Try GOLD - Free

ആരോടും പരിഭവമില്ലാത്ത നസീർ സാർ

Manorama Weekly

|

May 20,2023

ഒരേയൊരു ഷീല

- എം. എസ്. ദിലീപ്

ആരോടും പരിഭവമില്ലാത്ത നസീർ സാർ

ചങ്ങനാശേരി എസ്ബി കോളജിൽ ഷേക്സ്പിയറിന്റെ മർച്ചന്റ് ഓഫ് വെനീസിൽ ഷൈലോക്ക് ആയി അഭിനയിച്ചതുകണ്ടാണു ചിറയിൻകീഴുകാരനായ അബ്ദുൽ ഖാദറിനെ പോൾ കല്ലുങ്കൽ തന്റെ സിനിമയിലേക്കു തിരഞ്ഞെടുത്തത്. 1952ൽ എസ്.കെ.ചാരി സംവിധാനം ചെയ്ത "മരുമകൾ' ആയിരുന്നു ആ സിനിമ. അതിനടുത്ത കൊല്ലമാണ് ഉദയ സ്റ്റുഡിയോ “വിശപ്പിന്റെ വിളി' എന്ന സിനിമയെടുത്തത്. ആ ചിത്രത്തിലെ യുവനായകനായി അബ്ദുൽ ഖാദർ തിരഞ്ഞെടുക്കപ്പെട്ടു. സിനിമയിലെ പ്രധാന കഥാപാത്രമായി അഭിനയിച്ച തിക്കുറിശ്ശി സുകുമാരൻ നായർ അബ്ദുൽ ഖാദറിന്റെ പേരു മാറ്റി പ്രേംനസീർ എന്നാക്കി. കുറഞ്ഞ മുതൽ മുടക്കിൽ നിർമിച്ച ആ സിനിമ അക്കൊല്ലം ഏറ്റവും കൂടുതൽ ലാഭം നേടിയ സിനിമയായി. പ്രേംനസീർ എന്ന നിത്യഹരിത നായകന്റെ വസന്തകാലത്തിന്റെ തുടക്കവും.

"നിണമണിഞ്ഞ കാൽപാടുകൾ' എന്ന സിനിമയിലാണ് പ്രേംനസീറിനോടൊപ്പം ഷീല ആദ്യമായി അഭിനയിച്ചത്. അതിനുശേഷം മലയാള സിനിമ കണ്ട ഏറ്റവും ഹിറ്റ് ജോടിയായി, അവർ. നായികാനായകൻമാരായി ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ചതിന്റെ ലോക റെക്കോർഡ് ഇവർക്കു സ്വന്തമാണ്. മലയാള സിനിമയിലെ ഒരു യുഗമായിരുന്നു പ്രേംനസീർ-ഷീല ജോടികൾ രൂപപ്പെടുത്തിയത്. തന്റെ ഹിറ്റ് നായകനെക്കുറിച്ചുള്ള ഓർമകൾ ഷീല പങ്കുവയ്ക്കുന്നു :

നസീറിന് ഒരു കസേര

ഞാൻ പ്രേംനസീറിനെ ആദ്യമായി കാണുന്നത് 1963ൽ "നിണമണിഞ്ഞ കാൽപാടുകൾ' എന്ന സിനിമയിൽ അഭിനയിക്കുമ്പോഴാണ്. "ഏതോ ഒരു നടൻ' എന്നതിനപ്പുറത്തേക്ക് അദ്ദേഹം ഒരു താരമാണ് എന്നൊന്നും എനിക്കറിയില്ലായിരുന്നു. സിനിമയിലെ വലിയ ഹീറോ എന്നു മറ്റുള്ളവർ പറയുന്നുണ്ട്. വലിയ ഹീറോ എന്നു വച്ചാൽ എന്താണെന്ന് അന്നെനിക്ക് അറിയില്ല. അതിനെക്കാൾ മുൻപ് വന്ന, അതിനെക്കാൾ വലിയ ഹീറോ ആയ എംജിആറിനൊപ്പം അഭിനയിച്ച് ഒരാഴ്ച കഴിഞ്ഞാണു ഞാൻ ഭാഗ്യജാതകത്തിൽ അഭിനയിച്ചത്. അതിൽ എന്റെ നായകനായ സത്യനും വലിയ ഹീറോ ആയിരുന്നു.

MORE STORIES FROM Manorama Weekly

Translate

Share

-
+

Change font size