Versuchen GOLD - Frei

മിടുക്കരായി സ്കൂളിലേക്ക്

Vanitha

|

May 10, 2025

സ്കൂളിൽ പോകാൻ മക്കൾ തയാറാണോ? മനസ്സിലാക്കാൻ 10 വഴികൾ

- അമ്മു ജൊവാസ്

മിടുക്കരായി സ്കൂളിലേക്ക്

വീടാകെ ഓടിനടന്ന കുഞ്ഞിക്കാലുകൾ ഇനി പുത്തൻ ഷൂസുമിട്ട് സ്കൂളിന്റെ പടി ചവിട്ടാനൊരുങ്ങുകയാണോ ? ഈ സമയത്തു കുട്ടികളേക്കാൾ ആശങ്ക അച്ഛനമ്മമാർക്കാകും.

കുട്ടി കരയുമോ? സ്കൂൾ ഇഷ്ടമാകുമോ? തിരക്കുകൾക്കിടയിൽ കുട്ടിയെ ഒരുക്കി കൃത്യസമയത്തു സ്കൂളിലെത്തിക്കാൻ ആകുമോ? മറ്റു കുട്ടികളുമായി ചങ്ങാത്തത്തിലാകുമോ? ആശങ്കകൾക്ക് അറുതിയില്ല. സ്കൂളിൽ പോകാൻ മക്കൾ തയാറാണോ എന്നു മനസ്സിലാക്കാൻ ഈ 10 ചോദ്യങ്ങൾ സഹായിക്കും. ചോദ്യങ്ങൾക്കുത്തരം ഇല്ല എന്നാണെങ്കിൽ ചെയ്യേണ്ടതെന്ത് എന്നും അറിയാം.

ഇനി ഒരു മാസം തികച്ചില്ല സ്കൂൾ തുറക്കാൻ ദിനചര്യ കൾ പോലും മാറേണ്ടി വരുമ്പോൾ പുതിയ അന്തരീക്ഷവു മായും കിന്റർഗാർട്ടനിലെ രീതികളുമായും പൊരുത്തപ്പെടാൻ കുട്ടികളെ ഒരുക്കിയെടുക്കാം.

1 നേരത്തേ ഉറങ്ങി ഉണരാറുണ്ടോ ?

ഉറക്കത്തിനു കൃത്യമായ ചിട്ട വേണം. ഇഷ്ടമുള്ളപ്പോൾ ഉറങ്ങിയും ഉണർന്നും ശീലിച്ച കുട്ടിയെ ശരിയായ ദിനചര്യയിലേക്കു കൊണ്ടുവരാൻ രണ്ടാഴ്ചയെങ്കിലും വേണ്ടിവരും. കളിച്ചു രസിച്ചു രാത്രി വൈകിയിരിക്കാൻ കുട്ടിയെ അനുവദിക്കരുത്.

ഉറങ്ങാൻ കിടക്കുന്നതിന് ഒന്നര മണിക്കൂർ മുൻപു വരെയേ ടിവി, ഫോൺ, ടാബ് തുടങ്ങിയ ഏതു സ്ക്രീനും അനുവദിക്കാവൂ. നേരത്തെ ഉറങ്ങാനും ഉണരാനും ശീലിപ്പിക്കണം. ഉറക്കത്തിൽ നിന്നു നിർബന്ധിച്ചുണർത്തി ഒരുക്കുമ്പോൾ കുട്ടിമനസ്സ് അസ്വസ്ഥമാകും.

ഉറക്കം നഷ്ടപ്പെടുത്തുന്ന വില്ലനായി സ്കൂൾ കുട്ടിയുടെ മനസ്സിൽ ഇടംപിടിക്കും. ആ ചിന്ത അവരെ സ്കൂളിൽ നിന്ന് അകറ്റും. മടിയും വാശിയുമാകും പിന്നീട്. മാത്രമല്ല, നേരത്തെ ഉണർന്നാലേ പ്രാഥമിക കാര്യങ്ങൾക്കു ശേഷം ചെറിയൊരിടവേള എടുക്കാനും അതു കഴിഞ്ഞു സാവധാനം പ്രാതൽ കഴിക്കാനും പറ്റൂ.

