Intentar ORO - Gratis
കുഴിച്ചു മൂടിയിട്ടും കിളിർത്ത സ്വപ്നം
Vanitha
|September 13, 2025
പത്താം ക്ലാസ് തോറ്റിട്ടും ജീവിതം ഒന്നിനു പുറകേ ഒന്നായി അമ്പുകൾ എയ്തു ശ്വാസം മുട്ടിച്ചിട്ടും അംബിക സ്വപ്നം കാണാൻ മറന്നില്ല, ആ സ്വപ്നമാണ് ഈ നാൽപത്തിയാറാം വയസ്സിൽ അവരെ 'അഡ്വക്കേറ്റ് അംബിക'യാക്കി മാറ്റിയത്
നമുക്ക് എല്ലാവർക്കും ഒരേ ലോകമല്ലേ എന്നൊക്കെ പറയുമ്പോഴും കേൾവിയുടെ സുഖത്തിനപ്പുറം നോക്കിയാൽ ആ വാചകം ശരിയാണോ? നമുക്ക് എല്ലാവർക്കും ശരിക്കും “ഒരേ ലോകമാണോ?'' പല ഭാരമുള്ള ഭാരക്കട്ടകൾ കാലിൽ കെട്ടിയുള്ള ഓട്ടമത്സരത്തിൽ ലക്ഷ്യത്തിലെത്തുന്നതു മാത്രം വച്ചു ജയവും തോൽവിയും പതിച്ചു നൽകുന്ന ലോകത്തിനു പാതിവഴിയിൽ തട്ടിത്തടഞ്ഞു വീണവരേയും കിതച്ചു നിൽക്കുന്നവരേയും ഒരു പോറലുമേൽക്കാതെ ഷൂസിട്ട് ഓടുന്നവരേയും എങ്ങനെ ഒരേ പോലെ കാണാൻ കഴിയുന്നു? ഇങ്ങനൊരു ചോദ്യം മുഴച്ചു നിൽക്കുന്നിടത്താണു നമ്മൾ അഡ്വ.അംബികയെ പോലുള്ളവരെ ഒന്നാഴത്തിൽ അറിയേണ്ടത്.
നടന്നു കയറിയ കനൽക്കാലം
ഇഷ്ടം കൊണ്ടും സമൂഹത്തിൽ കുറച്ചു കൂടി ബഹുമാനവും അന്തസ്സും നേടിത്തരുന്നൊരു ജോലി വേണമെന്നതു കൊണ്ടുമാണ് എൽഎൽബി തിരഞ്ഞെടുത്തത്. പഠിക്കുന്ന സമയത്ത്, അതായതു പത്താം ക്ലാസ് തോറ്റിടത്തു നിന്നു വീണ്ടും എഴുതി ഇവിടം വരെ എത്തിയ സമയത്ത്...ഈ ആഗ്രഹം മനസിലുണ്ട്. രണ്ടാം വരവിൽ പ്ലസ് ടുവിനൊക്കെ നല്ല മാർക്ക് കിട്ടിയപ്പോൾ പഠനം നിർത്തിക്കളയാനുള്ളതല്ലെന്നു ബോധ്യപ്പെട്ടു. അഞ്ചു വർഷം കഴിഞ്ഞാൽ നിമയ ബിരുദം കിട്ടുമല്ലോ എന്ന ചിന്തയിൽ നിന്നാണു ഭർത്താവിനൊപ്പം കൂടിയാലോചിച്ച് എൽഎൽബി എന്ന സ്വപ്നത്തിനു പിന്നാലെ പോയത്.
ഒരു വയസ്സാകും മുൻപേ എന്റെ അമ്മ മരിച്ചു. പട്ടാമ്പിക്കടുത്ത് പള്ളിപുറത്താണു വീട്. അച്ഛനു റെയിൽവേയിൽ ജോലിയുണ്ടയിരുന്നതിനാൽ ഷൊർണൂർ റെയിൽവേ ക്വാർട്ടേ ഴ്സിൽ താമസം. ഞാൻ നാലാം ക്ലാസ്സിലെത്തിയപ്പോഴേക്കും കാൻസർ മൂലം അച്ഛനേയും നഷ്ടമായി. രണ്ടു സഹോദരിമാർക്കൊപ്പം അച്ഛന്റെ അമ്മയുടെ കൂടെയാണു പിന്നീടു കഴിഞ്ഞത്. എന്നെക്കാൾ 10-12 വയസ്സ് മൂത്ത സഹോദരിമാരാണു സ്കൂളിലയച്ചതും എല്ലാ കാര്യങ്ങളും നോക്കി നടത്തിയതും. ചേച്ചിമാർ വസന്ത, ശാന്തി. മൂത്ത ചേച്ചിക്ക് അച്ഛന്റെ ജോലി കിട്ടി. രണ്ടാമത്തെ ചേച്ചി അംഗൻവാടി ടീച്ചറാണ്.
Esta historia es de la edición September 13, 2025 de Vanitha.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Vanitha
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Vanitha
കൈവിട്ടു പോകല്ലേ ശരീരഭാരം
അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം
1 min
November 22, 2025
Vanitha
Sayanora Unplugged
ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...
4 mins
November 22, 2025
Vanitha
"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം
സാമൂഹികം
3 mins
November 22, 2025
Vanitha
ഞാൻ ഫെമിനിച്ചിയാണ്
മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...
2 mins
November 22, 2025
Listen
Translate
Change font size

