कोशिश गोल्ड - मुक्त
ജീവിതം സുരക്ഷിതമാക്കണോ? ഫോണിനെ സൂക്ഷിക്കൂ!
SAMPADYAM
|December 01,2022
പണത്തിന്റെ കൊടുക്കൽ വാങ്ങലുകൾക്കുള്ള ഉപകരണമാണു നമ്മുടെ മൊബൈൽ ഫോണുകൾ. ശമ്പളമോ പെൻഷനോ ബിസിനസ്, പ്രഫഷനൽ വരുമാനമോ വരവായാലും ചെലവായാലും ബാങ്ക് അക്കൗണ്ടിലൂടെയാണെങ്കിലും സ്മാർട് ഫോൺ വഴിയാണ് ഇടപാടുകളെല്ലാം. ഈ സാഹചര്യത്തിൽ ഫോണിന്റെ സുരക്ഷ നമ്മുടെ പണപ്പെട്ടിയുടെ താക്കോൽ കൂടിയാണ്. അതുറപ്പു വരുത്താനും അബദ്ധങ്ങൾ വഴി പണനഷ്ടം ഇല്ലാതാക്കാനും അറിയേണ്ട കാര്യങ്ങൾ.
അത്യാവശ്യം വന്നാൽ വായ്പയെടുക്കാൻ, ബില്ലുകൾ സമയത്ത് അടയ്ക്കാൻ വിവിധ പദ്ധതികളിൽ പണം നിക്ഷേപിക്കാൻ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ എന്നുവേണ്ട നിങ്ങളുടെ മണി മാറ്റേഴ്സ് എന്തുമാകട്ടെ, അതെല്ലാം നിറവേറ്റാൻ ഇന്ന് ഒരു മൊബൈൽ ഫോണോ ലാപ്ടോപ്പോ മതി. വേഗത്തിൽ മാത്രമല്ല തികച്ചും ലളിതമായി, എവിടെയിരുന്നും അതെല്ലാം ചെയ്യാനും കഴിയും. സാങ്കേതികവിദ്യാരംഗത്തെ വൻ വിപ്ലവമാണിതെല്ലാം സാധ്യമാക്കിയത്.
പക്ഷേ, മറുവശത്ത് അതേ സാങ്കേതികവിദ്യ തന്നെ ആയുധമാക്കി അതിവിദഗ്ധമായി വിവിധതരം തട്ടിപ്പുകൾ നടത്തുന്നതും വർധിക്കുകയാണ്. നമ്മുടെ ഫോണിലെ വിവരങ്ങൾ ചോർത്തി, അതുപയോഗിച്ചു ലോകത്തിന്റെ ഏതോ കോണിൽ ഇരുന്ന് അവർ ലക്ഷങ്ങളും കോടികളും തട്ടുന്നു. അധികൃതർ സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കുന്തോറും അതിനെയെല്ലാം മറികടന്നു പുതിയതും കുറ്റമറ്റതുമായ തട്ടിപ്പുകൾ രൂപംകൊള്ളുന്നു. തട്ടിപ്പിന് ഇന്നല്ലെങ്കിൽ നാളെ നിങ്ങളും ഇരയാകാം.
ഇവിടെ മറക്കരുതാത്ത ഒരു യാഥാർഥ്യം കൂടിയുണ്ട്. ഇന്നു ഫോണെന്നാൽ ഓരോ വ്യക്തിയെ സംബന്ധിച്ചും ജീവനും ജീവിതവുമാണ്. സ്വകാര്യജീവിതവും വിനോദോപാധികളും ഫോട്ടോകളും വിഡിയോകളും അടക്കം ഒരു വ്യക്തിയുടെ ജീവിതമാകെ ആവാഹിച്ചു സൂക്ഷിച്ചിരിക്കുന്ന ഒരു ഇലക്ട്രോണിക് ഉപകരണം.
അതുകൊണ്ടു പണത്തിലുപരി ഓരോരുത്തരുടെയും ജീവിതത്തിന്റെ മൊത്തം സുരക്ഷയും ഫോണുമായി ബന്ധപ്പെട്ടിരിക്കുന്നു. ഫോണുമായി ബന്ധപ്പെട്ട അപകടസാധ്യത വലിയ വെല്ലുവിളിയാകുന്നതും ഇവിടെയാണ്. ഇതൊന്നും ഒരിക്കലും ആരെക്കൊണ്ടും പൂർണമായും ഒഴിവാക്കാനാകില്ല. എന്നാൽ, ഇനി ഫോണിനെ പല കാര്യങ്ങളിൽ നിന്നും ഒഴിവാക്കാം എന്നാഗ്രഹിച്ചാൽ അതൊട്ടു നടക്കാനും പോകുന്നില്ല.
