Mit Magzter GOLD unbegrenztes Potenzial nutzen

Mit Magzter GOLD unbegrenztes Potenzial nutzen

Erhalten Sie unbegrenzten Zugriff auf über 9.000 Zeitschriften, Zeitungen und Premium-Artikel für nur

$149.99
 
$74.99/Jahr

Versuchen GOLD - Frei

ഓമനിക്കാനൊരു കുഞ്ഞിപ്പശു

Vanitha

|

June 10, 2023

മലയാളിയുടെ മനം കവർന്ന കുള്ളൻ പശുക്കളെ സ്വന്തമാക്കിയവരുടെ അനുഭവങ്ങൾ. ഒപ്പം വിട്ടിൽ അവയെ വളർത്തുമ്പോൾ ചെയ്യേണ്ട പരിചരണ രീതികളും

ഓമനിക്കാനൊരു കുഞ്ഞിപ്പശു

ചായ കുടിച്ചു വരാന്തയിലിരിക്കുന്നതിനിടയിൽ മാനിനെപ്പോലെ ചാടിത്തുള്ളിയൊരു പൈക്കിടാവ് മുറ്റത്തേക്കു വന്നു. കഴുത്തിലെ സ്വർണനിറമുള്ള മണിയേക്കാൾ ആകർഷിച്ചത് അതിന്റെ കണ്ണുകളാണ്. നീണ്ടുരുണ്ട ആ കണ്ണുകൾ മുൻപേതോ ചുവരിൽ കണ്ട് കൃഷ്ണഭഗവാന്റെ ചിത്രത്തിലെന്നപോലെ. ഓടക്കുഴലേന്തി മഞ്ഞപ്പട്ടു ഞൊറിഞ്ഞുടുത്ത കൃഷ്ണൻ ചാരി നിൽക്കുന്ന കുറുകിയ കാലുള്ള തൂവെള്ളപ്പശു.

“ഇതു പുങ്കനൂർ കിടാവാണ്. ആന്ധ്രയിൽ നിന്നു വരുത്തിയത്. മീനൂട്ടി എന്നാണ് പേര് '' ചെനയുള്ള പുങ്കനൂർ പശുവിനെ സ്വദേശമായ ആന്ധ്രയിൽ നിന്നു വരുത്തി കുടുംബത്തിനൊപ്പം ചേർത്തതിന്റെ സന്തോഷം ഏറ്റുമാനൂർക്കാരൻ സജി വെട്ടൂരിന്റെ പുഞ്ചിരിയിലുണ്ട്. ഭാര്യ ബിന്ദുവിനും മകൾ ടെസയ്ക്കുമൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്യാൻ നിൽക്കാതെ ആദ്യം കുതറിയോടിയ മീനൂട്ടി അതിന്റെ അമ്മയ്ക്കരികിലെത്തി പരിഭവം പറഞ്ഞു. മുതുകത്ത ഹമ്പും താടയിലെ ഞൊറിവും വിടർ ന്ന കണ്ണുകളും നിലം തൊടുന്ന വാലും കുറുകിയ കാലുകളും തൂവെള്ള നിറവുമായി അമ്മയും അതിസുന്ദരി തന്നെ.

“തിരുപ്പതി ഭഗവാനു നേദിക്കുന്നതു പുങ്കനൂർ പശുക്കളുടെ പാലാണെന്നാണു കേട്ടിട്ടുള്ളത്. വളരെ ശാന്തരാണ്. അൽപം ഭക്ഷണം മതി, പരിചരണവും അധികം വേണ്ട. കിടാവുള്ളതു കൊണ്ടു രാവിലെ മാത്രമേ കറക്കാറുള്ളൂ. മീനൂട്ടി കുടിച്ചു വളരട്ടെയെന്നു വയ്ക്കും. എന്നാലും വീട്ടാവശ്യത്തിനുള്ള പാൽ കിട്ടുന്നുണ്ട്. ''ബിന്ദു പുങ്കനൂർ പശുക്കളേക്കാൾ സമാധാനപ്രിയയാണെന്നു തോന്നിപ്പോയി.

മോഹവിലയുള്ള പൂങ്കന്നൂർ

“എന്റെ കുട്ടിക്കാലം മുതലേ തറവാട്ടുവീട്ടിൽ പശുക്കളുണ്ട്. അപ്പനു പശുക്കളോടു പ്രിയമായിരുന്നു. വലുതായപ്പോൾ പല ഇനങ്ങളെയും വാങ്ങി പരിപാലിക്കാൻ തുടങ്ങി. ലാഭം പ്രതീക്ഷിച്ചല്ല. സ്നേഹമാണ് ഇവയോട് ടൗണിലെ ഹോൾസെയിൽ പലചരക്കു കച്ചവടത്തിന്റെ സമ്മർദമൊക്കെ ഇവരോടൊത്തു കുറച്ചു സമയം ചെലവിട്ടാൽ മാറും. അഞ്ചു വർഷത്തിലേറെയായി പുങ്കനൂർ പശുവിനെ വളർത്തുന്നു സജി  വെട്ടൂർ,

 “നല്ലയിനം പുങ്കനൂരിനു മോഹവിലയാണ്. ഞാൻ ഒന്നര ലക്ഷം കൊടുത്താണ് ആന്ധ്രയിൽ നിന്ന് എത്തിച്ചത്. കിടാവ് ജനിക്കുമ്പോൾ തലയിൽ ചെറിയ ചുവപ്പുനിറമുണ്ടാകും. പതിയെ അതു മാറി മുഴുവൻ വെള്ളയാകും. വേഗം ഇണങ്ങുകയും ചെയ്യും. അഴിച്ചുവിട്ടാൽ വീടിനുള്ളിൽ വരെ വരും. തവിടും പിണ്ണാക്കും കാടിവെള്ളവുമാണ് കൊടുക്കാറ്. മറ്റുള്ള പശുക്കളെ അപേക്ഷിച്ചു വളരെ കുറച്ചു ഭക്ഷണം മതി.

WEITERE GESCHICHTEN VON Vanitha

Vanitha

Vanitha

രാഹുൽ യുഗം

ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ

time to read

2 mins

November 22, 2025

Vanitha

Vanitha

ഇക്കാന്റെ സ്വന്തം കാവേരി

നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ

സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്

time to read

3 mins

November 22, 2025

Vanitha

Vanitha

സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ

സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ

time to read

2 mins

November 22, 2025

Vanitha

Vanitha

ജോലിയിൽ ഒറ്റ മൈൻഡ്

ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും

time to read

3 mins

November 22, 2025

Vanitha

Vanitha

വീണ്ടും നീയെൻ കരം പിടിച്ചാൽ...

വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ

time to read

1 mins

November 22, 2025

Vanitha

Vanitha

കൈവിട്ടു പോകല്ലേ ശരീരഭാരം

അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം

time to read

1 min

November 22, 2025

Vanitha

Vanitha

Sayanora Unplugged

ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...

time to read

4 mins

November 22, 2025

Vanitha

Vanitha

"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം

സാമൂഹികം

time to read

3 mins

November 22, 2025

Vanitha

Vanitha

ഞാൻ ഫെമിനിച്ചിയാണ്

മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...

time to read

2 mins

November 22, 2025

Translate

Share

-
+

Change font size