Versuchen GOLD - Frei
കൃഷി ചെയ്യൂ വീണുപോകില്ല
Vanitha
|June 25, 2022
പാറപ്പുറത്ത് കൃഷി ചെയ്ത് നൂറു മേനി വിളവെടുത്ത പാലക്കാട്ടുകാരി പി. ഭുവനേശ്വരിയുടെയും കാസർകോടുള്ള എം. ശ്രീവിദ്യയുടെയും വിജയഗാഥ
സ്വന്തം പുരയിടത്തിൽ രണ്ടു വാഴയോചീനിമുളകോ കറി വേപ്പിൻ തയ്യോ നട്ട് കൃഷിയിൽ കൈവയ്ക്കാത്ത മലയാ ളിയുണ്ടാകില്ല. വീട്ടിലേക്കാവശ്യമായ മുഴുവൻ പച്ചക്കറികളും പഴങ്ങളും വീട്ടിൽ തന്നെ വിളവെടുക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അധ്വാനവും സമയവും നൽകാൻ മടിക്കുന്നവരാണ് ഭൂരിപക്ഷവും. അരമണിക്കൂർ മാറ്റിവച്ചാൽ മുറം നിറയെ വിളവെടുക്കാൻ കഴിയുമെന്നുറപ്പു തരുന്നു വിദഗ്ധർ. കൃഷി ചെയ്യാൻ പ്രചോദനമാകുന്ന രണ്ടു സ്ത്രീകളുടെ പുരസ്ക്കാര തിളക്കമുള്ള വിജയഗാഥകൾ. ഒപ്പം, അവർ പിന്തുടരുന്ന ജൈവവള പ്രയോഗ രഹസ്യങ്ങളും.
കൃഷി രക്തത്തിലുള്ളത്: ഭുവനേശ്വരി
പാലക്കാട് മണ്ണാർക്കാട് എടത്തനാട്ടുകരയാണ് എന്റെ വീട്. അച്ഛൻ നരസിംഹ മന്നാഡിയാർ കർഷകനായിരുന്നു. കുട്ടിക്കാലത്തു തന്നെ ഞാനും അനിയൻ ഭുവനനും ജോലികളിൽ ഒപ്പം കൂടും. ''2022 ലെ മനോരമ കർഷകശ്രീ അവാർഡ് ജേതാവ് കൂടിയായ പി. ഭുവനേശ്വരി മാമ്പഴം പറിക്കുന്ന തിരക്കിലാണ്. നൂറിലധികം ഇനത്തിലുള്ള മൂന്നൂറിലധികം മാവുകൾ ഇവിടെയുണ്ട്.
“പതിനഞ്ചു വയസ്സിൽ വിവാഹം കഴിഞ്ഞു എലപ്പുള്ളി പള്ളത്തേരി മാരുതി ഗാർഡൻസിലെത്തിയതാണ്. ഭർത്താവ് എസ്. വെങ്കിടാചലപതി പ്രധാന അധ്യാപകനായാണ് റിട്ടയർ ചെയ്തത്. ഭർത്താവിനു പാരമ്പര്യമായി കിട്ടിയ പന്ത്രണ്ടര ഏക്കർ ഭൂമിയുണ്ട്. കുറച്ചു തെങ്ങു മാത്രമുള്ള പാ ക്കല്ലുകൾ നിറഞ്ഞ കിണർ പോലുമില്ലാത്ത തരിശു ഭൂമി. സ്വാഭാവികമായും ഇത്തരം സ്ഥലത്ത് ആരും കൃഷി ചെയ്യില്ല. പക്ഷേ, കൃഷി എന്റെ രക്തത്തിലുള്ളതല്ലേ, എനിക്കു മുഖം തിരിക്കാനാകില്ലല്ലോ.
ആദ്യം പശു വളർത്തലാണ് തുടങ്ങിയത്. പല ഇനങ്ങളിലുള്ള 14 പശുക്കളുണ്ടായിരുന്നു. അതിന്റെ ഓരോ കാര്യങ്ങൾക്കായി വെറ്ററിനറി സർജനായിരുന്ന ഡോ. ശുദ്ധോദനനെ സമീപിച്ചപ്പോഴാണ് അദ്ദേഹം കൃഷിക്കു വേണ്ട നിർദേശങ്ങൾ തന്നത്. ഒരു പശു ഉണ്ടെങ്കിൽ ഒരു ഏക്കറിൽ കൃഷി ചെയ്യാം എന്നു പറഞ്ഞു.
