുന്നത് എങ്ങനെ എന്നു നോക്കാം
2 mins
September 13, 2025

Vanitha
ഹൃദയം പറയുന്നതു കേൾക്കാം
സെപ്റ്റംബർ 29 ലോക ഹൃദയാരോഗ്യ ദിനം. ആരോഗ്യമുള്ള ഹൃദയം സ്വന്തമാക്കാനും ഹൃദയമിടിപ്പു ശാന്തമാക്കാനും ഓർത്തിരിക്കാം ഇവ
4 mins
September 13, 2025

Vanitha
കുഴിച്ചു മൂടിയിട്ടും കിളിർത്ത സ്വപ്നം
പത്താം ക്ലാസ് തോറ്റിട്ടും ജീവിതം ഒന്നിനു പുറകേ ഒന്നായി അമ്പുകൾ എയ്തു ശ്വാസം മുട്ടിച്ചിട്ടും അംബിക സ്വപ്നം കാണാൻ മറന്നില്ല, ആ സ്വപ്നമാണ് ഈ നാൽപത്തിയാറാം വയസ്സിൽ അവരെ 'അഡ്വക്കേറ്റ് അംബിക'യാക്കി മാറ്റിയത്
3 mins
September 13, 2025

Vanitha
ZODIAC GLOW
സൂര്യരാശി അനുസരിച്ചുള്ള മേക്കപ് ഏതെന്നു നോക്കിയാലോ?
2 mins
September 13, 2025

Vanitha
തുടങ്ങാം ന്യൂജെൻ നഴ്സറി
ഷോപ്പിങ് കോംപ്ലക്സിലോ മാളിലോ തുടങ്ങാം ചെടികൾ വിൽക്കുന്ന സംരംഭം
1 mins
September 13, 2025

Vanitha
സഫാൻ അലിയാസ് SAAF BOI
ക്രിക്കറ്റ് മൈതാനത്തു നിന്നു സിനിമയിലേക്ക് ഓടിക്കയറി, മലയാളികളുടെ സ്വന്തം സാഫ് ബോയ് ആയി മാറിയ സഫാന്റെ പുതിയ വിശേഷങ്ങൾ
1 mins
September 13, 2025

Vanitha
മ്യൂച്വൽ ഫണ്ടുകളെ പേടിക്കണോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
September 13, 2025

Vanitha
ആരവല്ലി കുന്നുകളിലെ കൃഷ്ണൻ
ശ്രീകൃഷ്ണനെ ഏഴു വയസ്സുള്ള ശ്രീനാഥ്ജിയായി ആരാധിക്കുന്ന നാഥ്വാരയിലേക്കു ഒരു യാത്ര
2 mins
September 13, 2025

Vanitha
ബന്ധങ്ങൾ ബന്ധനമാകുമ്പോൾ
ബന്ധങ്ങൾ ബന്ധനങ്ങളാകുന്ന ഇത്തരം സംഭവങ്ങളാണ് ട്രോമാ ബോണ്ടിങ്ങ്
2 mins
September 13, 2025

Vanitha
സഞ്ചരിച്ചോളൂ.ആരോഗ്യം മറക്കരുത്
കാഴ്ചകൾ തേടി ഇറങ്ങുന്നതിനു മുൻപ് അവശ്യമായ ആരോഗ്യ മുൻകരുതലുകൾ എടുക്കാൻ മറക്കരുത്
1 min
September 13, 2025
Listen
Translate
Change font size