Try GOLD - Free
കൃഷിയെ രക്ഷിക്കാൻ ലോകബാങ്ക്
KARSHAKASREE
|March 01, 2024
സംസ്ഥാന ബജറ്റിൽ കൃഷിക്കെന്തുണ്ട് വിലയിരുത്തൽ
കിഫ്ബിക്കുശേഷം ഇനി കേരളത്തിന്റെ സൂര്യോദയ സമ്പദ്ഘടനയിലെ കാർഷിക വികസനം ലോക ബാങ്ക് വായ്പയോടെ നടപ്പാക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച 2024-25 ലെ സംസ്ഥാന ബജറ്റിൽ ലോക ബാങ്ക് സഹായമുള്ള കേര' പദ്ധതിയൊ ഴികെ കൃഷി വികസനത്തിനും കർഷകക്ഷേമത്തിനുമായി വൻ പദ്ധതികളൊന്നുമില്ല. ഖജനാവിൽ പൂച്ച പെറ്റു കിടക്കു ന്നില്ല എന്നാണ് ധനമന്ത്രിയുടെ അവകാശവാദമെങ്കിലും കർഷകരുടെ ഉപജീവനവുമായി ബന്ധപ്പെട്ട മേഖലകളിൽ ബജറ്റ് വിഹിതം കുറഞ്ഞു. കഴിഞ്ഞ ബജറ്റിനെ അപേക്ഷിച്ച് നെൽകൃഷി, നാളികേരകൃഷി, മൃഗസംരക്ഷണം, ക്ഷീരവി കസനം, മത്സ്യബന്ധനം, മനുഷ്യ-വന്യജീവി സംഘർഷം തുടങ്ങിയ പ്രധാന മേഖലകളിലെല്ലാം 2024-25 ൽ ബജറ്റ് വിഹിതം കാര്യമായി കുറഞ്ഞു.
ലോകബാങ്കിൽനിന്നു വായ്പയെടുത്ത് നടപ്പാക്കുന്ന കേരള കാലാവസ്ഥാ പ്രതിരോധ കാർഷിക മൂല്യ ശൃംഖല ആധുനികവൽക്കരണം (Kerala Climate Reselient Agri Value Chain Modernisation Project - KERA) എന്ന പദ്ധതിയാണ് കൃഷി ക്കായി ബജറ്റിലുള്ള ഏറ്റവും വലിയ പദ്ധതി. ‘കേര’ പദ്ധതിക്ക് 2022 ഒക്ടോബറിൽ കേന്ദ്രം അംഗീകാരം നൽകിയതാണ്. 2024-25 മുതൽ 5 വർഷത്തേക്കാണ് പദ്ധതി. 2,365 കോടി രൂപയാണ് പദ്ധതി അടങ്കൽ. ലോകബാങ്ക് വായ്പയ്ക്ക് പുറമെ, സംസ്ഥാന സർക്കാർ വിഹിതവും പദ്ധതി നടത്തിപ്പിനുണ്ടാകും. സംസ്ഥാന കൃഷിവകുപ്പിന്റെ പ്രത്യേക പ്രോ ജക്ട് മാനേജ്മെന്റ് യൂണിറ്റിനാണ് നടത്തിപ്പു ചുമതല.2024-25 ലേക്ക് 100 കോടി രൂപയാണ് ബജറ്റിൽ നീക്കിവച്ചിട്ടുള്ളത്.
This story is from the March 01, 2024 edition of KARSHAKASREE.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM KARSHAKASREE
KARSHAKASREE
കാഴ്ച കൂട്ടും മുട്ട കാശും തരും
ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം
2 mins
November 01, 2025
KARSHAKASREE
ഫാം ഫ്രഷ് പച്ചക്കറിക്കായി 10 മിനിറ്റും 2 അടി സ്ഥലവും
ഫ്ലാറ്റിനുള്ളിൽ പച്ചക്കറിക്കൃഷിക്ക് പുതുരീതിയുമായി സ്റ്റാർട്ടപ്
2 mins
November 01, 2025
KARSHAKASREE
ചെടിവിൽപനയിലുമുണ്ട് ഓൺലൈൻ തട്ടിപ്പുകൾ
ഓൺലൈൻ തട്ടിപ്പു സംബന്ധിച്ച പരാതി നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ https://cybercrime.gov.in ലജിസ്റ്റർ ചെയ്യണം
2 mins
November 01, 2025
KARSHAKASREE
ഉയരങ്ങളിലേക്കൊരു ഉത്തമ മാതൃക
വിയറ്റ്നാം ശൈലിയിലുള്ള കുരുമുളകുകൃഷി നടപ്പാക്കി എൺപതുകാരൻ
2 mins
November 01, 2025
KARSHAKASREE
ചിലവന്നൂരിലെ ചെണ്ടുമല്ലികൾ
ആറു സെന്റിലെ കൃഷിയനുഭവവുമായി ജോസ് ആന്റോ
1 min
November 01, 2025
KARSHAKASREE
കച്ചോലം
കൃഷിമൂല്യവും ഔഷധഗുണവുമുള്ള വിളയാണ് കച്ചോലം
1 mins
November 01, 2025
KARSHAKASREE
ഏലം വിളയും പാലക്കാട്
പാലക്കാടൻ ചൂടിൽ ഏലം കൃഷിയുമായി കേരകേസരി ജേതാവ് മഹേഷ് കുമാർ
1 mins
November 01, 2025
KARSHAKASREE
സർവകലാശാല ദത്തെടുത്ത ജാതി
കർഷകന്റെ കണ്ടെത്തലിന് അംഗീകാരം
2 mins
November 01, 2025
KARSHAKASREE
അടിവാരത്തിലുമാകാം അടിപൊളി ഏലം
സമതലങ്ങളിലും ഏലം കൃഷി വിജയമെന്നു തെളിയിക്കുകയാണ് കാഞ്ഞിരപ്പള്ളിയിലെ ടോണിയുടെ പരീക്ഷണം
1 mins
November 01, 2025
KARSHAKASREE
പോത്തുവളർത്തൽ ആദായ സംരംഭം
ശരിയായ തയാറെടുപ്പുകളോടെ തുടങ്ങണം
2 mins
November 01, 2025
Listen
Translate
Change font size

