Try GOLD - Free

ജീവിതം സുരക്ഷിതമാക്കണോ? ഫോണിനെ സൂക്ഷിക്കൂ!

SAMPADYAM

|

December 01,2022

പണത്തിന്റെ കൊടുക്കൽ വാങ്ങലുകൾക്കുള്ള ഉപകരണമാണു നമ്മുടെ മൊബൈൽ ഫോണുകൾ. ശമ്പളമോ പെൻഷനോ ബിസിനസ്, പ്രഫഷനൽ വരുമാനമോ വരവായാലും ചെലവായാലും ബാങ്ക് അക്കൗണ്ടിലൂടെയാണെങ്കിലും സ്മാർട് ഫോൺ വഴിയാണ് ഇടപാടുകളെല്ലാം. ഈ സാഹചര്യത്തിൽ ഫോണിന്റെ സുരക്ഷ നമ്മുടെ പണപ്പെട്ടിയുടെ താക്കോൽ കൂടിയാണ്. അതുറപ്പു വരുത്താനും അബദ്ധങ്ങൾ വഴി പണനഷ്ടം ഇല്ലാതാക്കാനും അറിയേണ്ട കാര്യങ്ങൾ.

- രാജ്യശ്രീ എസ്.

ജീവിതം സുരക്ഷിതമാക്കണോ? ഫോണിനെ സൂക്ഷിക്കൂ!

അത്യാവശ്യം വന്നാൽ വായ്പയെടുക്കാൻ, ബില്ലുകൾ സമയത്ത് അടയ്ക്കാൻ വിവിധ പദ്ധതികളിൽ പണം നിക്ഷേപിക്കാൻ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ എന്നുവേണ്ട നിങ്ങളുടെ മണി മാറ്റേഴ്സ് എന്തുമാകട്ടെ, അതെല്ലാം നിറവേറ്റാൻ ഇന്ന് ഒരു മൊബൈൽ ഫോണോ ലാപ്ടോപ്പോ മതി. വേഗത്തിൽ മാത്രമല്ല തികച്ചും ലളിതമായി, എവിടെയിരുന്നും അതെല്ലാം ചെയ്യാനും കഴിയും. സാങ്കേതികവിദ്യാരംഗത്തെ വൻ വിപ്ലവമാണിതെല്ലാം സാധ്യമാക്കിയത്.

പക്ഷേ, മറുവശത്ത് അതേ സാങ്കേതികവിദ്യ തന്നെ ആയുധമാക്കി അതിവിദഗ്ധമായി വിവിധതരം തട്ടിപ്പുകൾ നടത്തുന്നതും വർധിക്കുകയാണ്. നമ്മുടെ ഫോണിലെ വിവരങ്ങൾ ചോർത്തി, അതുപയോഗിച്ചു ലോകത്തിന്റെ ഏതോ കോണിൽ ഇരുന്ന് അവർ ലക്ഷങ്ങളും കോടികളും തട്ടുന്നു. അധികൃതർ സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കുന്തോറും അതിനെയെല്ലാം മറികടന്നു പുതിയതും കുറ്റമറ്റതുമായ തട്ടിപ്പുകൾ രൂപംകൊള്ളുന്നു. തട്ടിപ്പിന് ഇന്നല്ലെങ്കിൽ നാളെ നിങ്ങളും ഇരയാകാം.

ഇവിടെ മറക്കരുതാത്ത ഒരു യാഥാർഥ്യം കൂടിയുണ്ട്. ഇന്നു ഫോണെന്നാൽ ഓരോ വ്യക്തിയെ സംബന്ധിച്ചും ജീവനും ജീവിതവുമാണ്. സ്വകാര്യജീവിതവും വിനോദോപാധികളും ഫോട്ടോകളും വിഡിയോകളും അടക്കം ഒരു വ്യക്തിയുടെ ജീവിതമാകെ ആവാഹിച്ചു സൂക്ഷിച്ചിരിക്കുന്ന ഒരു ഇലക്ട്രോണിക് ഉപകരണം.