2 ക്രമമായ ഭക്ഷണശീലം ഇല്ലേ ?

സ്കൂളിൽ പേകേണ്ട സമയം കണക്കാക്കി എപ്പോൾ ബ്രേക്ഫാസ്റ്റ് കഴിപ്പിക്കണമെന്നു മനസ്സിലാക്കുക. ആ സമയത്തു പ്രാതൽ നൽകി ഇപ്പോൾ മുതൽ ശീലിപ്പിക്കാം.

സ്കൂളിലെ ബ്രേക് ടൈമിലാണ് ബ്രേക്ഫാസ്റ്റ് കഴിക്കുന്നതെങ്കിൽ കൂടി പാലും നട്സും ഈന്തപ്പഴവും ചേർത്തുണ്ടാക്കിയ എനർജി ബോൾ പോലുള്ള ലഘുഭക്ഷണം നൽകി സ്കൂളിലേക്കു വിടുന്നതു നല്ലതാണ്.

ആഹാരം തനിയെ വാരിക്കഴിക്കാൻ കുഞ്ഞിനെ പരിശീലിപ്പിക്കണം. വലിയ ട്രേയിൽ പ്ലേറ്റ് വച്ച് ആഹാരം നൽകാം. ഭക്ഷണം ട്രേയിലേക്കു വീഴാതെ കഴിക്കാൻ പറയണം. ടിവി കണ്ടിരുന്ന് ആഹാരം കഴിക്കുന്ന ശീലം വേണ്ടേ വേണ്ട.

WEITERE GESCHICHTEN VON Vanitha

Vanitha

Vanitha

പച്ചപ്പേകും കുഞ്ഞൻ പൂച്ചെടികൾ

പൂന്തോട്ടത്തിൽ നിലത്തിനു പച്ചപ്പു പകരാൻ കുഞ്ഞൻ പൂച്ചെടികൾ

time to read

1 mins

November 22, 2025

Vanitha

Vanitha

എന്റെ ലോകം മാറ്റിയ മെസ്സി

മെസ്സിയുടെ വേർപാടുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങൾക്കിടെയാണ് പാർവതി ജയറാമിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി വിരുന്നെത്തിയത്

time to read

2 mins

November 22, 2025

Vanitha

Vanitha

അമ്മത്തണലിൽ അദ്വൈത്

മകന് ഓട്ടിസം സ്ഥിരീകരിച്ചപ്പോൾ കുറ്റപ്പെടുത്തിയവർക്കു മുന്നിലേക്ക് അതേ മകൻ നേടിയ പുരസ്കാരങ്ങളുമായി എത്തിയ അമ്മയാണു സ്മൃതി

time to read

3 mins

November 22, 2025

Vanitha

Vanitha

രണ്ടാം വട്ടം കണ്ടപ്പോൾ...

സെക്കൻഡ് ഇംപ്രഷനിൽ തുടങ്ങിയ പ്രണയയാത്രയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

രാഹുൽ യുഗം

ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ

time to read

2 mins

November 22, 2025

Vanitha

Vanitha

ഇക്കാന്റെ സ്വന്തം കാവേരി

നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ

സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്

time to read

3 mins

November 22, 2025

Vanitha

Vanitha

സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ

സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ

time to read

2 mins

November 22, 2025

Vanitha

Vanitha

ജോലിയിൽ ഒറ്റ മൈൻഡ്

ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും

time to read

3 mins

November 22, 2025

Vanitha

Vanitha

വീണ്ടും നീയെൻ കരം പിടിച്ചാൽ...

വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ

time to read

1 mins

November 22, 2025

Listen

Translate

Share

-
+

Change font size