Try GOLD - Free

ആ നേരം ഹൃദയം ആഹ്ലാദഭരിതം

Vanitha

|

March 30, 2024

ലോലമായ ഓർമകളെ ഒരു മനോജ്ഞ സാരിയുടെ ഞൊറിവുകൾ പോലെ അടുക്കിവയ്ക്കുകയാണ് എഴുത്തുകാരി റോസ്മേരി

- rose mary

ആ നേരം ഹൃദയം ആഹ്ലാദഭരിതം

നന്നേ ചെറുപ്പത്തിൽത്തന്നെ സാരികളുടെ വൈവിധ്യമാർന്ന വർണ പ്രപഞ്ചം എന്നെ വിസ്മയിപ്പിച്ചിരുന്നു. അതിനു കാരണം രണ്ട് അമ്മായിമാരാണ്. അപ്പന്റെ സഹോദരിമാർ. അച്ചാമ്മയും പൂവമ്മയും. ഒരാൾ മണ്ണാർക്കാട്ടും മറ്റേയാൾ ആലുവയിലും വല്യവധി തുടങ്ങുമ്പോൾ അവർ രണ്ടു മാസത്തേക്കു തറവാട്ടിൽ ഒഴിവുകാലം ആഘോഷിക്കാൻ എത്തും. സ്നേഹവതികളായ ഇരുവരും ഞങ്ങൾക്കു പുത്തനുടുപ്പും കല്ലുമാലകളും പൂസ്ലൈഡുമെല്ലാം സമ്മാനിക്കും.

ഈ രണ്ടു മാസത്തിനിടയ്ക്ക് അവർക്ക് കാഞ്ഞിരപ്പള്ളിയിൽ നിരവധി ചടങ്ങുകളിൽ മാമ്മോദീസ, മനസ്സമ്മതം, കല്യാണ ഉറപ്പ് ഇത്യാദികൾ പങ്കെടുക്കേണ്ടതുണ്ട്. അതിനുവേണ്ടി ഭംഗിയേറിയ സാരികളും ചേരുന്ന ആഭരണങ്ങളുമൊക്കെയായാണ് എത്തുന്നത്.

തൃശൂരിലെ ഫാഷൻ ഫാബ്രിക്സ്ഉം  എറണാകുളത്തെ ചാക്കോളാസുമായിരുന്നു അവരുടെ ഇഷ്ട കേന്ദ്രങ്ങൾ. അവർ നിരത്തിക്കാട്ടുന്ന ആ സാരിത്തരങ്ങൾ ഞങ്ങൾ കുട്ടികൾ വിസ്മയത്തോടെ ആസ്വദിക്കും. ഗെദ് വാൾ, വെങ്കിടഗിരി, നാരായൺ പട്ട്, ധർമവാരം പട്ട്, പോച്ചംപള്ളി... എന്തെല്ലാം പേരുകൾ അവ തുറക്കുമ്പോഴുള്ള സീൽക്കാര ധ്വനി. അവയിൽ നിന്നുതിരുന്ന നറുമണങ്ങൾ...

മഴവിൽ നിറങ്ങളിൽ ആദ്യ സാരി

 ആദ്യമായി ഒരു സാരി സമ്മാനിക്കുന്നത് ഏറ്റവും ഇളയ ഉപ്പാപ്പന്റെ ഭാര്യയായ ഉണ്ണിയാന്റിയാണ്. പ്രീഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോഴാണ്. മഴവില്ലിന്റെ ഏഴു നിറങ്ങൾ സൗമ്യമായ് ചേർത്തുവച്ച ആ ഫുൾ വോയിൽ സാരിക്കു സവിശേഷമായ ചാരുതയുണ്ടായിരുന്നു. റെയിൻബോ സാരി എന്നറിയപ്പെടുന്ന ആ സാരി അണിയുമ്പോഴൊക്കെ ഞാനൊരു വനദേവതയായി പരിണമിക്കുന്നു എന്നൊരു തോന്നൽ. അതിന്റെ പാളികൾ നിവർക്കുമ്പോൾ പ്രസരിക്കുന്ന ചന്ദനഗന്ധം ഇപ്പോഴും പ്രജ്ഞയിൽ തങ്ങിനിൽക്കുന്നു.

ചേട്ടനെ സെന്റ് റോക്സ് സ്കൂളിൽ ചേർക്കാനാണ് ആദ്യമായി സ്വന്തം നാടായ കാഞ്ഞിരപ്പള്ളിയിൽ നിന്ന് അപ്പന്റെ ഒപ്പം തിരുവനന്തപുരം എന്ന വിദൂര നഗരത്തിലെത്തിയത്. കണ്ട മാത്രയിൽ ഞാനീ പ്രിയനഗരവുമായി പ്രണയത്തിലായി. അവിടുത്തെ പഞ്ചാരമണൽ ശേഖരമുള്ള കടലോരം, കാഴ്ചബംഗ്ലാവ്, തണൽ വിരിച്ച വഴികൾ, പുരാതന കെട്ടിടങ്ങൾ... ആ പ്രണയമാണ് ബിഎ പഠനത്തിന് എന്നെ മാർ ഇവാനിയോസ് കോളജിലെത്തിച്ചത്.

MORE STORIES FROM Vanitha

Vanitha

Vanitha

ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ

ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ

time to read

1 mins

October 11, 2025

Vanitha

Vanitha

കൂട്ടുകൂടാം, കുട്ടികളോട്

മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ

time to read

2 mins

September 27, 2025

Vanitha

Vanitha

പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്

കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

time to read

1 mins

September 27, 2025

Vanitha

Vanitha

BE കൂൾ

ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം

time to read

4 mins

September 27, 2025

Vanitha

Vanitha

പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം

ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ

time to read

4 mins

September 27, 2025

Vanitha

Vanitha

യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക

ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

September 27, 2025

Vanitha

Vanitha

സ്കിൻ സൈക്ലിങ്

ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്

time to read

2 mins

September 27, 2025

Vanitha

Vanitha

അടവിനും അഭിനയത്തിനും കളരി

മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി

time to read

1 mins

September 27, 2025

Vanitha

Vanitha

ലേഡി ഫൈറ്റ് MASTER

ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു

time to read

3 mins

September 27, 2025

Vanitha

Vanitha

രാജവെമ്പാലയും അണലിയും നിസ്സാ...രം

“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്

time to read

2 mins

September 27, 2025

Listen

Translate

Share

-
+

Change font size