ആദ്യം ശീമക്കൊന്ന വച്ചുപിടിപ്പിക്കുകയാണ് ചെയ്തത്. ചാണകവും ശീമക്കൊന്നയിലയും മണ്ണിൽ നിക്ഷേപിച്ചു ഭൂമി ഒരുക്കിയെടുത്തു. അമ്ല-ക്ഷാരനില പിഎച്ച് വാല്യു കൂടുതലുള്ള ഭൂമി കൃഷിയോഗ്യമാക്കി പരുവപ്പെടുത്തിയെടുക്കുന്നത് ശ്രമകരമാണ്. അതിനു വേണ്ടി കാക്കകാലിന്റെ പോലും തണലില്ലാത്ത പാറപ്പുറത്തു നിന്നു കൊണ്ട് വെയിലെത്ര.'' ഭുവനേശ്വരിയുടെ ചിരി വെയിലിലും തിളങ്ങി.
Diese Geschichte stammt aus der June 25, 2022-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
RECYCLING UPCYCLING THRIFTING ഇതാണ് ട്രെൻഡ്
മിസ് യൂണിവേഴ്സ് മത്സരത്തിന്റെ പതിനൊന്ന് എഡിഷനുകളുടെ അണിയറ പ്രവർത്തക ന്യൂയോർക്കിൽ ഫാഷൻ ട്രെൻഡുകളിൽ ഗവേഷണം നടത്തുന്ന സ്റ്റൈലിസ്റ്റ്- സഞ്ജന ജോൺ
3 mins
January 17, 2026
Vanitha
പത്തിൽ പത്തും മധുരം
പത്തു മക്കളെ പ്രസവിച്ച രമ്യ പറയുന്നത് കുട്ടികളെ വളർത്തുന്നത് അത്ര പ്രയാസമുള്ള കാര്യമല്ലെന്നാണ് കൊട്ടിയൂരെ ബിഗ് ഫാമിലി വിശേഷങ്ങൾ
3 mins
January 17, 2026
Vanitha
ചിരിപ്രസാദം
മിമിക്സ് പരേഡിന് ജന്മം നൽകിയ കലാകാരന്മാരിൽ ഒരാളായ കെ.എസ്. പ്രസാദ് ചിരിലോകത്ത് അരനൂറ്റാണ്ടു പൂർത്തിയാക്കുന്നു
4 mins
January 17, 2026
Vanitha
Pookie പൂമ്പാറ്റ
ക്ലാസ് ടീച്ചറോട് പറയാതെ ക്ലാസിൽ നിന്ന് ഇറങ്ങിപ്പോയ കുസൃതി കുട്ടിയാണ് സർവ്വം മായ എന്ന സിനിമയിലൂടെ ഇഷ്ടം വാരിക്കൂട്ടുന്നത്
2 mins
January 17, 2026
Vanitha
ജിമ്മിൽ വേണോ അമിതാവേശം?
പുതുവർഷം മുതൽ ജിമ്മിൽ പോയി തുടങ്ങിയവരും പെട്ടെന്നു ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും അറിയാൻ
3 mins
January 17, 2026
Vanitha
സ്ലീപ് ഡിവോഴ്സ് പ്രായോഗികമോ?
നല്ല ഉറക്കത്തിനായി ദമ്പതികൾ രണ്ടിടത്ത് ഉറങ്ങുന്ന രീതിയാണ് സ്ലീപ് ഡിവോഴ്സ്. നമ്മുടെ നാട്ടിലും ഈ രീതി ട്രെൻഡാകുന്നോ...
3 mins
January 17, 2026
Vanitha
കിനാ കാണും സ്വരങ്ങൾ
കളങ്കാവലിലെ 'നിലാ കായും വെളിച്ചം എന്ന ഗാനത്തിലൂടെ മനസ്സിൽ പതിഞ്ഞ വിന്റേജ് ശബ്ദത്തിനുടമ സിന്ധു ഡെൽസന്റെ വിശേഷങ്ങൾ
1 min
January 17, 2026
Vanitha
ചുണ്ടിൽ വരൾച്ച തൊടാതിരിക്കാൻ
മൃദുലമായ ചുണ്ടുകൾ സ്വന്തമാക്കാൻ കൃത്യമായ കരുതൽ മതി
1 mins
January 17, 2026
Vanitha
സ്വർഗത്തിലെ തപാലാപ്പീസ്
കഴിഞ്ഞ 75 വർഷമായി വനത്തിനുള്ളിൽ പ്രവർത്തിക്കുന്ന കാസർകോട് സ്വർഗയിലെ പദ്രെ പോസ്റ്റ് ഓഫിസിന്റെ വിശേഷങ്ങൾ
3 mins
January 17, 2026
Vanitha
വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?
വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം
1 min
January 03, 2026
Translate
Change font size