അതുകൊണ്ടു പണത്തിലുപരി ഓരോരുത്തരുടെയും ജീവിതത്തിന്റെ മൊത്തം സുരക്ഷയും ഫോണുമായി ബന്ധപ്പെട്ടിരിക്കുന്നു. ഫോണുമായി ബന്ധപ്പെട്ട അപകടസാധ്യത വലിയ വെല്ലുവിളിയാകുന്നതും ഇവിടെയാണ്. ഇതൊന്നും ഒരിക്കലും ആരെക്കൊണ്ടും പൂർണമായും ഒഴിവാക്കാനാകില്ല. എന്നാൽ, ഇനി ഫോണിനെ പല കാര്യങ്ങളിൽ നിന്നും ഒഴിവാക്കാം എന്നാഗ്രഹിച്ചാൽ അതൊട്ടു നടക്കാനും പോകുന്നില്ല.

പക്ഷേ, അൽപം ശ്രദ്ധ പുലർത്തിയാൽ വലിയൊരളവോളം അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കും. ഡിജിറ്റൽ ലോകത്തെക്കുറിച്ചു കൂടുതൽ അറിയുകയാണു വേണ്ടത്. തട്ടിപ്പുകളും അപകടങ്ങളും ഏതെല്ലാം തരത്തിൽ കടന്നുവരാമെന്നും മനസ്സിലാക്കണം. അവ മറികടക്കാനുള്ള മാർഗങ്ങൾ അറിയണം. ആവശ്യമായ മുൻകരുതലുകൾ എടുക്കണം.

ജീവിതം തന്നെ ഹാക് ചെയ്യാനായി സ്മാർട് ഫോൺ തുറന്നിടുന്നവർ


 

MORE STORIES FROM SAMPADYAM

SAMPADYAM

SAMPADYAM

ബിറ്റ്കോയിന്റെ ഭാവി എന്ത്?

ഗവൺമെന്റ് നിയന്ത്രിത സാമ്പത്തികവ്യവസ്ഥയ്ക്ക് അതീതമാണ് ബിറ്റ്കോയിന്റെ നിലനിൽപ്. കൂടുതൽ ആളുകളിലേക്കു ബിറ്റ്കോയിൻ എത്തുന്നതിലൂടെ അതിന്റെ മൂല്യം വർധിക്കുകയും കൂടുതൽ സുരക്ഷിതമാവുകയും ചെയ്യും.

time to read

2 mins

October 01, 2025

SAMPADYAM

SAMPADYAM

സ്വർണം വിറ്റാൽ 12.5% നികുതി ലാഭിക്കാൻ മാർഗമുണ്ട്

അച്ഛൻ വിവാഹത്തിനു നൽകിയ സ്വർണം 14 വർഷത്തിനുശേഷം വിൽക്കാൻ തയാറെടുക്കുന്ന രോഹിണി ചോദിക്കുന്നു, സ്വർണത്തിന് ആദായനികുതി നൽകണോ? ഇതിൽ ഏതെങ്കിലും തരത്തിൽ ഇളവുകൾ കിട്ടുമോ?

time to read

1 min

October 01, 2025

SAMPADYAM

SAMPADYAM

സ്വർണവില ഇനി എങ്ങോട്ട്?

കാര്യമായ ഇടിവുണ്ടാകുമ്പോൾ കേന്ദ്ര ബാങ്കുകൾ കൂടുതൽ സ്വർണം സംഭരിക്കാൻ രംഗത്തെത്തുമെന്നതിനാൽ കുത്തനെയുള്ള ഇടിവ് മിക്കവാറും അസംഭവ്യമാണ്.

time to read

1 mins

October 01, 2025

SAMPADYAM

SAMPADYAM

ജിഎസ്ടി കുറയ്ക്കൽ; 10 വർഷംകൊണ്ട് ഏതൊക്കെ മേഖലകൾ മികച്ച പ്രകടനം കാഴ്ചവയ്ക്കും?

