Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year
The Perfect Holiday Gift Gift Now

മക്കൾപുരാണം

Manorama Weekly

|

November 11, 2023

കഥക്കൂട്ട് 

- തോമസ് ജേക്കബ്

മക്കൾപുരാണം

മക്കളില്ലാത്തവരാണെന്നറിയാതെ കാണുന്ന എല്ലാവരോടും “മക്കൾ എന്തു ചെയ്യുന്നു' എന്നു ചോദിച്ച് അവരെ വേദനിപ്പിക്കുന്ന ചിലരുണ്ട്. കുറെ കൊച്ചുവർത്തമാനമൊക്കെ പറഞ്ഞ ശേഷം. വീട്ടിൽ ആരൊക്കെയുണ്ട്?' എന്നോ മറ്റോ ചോദിച്ച് വിവരം കണ്ടുപിടിച്ചിട്ടു മതി ഇത്തരം ചോദ്യങ്ങൾ എന്ന സന്മനസ്സ് അവർ കാട്ടിയിരുന്നെങ്കിൽ എന്നു നാം ആഗ്രഹിച്ചു പോകും. ചിലർ അവിടം കൊണ്ടും അവസാനിപ്പിക്കാതെ, നിങ്ങളിൽ ആർക്കാണു കുഴപ്പം, ചികിത്സിപ്പിച്ചില്ലായിരുന്നോ, എന്നൊക്കെ തുടർചോദ്യങ്ങൾക്കൂടി ചോദിച്ചു വശംകെടുത്തിക്കളയും.

ഇത്തരം ചോദ്യങ്ങളിൽ തളരാതിരിക്കണമെങ്കിൽ മക്കളില്ലാത്തവരെല്ലാം ടി.ആറിനെപ്പോലെയാവണം. പ്രശസ്ത ചെറുകഥാകൃത്തായ ടി.ആർ കുറച്ചുകാലം മടപ്പള്ളി ഗവ. കോളജിൽ പഠിപ്പിച്ചിരുന്നപ്പോൾ മകൻ മണികണ്ഠനെപ്പറ്റി ആവേശത്തോടെ പറഞ്ഞിരുന്നതു സഹപ്രവർത്തകനും കഥാകൃത്തുമായ വി.ആർ. സുധീഷ് ഓർമിക്കുന്നു. ആറുവയസ്സുകാരന്റെ വികൃതിയെക്കുറിച്ചും അവനെ പിരിഞ്ഞിരിക്കുന്നതിന്റെ വേദനയെക്കുറിച്ചും ഒക്കെ ടി.ആർ പറയുമായിരുന്നു. ടി.ആറിനു മക്കളില്ലെന്നും മണികണ്ഠൻ ഒരു സ്വപ്നസങ്കൽപമാണെന്നും സുധീഷ് അറിയുന്നതു വർഷങ്ങൾ കഴിഞ്ഞാണ്.

MORE STORIES FROM Manorama Weekly

Translate

Share

-
+

Change font size

Holiday offer front
Holiday offer back