Versuchen GOLD - Frei
സ്വർഗത്തിലെ തപാലാപ്പീസ്
Vanitha
|January 17, 2026
കഴിഞ്ഞ 75 വർഷമായി വനത്തിനുള്ളിൽ പ്രവർത്തിക്കുന്ന കാസർകോട് സ്വർഗയിലെ പദ്രെ പോസ്റ്റ് ഓഫിസിന്റെ വിശേഷങ്ങൾ
ആരെയോ കാത്തുനിന്നു മുഷിഞ്ഞ ഒരാളെപ്പോലെ ഒരു തപാലാപ്പീസ് ഉച്ചനിഴലുകൾ പടം വരയ്ക്കുന്ന കാട്ടുവഴി കടന്നാണ് അവിടെയെത്തിയത്. കാടിനു നടുവിൽ ജനങ്ങളുടെ ആശ്രയമായി ഒരിടം. കാസർകോട് ജില്ലയിലെ പദ്രെ പോസ്റ്റ് ഓഫിസിനെക്കുറിച്ചാണു പറയുന്നത്. സ്വർഗ എന്ന സ്ഥലത്താണിത്. ഇവിടെ നിന്ന് കർണാടകയിലേക്കുള്ള ദൂരം ഏകദേശം 10 കിലോമീറ്റർ മാത്രം.
കാസർകോട് ടൗണിൽ നിന്ന് സീതാംകുഴി പെരള വഴിയാണു സ്വർഗയിലേക്കു വരുന്നത്. സീതാംകുഴിയും പെരളയുമാണ് സ്വർഗയ്ക്കു തൊട്ടടുത്ത ടൗണുകൾ.
ദുരിതം പെയ്തിറങ്ങിയ ഗ്രാമം.
എൻഡോസൾഫാൻ എന്ന മാരകവിഷം പെയ്തിറങ്ങിയ നാടാണ് കാസർകോട് ജില്ലയിലെ എൻമകജെ. മനുഷ്യൻ നരകമാക്കി മാറ്റിയ സ്വർഗം. തലമുറകളായി ഈ കൊടുംവിഷത്തിന്റെ ദുരിതങ്ങൾ പേറിയിരുന്ന ഇപ്പോഴും ദുരിതങ്ങൾ ഒഴിഞ്ഞുപോകാത്ത ഇടമാണിത്. എൻമകജെ പഞ്ചായത്തിലാണ് പദ്രേ പോസ്റ്റ് ഓഫിസും.
സ്വർഗയിലെ ഏകാന്തമായ ആ തപാലാപ്പീസിൽ പോസ്റ്റ് മാസ്റ്റർ ജഗദീഷ് വളരെ നേരത്തെ എത്തി. പിന്നാലെ നെയ്യാറ്റിൻകര സ്വദേശിയായ പോസ്റ്റ്മാൻ ശ്രീശിവറാമും. വെയിൽ ചായും മുൻപ് ജോലികൾ തീർക്കണം. കത്തുകൾ വീടുകളിൽ എത്തിക്കണം. വൈകുന്നേരം ഹെഡ് ഓഫിസിൽ എത്തി കാര്യങ്ങൾ ബോധിപ്പിക്കണം.
“എന്റെ കുട്ടിക്കാലം മുതൽ ഞാൻ ഇവിടെയുണ്ട്. കത്തുകൾ, ടെലഗ്രാമുകൾ, പാഴ്സലുകൾ എന്നിവ അയയ്ക്കാൻ നിരവധി ആളുകൾ വരുന്നതു കാണുന്നു. പെൻഷൻ വാ ങ്ങാൻ പതിവായി ആൾക്കാർ വരുന്നു. ''മണിയോർഡർ അയക്കാൻ വന്ന രത്നമ്മയുടെ വാക്കുകൾ.
“തപാൽ വകുപ്പിൽ നിലവിലുള്ള മിക്ക പോസ്റ്റൽ സേവനങ്ങളും ഈ പോസ്റ്റ് ഓഫിസിൽ ലഭ്യമാണ്. ഇപ്പോഴും ഇൻലൻഡിൽ കത്തുകൾ ഏറ്റവും കൂടുതൽ വരുകയും പോവുകയും ചെയ്യുന്ന പോസ്റ്റ് ഓഫിസും ഒരുപക്ഷേ, ഇതാകും. വിവാഹവും മരണാനന്തരചടങ്ങുകളുമൊക്കെയാണ് ഇൻലൻഡ് കത്തായി കൂടുതലും വരുന്നത്. കഴിഞ്ഞ 24 വർഷമായി ഇവിടെയാണ്. ആദ്യം പോസ്റ്റ്മാനായി. ഇപ്പോൾ പോസ്റ്റ്മാസ്റ്ററാണ്. ''കത്തുകളിൽ തപാൽ മുദ്ര പതിപ്പിക്കുന്നതിനിടയിൽ ജഗദീഷ് പറയുന്നു.
കേരള കർണാടക അതിർത്തിയിൽ കജംപാടിയിലാണു പോസ്റ്റ് മാസ്റ്റർ ജഗദീഷിന്റെ വീട്. ഒരർഥത്തിൽ എൻഡോസൾഫാന്റെ ഇരയാണു ജഗദീഷിന്റെ കുടുംബവും. അച്ഛനും ചേട്ടനും ചെറിയച്ഛനും ഒരു വർഷത്തെ ഇടവേളകളിലാണു മരിച്ചത്. കാൻസറായിരുന്നു മൂന്നുപേർക്കും.
Diese Geschichte stammt aus der January 17, 2026-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
മുടി പോട്ടേ...പവർ വരട്ടേ...
അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...
3 mins
April 11, 2026
Vanitha
എപ്പോഴും മിണ്ടുന്ന പ്രേമം
“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം
1 mins
April 11, 2026
Vanitha
ജെൻ സി താത്പര്യം ട്രേഡിങ്ങിൽ
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
April 11, 2026
Vanitha
കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ
ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി
2 mins
April 11, 2026
Vanitha
മാറുന്ന മലയാളി സ്ത്രീ
വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം
3 mins
April 11, 2026
Vanitha
ന്യൂ ജെൻ ദുപ്പട്ടാവാലി
യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്
1 mins
April 11, 2026
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Listen
Translate
Change font size