ചരക്കുസേവന നികുതി (ജിഎസ്ടി) നിരക്കുകളിലുണ്ടായ കുറവും പരിഷ്കാരങ്ങളും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയിലുടനീളം ഘടനാപരമായ മാറ്റങ്ങൾക്കു കാരണമാകും

time to read

2 mins

October 01, 2025

SAMPADYAM

SAMPADYAM

നിക്ഷേപകർക്കു കുതിക്കാം ഇൻഫ്രാസ്ട്രക്ചറിലൂടെ

\"അമേരിക്കയ്ക്കു പണമുള്ളതു കൊണ്ടല്ല അമേരിക്കയുടെ റോഡുകൾ മികച്ചതായത്. അമേരിക്ക സമ്പന്ന രാഷ്ട്രമായതു തന്നെ അവിടെ മികച്ച റോഡുകളുള്ളതിനാലാണ്.' -ജോൺ എഫ്. കെന്നഡി, മുൻ അമേരിക്കൻ പ്രസിഡന്റ്.

time to read

2 mins

October 01, 2025

SAMPADYAM

SAMPADYAM

'തിരുവാനന്തരം' വിപണിയിൽ ഇനി റിവഞ്ച് റാലി

നെഗറ്റിവ് കാര്യങ്ങളൊക്കെ പിന്നിലായതോടെ ഇനി ഇന്ത്യൻ വിപണി റിവഞ്ച് റാലിയി ലേക്കു നീങ്ങാം. ആ തിരിച്ചുവരവിന് ഈ വർഷത്തെ ദീപാവലി വ്യാപാരം ആക്കംകൂട്ടും. സർക്കാർ പ്രഖ്യാപിച്ച പരിഷ്കരണ നടപടികളിലൂടെ ബാഹ്യ ആഘാതങ്ങളെ ചെറുക്കാൻ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക സാധിക്കും.

time to read

2 mins

October 01, 2025

SAMPADYAM

SAMPADYAM

ഇന്ത്യാ ഗ്രോത്ത് സ്റ്റോറി

അടുത്ത ഘട്ടത്തിലേക്ക് വിപണിയിൽ ശുഭസൂചനകൾ

time to read

2 mins

October 01, 2025

SAMPADYAM

SAMPADYAM

സംവദ് 2082 നിക്ഷേപകർക്കു മുന്നിൽ തെളിയുന്നത് യാത്രയ്ക്കുള്ള ദീപാലങ്കാരങ്ങൾ

ഈ വർഷത്തെ ദീപാവലി മുതൽ അടുത്ത ദീപാവലിവരെ നീളുന്ന പാതയിലേക്കു പ്രവേശിക്കുകയാണ് ഇന്ത്യയിലെ ഓഹരി, മ്യൂച്വൽ ഫണ്ട് നിക്ഷേപകർ

time to read

2 mins

October 01, 2025

SAMPADYAM

SAMPADYAM

വനിതകൾക്കായി ഇ-ഓട്ടോയ്ക്ക് വായ്പ ഒരു ലക്ഷം സബ്സിഡി

വായ്പ തുകയുടെ 40% തുക ഒറ്റ ഗഡുവായി സബ്സിഡി അനുവദിക്കും.

time to read

1 min

October 01, 2025

SAMPADYAM

SAMPADYAM

ജിഎസ്ടി ലാഭത്താക്കോൽ അവിടിരിക്കട്ടെ

സമ്പാദ്യോത്സവമല്ല. വ്യാപാരോത്സവമാണ് ഉണ്ടാകാൻ പോകുന്നത്. പുതിയ ചെലവ്. പുതിയ ഇഎംഐ. കണ്ടതെല്ലാം വാങ്ങിക്കൂട്ടും. നികുതി കുറഞ്ഞതോടെ വില കുറയും. അതോടെ വിൽപനയും പതിന്മടങ്ങാകും.

time to read

1 min

October 01, 2025

Translate

Share

-
+

Change font size