പക്ഷേ, അൽപം ശ്രദ്ധ പുലർത്തിയാൽ വലിയൊരളവോളം അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കും. ഡിജിറ്റൽ ലോകത്തെക്കുറിച്ചു കൂടുതൽ അറിയുകയാണു വേണ്ടത്. തട്ടിപ്പുകളും അപകടങ്ങളും ഏതെല്ലാം തരത്തിൽ കടന്നുവരാമെന്നും മനസ്സിലാക്കണം. അവ മറികടക്കാനുള്ള മാർഗങ്ങൾ അറിയണം. ആവശ്യമായ മുൻകരുതലുകൾ എടുക്കണം.
ജീവിതം തന്നെ ഹാക് ചെയ്യാനായി സ്മാർട് ഫോൺ തുറന്നിടുന്നവർ
यह कहानी SAMPADYAM के December 01,2022 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
SAMPADYAM से और कहानियाँ
SAMPADYAM
ഗോൾഡ് ഇജിആർ; സ്വർണം ഇനി ഡീമാറ്റിൽ സൂക്ഷിക്കാം
എൻഎസ്ഇ അവതരിപ്പിക്കുന്ന സെബി അംഗീകാരമുള്ള ഡിജിറ്റൽ ഗോൾഡ്
1 mins
June 01, 2026
SAMPADYAM
സ്മാർട്ട് പ്രവാസികൾക്കായി റെമിറ്റൻസ് ഗൈഡ്
ബാങ്ക് ചാർജുകളും നികുതി നിയമങ്ങളും മനസ്സിലാക്കാം
2 mins
June 01, 2026
SAMPADYAM
ലക്ഷങ്ങളെ കോടികളാക്കാം കോംപൗണ്ടിങ്ങിന്റെ മാജിക്
ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണ് കോംപൗണ്ടിങ്. അതു മനസ്സിലാക്കുന്നവർ സമ്പാദിക്കും. അല്ലാത്തവർ വലിയ വില കൊടുക്കേണ്ടിവരും
1 mins
June 01, 2026
SAMPADYAM
വാർധക്യത്തെ വരവേൽക്കാൻ ജപ്പാൻ മാതൃക
ഇന്നല്ലെങ്കിൽ നാളെ വാർധക്യം എല്ലാവരിലേക്കും എത്തും എന്നതിനാൽ കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കാനുള്ള പുതിയ കാൽവയ്പ് ഏറെ നിർണായകമാണ്
1 min
June 01, 2026
SAMPADYAM
ഇൻസ്റ്റന്റ് ലോൺ കെണിയിൽ പുതുതലമുറ
അതിവേഗം പണം കിട്ടാൻ വഴി തേടുന്ന കോളേജ് വിദ്യാർഥികളെ മുതൽ പുതുതായി ജോലി ലഭിക്കുന്നവരെ വരെ കുടക്കാൻ വലവിരിച്ച് ലോൺ ആപ്പുകൾ
2 mins
June 01, 2026
SAMPADYAM
വിൽപന ഒരു ലക്ഷം, വരുമാനം 50,000 രൂപ ഒരു കുഞ്ഞൻ ബിസിനസ്
പ്രത്യേക പരിശീലനം ഒന്നും ഇല്ലാതെ, 2.5 ലക്ഷം രൂപ മുടക്കിൽ സെല്ലോ ടേപ്പ് നിർമാണത്തിലൂടെ സ്ഥിരവരുമാനം ഉറപ്പാക്കി യുവാവ്
2 mins
June 01, 2026
SAMPADYAM
പാരമ്പര്യത്തിന്റെ പ്രൗഢി പരസ്യത്തിൽ മാത്രമാകരുത്
പരസ്യപ്പലകകളിൽ ആദർശം എഴുതിവച്ചിട്ടു മാത്രം പ്രയോജനമില്ല.
1 min
June 01, 2026
SAMPADYAM
ക്ഷേത്ര ഡിസൈൻ വർക്കിൽ ശോഭിച്ച് വനിതാസംരംഭക
വ്യക്തികൾ, സ്ഥാപനങ്ങൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെ വർക്കുകളാണ് ചെയ്യുന്നത്.
1 mins
June 01, 2026
SAMPADYAM
വീട്ടിൽ സ്വർണം വെച്ചാൽ
കേരളത്തിൽ ജ്വല്ലറികളിലൂടെ ദിവസേന 800 കിലോ മുതൽ ഒന്നര ടൺവരെ സ്വർണം വിൽക്കുന്നുണ്ടെന്നാണ് കണക്ക്.
1 min
June 01, 2026
SAMPADYAM
ആദായനികുതി പുതിയ നിയമം അറിയാം പ്രധാന മാറ്റങ്ങൾ
സങ്കീർണതകൾ ഒഴിവാക്കി, ഡിജിറ്റൽ കാലത്തിനും പുതിയ സാമ്പത്തിക ഇടപാടിനും അനുയോജ്യമായ വിധമാണ് പുതിയ നിയമം
1 mins
June 01, 2026
Translate
Change font size

