Try GOLD - Free

ഇവയ്ക്കുമുണ്ട് കഥ പറയാൻ

Vanitha

|

June 24, 2023

നൂറ്റാണ്ടുകൾ പഴക്കമുള്ള പാത്രങ്ങളും വിട്ടുപകരണങ്ങളും പ്രദർശിപ്പിക്കുന്ന ലോകത്തെ അപൂർവ മ്യൂസിയം ഇന്ത്യയിൽ

- എഴുത്തും ചിത്രങ്ങളും: ഈശ്വരൻ ശീരവള്ളി

ഇവയ്ക്കുമുണ്ട് കഥ പറയാൻ

സബർമതിയുടെ തീരത്തെ വരണ്ട കാറ്റിന്റെ ചൂടിൽ നിന്ന് അൽപം ആശ്വാസം തേടി ആശ്രമമുറ്റത്തെ മാവിൻ ചുവട്ടിലിരിക്കുമ്പോഴാണ് മഹേന്ദ്ര ജയിൻ ചോദിക്കുന്നത്, "വിചാർ മ്യൂസിയം കണ്ടില്ലല്ലോ... അതു കാണാതെ അഹമ്മദാബാദിൽ നിന്നു പോയാൽ വലിയ നഷ്ടമായിരിക്കും. 'യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് സിറ്റിയായ ഈ നഗരത്തിൽ അങ്ങനെയൊരു മ്യൂസിയമുണ്ടോ? സാധാരണ വീട്ടുപകരണങ്ങളിലൂടെ സാംസ്കാരിക പരിണാമം വെളിപ്പെടുത്തുന്ന പ്രദർശനശാലയാണത്. വെള്ളം ശേഖരിക്കുന്ന കുടങ്ങൾ, പാത്രങ്ങൾ, കളിപ്പാവകൾ, പണിയായുധങ്ങൾ തുടങ്ങി ആഭരണപ്പെട്ടികൾ വരെ പലതും കാണാം അവിടെ ആയിരം കൊല്ലം മുതൽ നൂറ്റാണ്ടുകളുടെ പഴക്കമുള്ളവ വരെ മുഖത്തെ അമ്പരപ്പ് കണ്ടിട്ടായിരിക്കും ജയിൻ വിശദീകരിച്ചു. വേറിട്ട ഈ പ്രദർശന ശാലയുടെ ലൊക്കേഷനും പോകേണ്ട വിധവുമൊക്കെ ചോദിക്കാതെ തന്നെ വിശദീകരിച്ചു. അതോടെ ആ മ്യൂസിയമൊന്നു കണ്ടാലോ എന്ന വിചാരം മനസ്സിൽ മൊട്ടിട്ടു.

ഗാന്ധി ആശ്രമത്തിൽ നിന്നു പുറത്തിറങ്ങിയപ്പോൾ സൂര്യൻ പടിഞ്ഞാറേക്ക് ചാഞ്ഞു തുടങ്ങിയിരുന്നു. സബർമതി നദിയുടെ ഓരം പറ്റി നീ ണ്ട റോഡ്, സഞ്ചാരികൾക്കായി അണിഞ്ഞാരുങ്ങി നിൽക്കുന്ന റിവർഫ്രണ്ട് പാർക്ക് ആണ് ഏറെ ദൂരം റോഡിനെ അനുഗമിച്ചത്. നിരത്തുകൾ വീതിയേറിയവ ആയിട്ടും വാഹനത്തിരക്കിൽ മുങ്ങിത്താഴ്ന്ന കാർ പത്തു കിലോമീറ്റർ പിന്നിടാൻ അര മണിക്കൂർ എടുത്തു. പരമ്പരാഗതമായ ഗുജറാത്തി ഭക്ഷണശാലയെ അനുസ്മരിപ്പിക്കുന്ന ഓലമേഞ്ഞ പന്തലിനു സമീപം ടിക്കറ്റെടുത്ത് അകത്തേക്ക് നടന്നു. പരമ്പരാഗത ശൈലിയിൽ നിർമിച്ച മണ്ണുകൊണ്ട് നിർമിച്ച കെട്ടിടത്തിന്റെ പൂമുഖത്തേക്കാണ് എത്തിയത്.

കലം നിറയെ കാഴ്ചകൾ

 കലങ്ങൾ, കുടങ്ങൾ, കലശങ്ങൾ, കുറ്റികൾ, ചരുവങ്ങൾ... എത്ര പേരിട്ടാലും തികയാത്തത് വൈവിധ്യമാണ് ജലസംഭരണികളുടേത്. ജലം ശേഖരിച്ച് കൊണ്ടുവരാനുള്ളവ, വീടുകളിൽ സംഭരിച്ച് സൂക്ഷിക്കാൻ അടുപ്പിൽ വയ്ക്കാൻ പാകത്തിലുള്ളവ, പിടിക്കാൻ കാതുള്ളവ അങ്ങനെ എത്രവിധം. ചെമ്പും പിച്ചളയും ഓടും ഉപയോഗിച്ച് നിർമിച്ചവയാണ് ഇവ ഏറെയും.

MORE STORIES FROM Vanitha

Vanitha

Vanitha

രാഹുൽ യുഗം

ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ

time to read

2 mins

November 22, 2025

Vanitha

Vanitha

ഇക്കാന്റെ സ്വന്തം കാവേരി

നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ

സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്

time to read

3 mins

November 22, 2025

Vanitha

Vanitha

സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ

സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ

time to read

2 mins

November 22, 2025

Vanitha

Vanitha

ജോലിയിൽ ഒറ്റ മൈൻഡ്

ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും

time to read

3 mins

November 22, 2025

Vanitha

Vanitha

വീണ്ടും നീയെൻ കരം പിടിച്ചാൽ...

വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ

time to read

1 mins

November 22, 2025

Vanitha

Vanitha

കൈവിട്ടു പോകല്ലേ ശരീരഭാരം

അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം

time to read

1 min

November 22, 2025

Vanitha

Vanitha

Sayanora Unplugged

ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...

time to read

4 mins

November 22, 2025

Vanitha

Vanitha

"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം

സാമൂഹികം

time to read

3 mins

November 22, 2025

Vanitha

Vanitha

ഞാൻ ഫെമിനിച്ചിയാണ്

മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...

time to read

2 mins

November 22, 2025

Translate

Share

-
+

Change font size